അമ്മയ്ക്ക് സര്‍പ്രൈസുമായി അഭിരാമിയും അമൃതയും! ലോക് ഡൗണിനിടയിലെ പുതിയ വിശേഷം ഇതാണ്!
ബിഗ് ബോസ് കണ്ടവര്‍ക്കെല്ലാം പ്രിയപ്പെട്ടവരാണ് അഭിരാമി സുരേഷും അമൃത സുരേഷും. ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞും ഇരുവരും എത്തിയിരുന്നു. എജി വ്‌ളോഗ്‌സുമായി സജീവമാണ് ഇരുവരും. കഴിഞ്ഞ ദിവസമായിരുന്നു എജി വ്‌ളോഗ്‌സിന്റെ പുതിയ വീഡിയോ പുറത്തുവന്നത്. ഇരുവരും പുറത്തേക്ക് പോവുന്നതും അതിനിടയിലെ വിശേഷങ്ങളുമൊക്കെയാണ് ഇത്തവണത്തെ വീഡിയോയില്‍. ഇതിനകം തന്നെ പുതിയ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായി എത്തിയത്.
സാനിറ്റൈസറും വെള്ളവും മാസ്‌ക്കുമൊക്കെയായാണ് ഇരുവരും വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയത്. പാപ്പുവിന്റെ സ്‌കൂളിലേക്ക് പുസ്തകം വാങ്ങാനായി പോയിരുന്നുവെന്നും ആ സമയത്ത് വണ്ടിയുടെ ടയറിന് പണി കിട്ടിയിരുന്നുവെന്നും അത് ശരിയാക്കി തിരിച്ചെടുക്കാനായി പോവുകയാണ് തങ്ങളെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. നാളുകള്‍ക്ക് ശേഷമായാണ് ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നത്. ചേച്ചിക്ക് ഈ മാസ്‌ക്ക് ചേരുന്നുണ്ടെന്നും അത്രയും ഭാഗത്തെ വൃത്തികേട് മാറിയെന്നുമായിരുന്നു അഭിരാമി പറഞ്ഞത്.

വാഹനമോടിക്കുമ്പോള്‍ ആവേശം വേണ്ടെന്ന് അമൃത അഭിരാമിയോട് പറഞ്ഞിരുന്നു. അഭിരാമിയുടെ വണ്ടി വരുന്നുണ്ടെന്ന് പറഞ്ഞ് എല്ലാവരും മാറി നടക്കും. വണ്ടി ടയര്‍ ഷോപ്പില്‍ കൊടുത്തത് തിരിച്ചെടുക്കാന്‍ വേണ്ടിയാണ് പോവുന്നത്. സാധാരണ ഡ്രോപ് ചെയ്യാന്‍ പറഞ്ഞാല്‍ രണ്ടുമൂന്ന് അടിയൊക്കെ വേണ്ടിവരും. ഇത്തവണ അതൊന്നുമില്ലായിരുന്നു. അടുത്തയാഴ്ച അമ്മയുടെ പിറന്നാളാണ്. അമ്മയ്ക്കായി കുഞ്ഞ് സമ്മാനം വാങ്ങിക്കുകയും ചെയ്യുന്നുണ്ട്. ഫാബ് ഇന്ത്യയില്‍ പോയി കുര്‍ത്തി വാങ്ങുകയായിരുന്നു ഇരുവരും.
ദിവസവേതനക്കാരുടെ അവസ്ഥയൊക്കെ കഷ്ടമാണ്. നമുക്ക് അവരെ സഹായിക്കാന്‍ കഴിയുമെങ്കില്‍ അതേക്കുറിച്ചും ചിന്തിക്കുക. നമ്മള്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് പറയുന്നത്. ചുറ്റിലും ഉള്ളവരെക്കൂടി സഹായിക്കുക. മാനസിക ആരോഗ്യവും ശ്രദ്ധിക്കുക. ഇതാദ്യമായാണ് ഫോണില്‍ എജി വ്‌ളോഗ്‌സ് ഷൂട്ട് ചെയ്യുന്നതെന്ന് അഭിരാമി പറഞ്ഞിരുന്നു.


Click it and Unblock the Notifications