twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ദയ ഇല്ലാതെ താടിയെല്ലിന്റെ പേരില്‍ കളിയാക്കി! ഇനിയത് മാറ്റാന്‍ താല്‍പര്യമില്ലെന്ന് അഭിരാമി സുരേഷ്

    |

    ഗായിക അമൃത സുരേഷിനൊപ്പം സംഗീത ലോകത്തേക്ക് എത്തിയതോടെയാണ് സഹോദരി അഭിരാമി സുരേഷും ശ്രദ്ധിക്കപ്പെടുന്നത്. ഇരുവരും ഒന്നിച്ച് അമൃതം ഗമയ എന്ന മ്യൂസിക് ബ്രാന്‍ഡ് തുടങ്ങി ആരാധകരുടെ മനം കവര്‍ന്നിരുന്നു. സ്വന്തമായി എഴുതി കംപോസ് ചെയ്ത പാട്ടുകളും താരസഹോദരിമാര്‍ പുറത്തിറക്കിയിരുന്നു.

    ഒടുവില്‍ ബിഗ് ബോസിന്റെ രണ്ടാം പതിപ്പില്‍ ഇരുവരും മത്സരാര്‍ഥികളായി എത്തിയതോടെയാണ് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അഭിരാമി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്‍സ്റ്റാഗ്രാമിലെ വ്യത്യസ്തമായ പേരിനെ കുറിച്ചും തന്റെ താടിയെല്ലിന്റെ പേരില്‍ പരിഹാസം നേരിട്ടതിനെ കുറിച്ചും അഭിരാമി പറഞ്ഞത്.

    അഭിരാമിയുടെ വാക്കുകളിലേക്ക്

    ഇന്‍സ്റ്റഗ്രാമിലെ എബ്ബി ടൂട്ട് എന്ന പേരിന് പിന്നിലെ കഥയെ കുറിച്ച് അഭിരാമി പറയുന്നതിങ്ങനെ... ഞാന്‍ അഭിരാമി സുരേഷ്. എബ്ബി ടൂട്ട് എന്നാണ് ഞാന്‍ എന്നെ തന്നെ വിളിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൊക്കെ ഞാന്‍ ഈ പേര് ഉപയോഗിക്കുന്നുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട എന്റ മറ്റൊരു പേരാണത്. സ്‌കൂളില്‍ കൂട്ടുകാര്‍ അഭിരാമി എന്ന പേര് ചുരുക്കി എബ്ബി ആക്കി. ചേച്ചി അമൃത കുഞ്ഞിലേ എനിക്കിട്ട ഓമന പേരാണ് ടൂട്ടാ. രണ്ടും കൂടി ചേര്‍ത്ത് ഞാന്‍ ഇട്ട പേരാണ് എബ്ബി ടൂട്ട്.

    അഭിരാമിയുടെ വാക്കുകളിലേക്ക്

    ദയ ഇല്ലാതെ ട്രോള്‍ ഏറ്റു വാങ്ങേണ്ടി വന്ന ആളാണ് താന്‍. താടിയെല്ല് അല്‍പം മുന്നോട്ട് ഇരിക്കുന്ന പ്രോഗ്നാത്തിസം എന്ന ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പതിനെട്ട് വയസ് വരെ അത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം വന്നിരുന്നു. എന്നാല്‍ അതെന്നെ പരുവപ്പെടുത്തി. ഇപ്പോള്‍ അത്ര ട്രോളുകള്‍ ഇല്ല. താടിയെല്ലിന്റെ പ്രശ്‌നം കറക്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിരാമി പറയുന്നു.

    അഭിരാമിയുടെ വാക്കുകളിലേക്ക്

    അമൃതം ഗമയ എന്ന ഞങ്ങളുടെ ബ്രാന്‍ഡിന് വേണ്ടി മിക്ക പാട്ടുകളും എഴുതുന്നതും കംപോസ് ചെയ്യുന്നതും ഞാനാണ്. സിനിമകള്‍ക്ക് വേണ്ടിയും പാട്ട് എഴുതി കംപോസ് ചെയ്തു. അതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് എന്റെ ബാന്‍ഡിന് വേണ്ടി എഴുതി കംപോസ ചെയ്തു ഞാന്‍ പാടിയ മൂവാണ്ടന്‍ എന്ന പാട്ടാണ്. തേപ്പ് കിട്ടിയ കാട്ടുറുമ്പിന്റെ കഥയാണ് ആ പാട്ടില്‍.

    അഭിരാമിയുടെ വാക്കുകളിലേക്ക്

    ഇതുവരെ എബ്ബി എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതെല്ലാം എന്റെ കുടുംബം തനിക്ക് സമ്മാനിച്ചതാണ്. പൊതുവെ മടിച്ചി ആയിരുന്ന എന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യിപ്പിച്ചത് ചേച്ചിയാണ്. കലാപാരമ്പര്യം ഉള്ള കുടുംബമാണ് തന്റേത് എന്നും അച്ഛന്‍ സുരേഷ് ഒരു മ്യൂസിഷ്യന്‍ ആണ്. അമ്മ ലൈല പാട്ട്, നൃത്തം, മിമിക്രി, അഭിനയം എല്ലാം ചെയ്യുന്ന കലാകാരി ആയിരുന്നു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തത് കൊണ്ട് അധികം ആര്‍ക്കും അറിയില്ലെന്നേയുള്ളു.

     അഭിരാമിയുടെ വാക്കുകളിലേക്ക്

    സുല്ല്' എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ട് കംപോസ് ചെയ്തിരുന്നു. ഗിറ്റാറും വോയ്സും മാത്രം ഉപയോഗിച്ചു ചെയ്ത പാട്ട് താനും ചേച്ചിയും, നിരഞ്ജ് എന്ന ഗായകനും പാടിയ വേര്‍ഷന്‍ ഉണ്ട്. ആ ഗാനത്തിന് രാമു കാര്യാട്ട് സ്പെഷല്‍ ജൂറി അവാര്‍ഡ് തനിക്ക് കിട്ടിയിരുന്നു. ആ അവാര്‍ഡ് മ്യുസിഷ്യന്‍ എന്ന നിലയില്‍ വലിയ അംഗീകാരം ആയി കരുതുന്നു എന്നും താരം പറയുന്നു.

    English summary
    Bigg Boss Fame Abhirami Suresh About Her Carrier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X