Just In
- 17 min ago
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
- 1 hr ago
അമ്പിളി ദേവിക്കും ആദിത്യനും രണ്ടാം വിവാഹ വാര്‍ഷികം, കുടുംബത്തിനൊപ്പമുളള പുതിയ ചിത്രവുമായി നടന്
- 1 hr ago
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രം ചെയ്തതാണ്; കരിയറില്‍ ബ്രേക്ക് സംഭവിച്ച സിനിമയെ കുറിച്ച് ഹരിശ്രീ അശോകന്
- 1 hr ago
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
Don't Miss!
- News
മുൻ ബിഗ്ബോസ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: വിഷാദം മരണത്തിലേക്ക് നയിച്ചെന്ന് സൂചന!!
- Travel
കാടറിഞ്ഞ് പുഴയറിഞ്ഞ് കയറാം.. കിടിലന്‍ ഇക്കോ ടൂറിസം പാക്കേജുകളുമായി ആറളം
- Automobiles
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
- Finance
സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു, ഫാർമ ഓഹരികൾക്ക് നേട്ടം
- Sports
ടീമില്‍ പൂജാരയ്ക്ക് 'പഠിക്കുന്നത്' ഇദ്ദേഹം; ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന് വെളിപ്പെടുത്തുന്നു
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാമുകനെക്കുറിച്ച് എലീന, വിവാഹശേഷമുള്ള പ്ലാന്‍ ഇങ്ങനെയാണ്, രോഹിത്തും ഒറ്റക്കുട്ടിയാണെന്നും താരം
പ്രണയസാഫല്യത്തിനായി സ്ഥിരം പയറ്റുന്ന നമ്പറുകളൊന്നും വീട്ടില്‍ ഏശിയില്ലെന്ന് എലീന പടിക്കല്‍ പറയുന്നു. സമയം മലയാളത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിനിടയിലായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു എലീന അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. ഭാര്യയെന്ന പരമ്പരയിലെ വില്ലത്തി വേഷത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു എലീനയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്.
തന്റെ പ്രണയത്തെക്കുറിച്ചും വീട്ടിലെ എതിര്‍പ്പിനെക്കുറിച്ചും എലീന തുറന്നുപറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു വീട്ടുകാരുടെ നിലപാട് മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞത്. വേറെ വിവാഹം ചെയ്യില്ലെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. രോഹിത് വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിനായി സമ്മതിപ്പിച്ചതോടെയായിരുന്നു അവര്‍ എലീനയുടെ പിതാവിനോട് സംസാരിച്ചത്. ഇതിന് ശേഷമായാണ് വിവാഹം തീരുമാനിച്ചതെന്ന് എലീന പറയുന്നു.

ബിഗ് ബോസില്‍ വെച്ച്
ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോളായിരുന്നു എലീന പടിക്കല്‍ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. താന്‍ പ്രണയത്തിലാണെന്നും അത് നടക്കുമോയെന്നുറപ്പില്ലെന്നുമായിരുന്നു താരം പറഞ്ഞത്. വ്യത്യസ്ത മതവിഭാഗക്കാരായതിനാല്‍ വീട്ടില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു വിവാഹത്തെക്കുറിച്ച് പറഞ്ഞ് താരമെത്തിയത്.

രോഹിത്തിനെക്കുറിച്ച്
പ്രണയം ഇത്രയും എത്തിയതിനുള്ള ക്രഡിറ്റ് മുഴുവനും രോഹിത്തിനാണെന്ന് എലീന പറയുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് രോഹിത്തുമായി വിശദമായി സംസാരിച്ചിരുന്നു. സെലിബ്രിറ്റിപെട്ടെന്ന് വിവാഹമോചനം നേടുമെന്നൊക്കെയാണല്ലോ പറച്ചില്, അതേക്കുറിച്ചൊക്കെയായിരുന്നു സംസാരം. ഞങ്ങള്‍ക്കിടയില്‍ നല്ല ഫ്രണ്ട്ഷിപ്പുണ്ട്. എല്ലാം തുറന്ന് പറയുന്ന ഹെല്‍ത്തി റിലേഷന്ഷിപ്പായിരിക്കുകയെന്നും എലീന പറയുന്നു.

യോജിപ്പില്ല
ലിവിങ് റ്റുഗദര്‍, ഡേറ്റിംഗ് തുടങ്ങിയ കാര്യങ്ങളൊടൊന്നും യോജിപ്പില്ലെന്നും എലീന പറയുന്നു. കമ്മിറ്റ്മെന്റ് ഇല്ലാത്ത തരത്തിലുള്ള ബന്ധങ്ങളോട് താല്പര്യമില്ല. ഒളിച്ചോടുന്നതിനോടൊന്നും താല്പര്യമില്ലെന്ന് നേരത്തെ തന്നെ എലീന പറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു. വീട്ടില്‍ ഒറ്റക്കുട്ടിയാണ് എലീന, വീട്ടുകാരെ വിഷമിപ്പിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോവാന്‍ താ്ല്പര്യമില്ലെന്നും മുന്‍പ് നടി വ്യക്തമാക്കിയിരുന്നു.

വിവാഹ ശേഷം
എലീനയെപ്പോലെ തന്നെ രോഹിത്തും ഒറ്റക്കുട്ടിയാണ്. രോഹിത്തിന്റെ അച്ഛന് നല്ല തമാശക്കാരനാണ്. അമ്മ സൈലന്റായിരുന്നുവെങ്കിലും ഇപ്പോള്‍ എന്റെ കൂടെക്കൂടി സംസാരിച്ച് തുടങ്ങിയെന്ന് താരം പറയുന്നു. എല്ലാവരും നിന്റെ വൈബാക്കൂലോയെന്നായിരുന്നു രോഹിത് പറഞ്ഞത്. വിവാഹനിശ്ചയത്തിന് മുന്‍പ് തന്നെ അമ്മ മിസ്സിങ് ഓര്‍ത്ത് കരഞ്ഞ് തുടങ്ങിയിട്ടുണ്ട്. 15 ദിവസം അവിടെയും 15 ദിവസം ഇവിടെയുമെന്നാണ് തങ്ങള്‍ തീരുമാനിച്ചിട്ടുള്ളതെന്നും താരം പറയുന്നു.