എലീന പടിക്കല്‍ വിവാഹിതയാവുന്നു, രോഹിത്തുമായുള്ള വിവാഹത്തിന് അവര്‍ സമ്മതിച്ചു, കോഴിക്കോട്ടുകാരന് വധുവായി താരം
അഭിനയവും അവതരണവുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് എലീന പടിക്കല്‍. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു എലീനയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിഞ്ഞത്. താന്‍ പ്രണയത്തിലാണെന്നുള്ള കാര്യത്തെക്കുറിച്ച് അന്ന് താരം വെളിപ്പെടുത്തിയിരുന്നു. സിനിമാസ്റ്റൈലിലുള്ള പ്രണയമാണ് തന്റേതെന്നായിരുന്നു എലീന പറഞ്ഞത്. സര്‍പ്രൈസുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന തനിക്ക് എപ്പോഴും സര്‍പ്രൈസ് തരുന്നയാളാണ് കാമുകനെന്ന് താരം പറഞ്ഞിരുന്നു.
ചെന്നൈയില്‍ നിന്നും തന്നെ കാണാനായി ബാംഗ്ലൂരിലേക്ക് എത്താറുണ്ട് പുള്ളി. ആദ്യമൊന്നും ഇത് മൈന്‍ഡ് ചെയ്തിരുന്നില്ല. പിന്നീട് ഞങ്ങള്‍ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പഠനം കഴിഞ്ഞതിന് ശേഷമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കാവൂയെന്ന് അന്ന് പറഞ്ഞിരുന്നു. 6 വര്‍ഷത്തിന് ശേഷം എലീനയും രോഹിത്തും ഒന്നാവുകയാണ്. ജനുവരിയിലായിരിക്കും തന്റെ വിവാഹമെന്ന് എലീന പറയുന്നു. ചാനല്‍ പരിപാടിക്കിടയിലെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എലീന പടിക്കലും രോഹിത്തും
ഭാര്യയെന്ന പരമ്പരയില്‍ ഭാര്യയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഭാര്യയാവുകയാണ് എലീന. 6 വര്‍ഷത്തിന് ശേഷമാണ് പ്രണയസാഫല്യം. ജനുവരിയിലാണ് വിവാഹം. 15 വയസ്സില്‍ തുടങ്ങിയ പ്രണയം 21 ആയപ്പോള്‍ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു സാജന്‍ സൂര്യ പറഞ്ഞത്. സാജനും എലീനയുമായിരുന്നു പരിപാടിയിലേക്ക് അതിഥികളായെത്തിയത്. ഫുക്രുവുമായി എലീന പ്രണയത്തിലാണോയെന്നുള്ള ഗോസിപ്പുകളായിരുന്നു നേരത്തെ പ്രചരിച്ചത്.

ബിഗ് ബോസില്‍ വെച്ച്
ബിഗ് ബോസില്‍ വെച്ചായിരുന്നു ഞാന്‍ ആദ്യം പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ അതേ ചാനലിന്റെ മറ്റൊരു പരിപാടിയില്‍ വെച്ച് വിവാഹത്തെക്കുറിച്ച് പറയുന്നു. വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ വിവാഹം നടത്തൂയെന്ന് അന്ന് പറഞ്ഞിരുന്നു. വീട്ടുകാര്‍ സമ്മതിച്ചു. എലീനയും രോഹിത്തും ഒരുമിച്ചുള്ള ഫോട്ടോയും വേദിയില്‍ കാണിച്ചിരുന്നു. ഇതിന് ശേഷമായാണ് എലീന രോഹിത്തിനെക്കുറിച്ച് വാചാലയായത്. രോഹിത് പി നായരെന്നാണ് പേര്, ഹിന്ദുവാണ്. ഞങ്ങളുടെ വിവാഹം ഇന്റര്‍കാസ്റ്റ് മാര്യേജാണ്.

രോഹിത്തിനെക്കുറിച്ച്
പ്രൊഫഷണലി എഞ്ചിനീയറാണ്. ഇപ്പോള്‍ ബിസിനസ് ചെയ്തുകൊണ്ടിരിക്കുകയാണ്. കോഴിക്കോടാണ് നാട്, ഭയങ്കര ഫുഡിയാണ്. എന്റെ ഏജേയുള്ളു പുള്ളിക്ക്. എന്നെപ്പോലെ തന്നെ വണ്ടി ക്രേസൊക്കെയുള്ള ആളാണ്. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മതമായിരുന്നു ആദ്യത്തെ വിഷയം. ബിസിനസുകാരനാണെന്ന് അറിഞ്ഞതും മാതാപിതാക്കള്‍ക്ക് ആദ്യം ഇഷ്ടമായിരുന്നില്ല. ടെന്‍ഷനുള്ള ജീവിതമായിരിക്കും, താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതമായിരിക്കില്ല അപ്പോഴുണ്ടാവുന്നതെന്നുമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞതെന്ന് എലീന പറഞ്ഞിരുന്നു.

കോഴിക്കോട്ടുകാരന്
കോഴിക്കോട്ടെ അറിയപ്പെടുന്ന കുടുംബമാണ് രോഹിത്തിന്റേതെന്ന് മുന്‍പ് എലീന പറഞ്ഞിരുന്നു. താന്‍ ക്രിസ്ത്യാനിയും അവന്‍ ഹിന്ദുവുമാണ്. അധികം ഓര്‍ത്തഡോക്‌സല്ല അവന്‍രെ വീട്ടുകാര്‍. തന്റെ ഫാമിലി കുറച്ചുകൂടി ഫ്രീയാണ്. ഒറ്റക്കുട്ടിയായതിനാല്‍ മാതാപിതാക്കള്‍ക്ക് തന്റെ കാര്യത്തില്‍ നല്ല ടെന്‍ഷനുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ അപ്പനും അമ്മയും ചിന്തിച്ചതും അതിനാലാണെന്നും താരം തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
Recommended Video

ഹണിമൂണ്‍ പ്ലാന്‍
യാത്രകളൊരുപാട് ഇഷ്ടപ്പെടുന്നയാളാണ് എലീന. ഡ്രൈവിംഗിലും ക്രേസുണ്ട്. ഹണിമൂണിനായി ബെല്‍ജിയത്തിലും ടുമാറോലാന്‍ഡിലുമൊക്കെ പോവാനാണ് താല്‍പര്യമെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ എലീന പറഞ്ഞത്. ഒറ്റയ്ക്ക് അധികം ദൂരയാത്രകള്‍ ചെയ്യാന്‍ വീട്ടുകാര്‍ വിടാറില്ല. ടുമാറോലാന്‍ഡ് മനോഹരമായ സ്ഥലമാണ്. അത് പോലെ തന്നെ ബാലിയും മാലിദ്വീപുമൊക്കെ തനിക്ക് പ്രിയപ്പെട്ട ഇടമാണെന്നും എലീന അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications











