അടി കിട്ടിയത് അഭിരാമിക്ക്, പേടിച്ച് നിലവിളിച്ച് അമൃതയുടെ മകൾ പപ്പു....

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു മത്സരാർഥിയായിരുന്നു അഭിരാമി സുരേഷ്. ഗായികയും അഭിനേത്രിയും കൂടിയായ അഭിരാമി ചേച്ചി അമൃത സുരേഷിനൊപ്പമാണ് ഷോയിൽ എത്തിയത്. അമൃത നേരത്തെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ്. സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃതയുടെ എൻട്രി. സംഗീത പരിപാടികളും വ്ലോഗുമായി സഹോദരിമാർ സോഷ്യൽ മീഡിയയിലും ജനങ്ങൾക്കുമിടയിലും ലൈവാണ്.

അമൃതയേയും അഭിരാമിയേയും പോലെ തന്നെ ഇവരുടെ മകൾ അവന്തിക എന്ന പപ്പുവും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അവന്തിക എന്ന പപ്പുവിനൊപ്പമുള്ള രസകരമായ വീഡിയോകൾ സഹോദരിമാർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സഹോദരിമാരോട് കുഞ്ഞിന്റെ വിശേഷങ്ങളും പ്രേക്ഷകർ അന്വേഷിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പപ്പുവിന്റെ ഒരു വീഡിയോയാണ്, അഭിരാമി സുരേഷാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പപ്പുവിന്റെ വീഡിയോ കാണികളിൽ നൊമ്പരമുണ്ടാക്കിയിട്ടുണ്ട്.

abhirami

അഭിരാമി സുരേഷ് നായികയായി അഭിനയിച്ച ഒരു തമിഴ് ചിത്രം കണ്ട് സങ്കടപ്പെടുന്ന പപ്പുവിന്റെ വീഡിയോ ആണിത്. അഭിരാമിയെ പോലീസ് തല്ലുന്ന സീനായിരുന്നു. ആ രംഗം കണ്ട് കരയുകയാണ് കുഞ്ഞ് പപ്പു. ഇനിയും അടിക്കുമോ.. എന്ന് സങ്കടത്തോടെ ചോദിക്കുന്നുണ്ട് കുഞ്ഞ്. അഭിരാമിയുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം.

അമൃതയേയും അഭിരാമിയേയും പോലെ പാട്ടിൽ പപ്പുവിനും കമ്പമുണ്ട്. നേരത്തെ പപ്പു പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. . പ്രോമീസ് ഓഫ് ലവ് എന്ന ഗാനവുമായിരുന്നു ആലപിച്ചത്. അമ്മ അമൃതയാണ് അത് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. . മികച്ച പ്രതികരണമാണ് കുട്ടി പാട്ടിന് ലഭിച്ചിരിക്കുന്നത്. അമ്മയുടെ വഴിയെ തന്നെയാണ് മകളെന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ചിത്രം വരയിലും താരപുത്രി മുന്നിൽ തന്നെയാണ്. അമൃതയ്ക്കും അഭിരാമിക്കുമൊപ്പം പപ്പുവും വ്ളോഗിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X