Just In
- 53 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാസ് മറുപടിയുമായി എലീന, രോഹിത് ഹിന്ദുവാണ്, 6 വര്‍ഷത്തെ പ്രണയത്തിലെ ഒരൊറ്റ നിബന്ധന ഇതായിരുന്നു
6 വര്‍ഷത്തിന് ശേഷം പ്രണയം സഫലീകൃതമാവാന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു എലീന പടിക്കല്‍ എത്തിയത്. ബിഗ് ബോസില്‍ വെച്ചായിരുന്നു താരം പ്രണയത്തെക്കുറിച്ച് വാചാലയായത്. വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്നും ഇത് നടക്കുമോയെന്നറിയില്ലെന്നും താരം അന്ന് പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതേ ചാനലിന്റെ മറ്റൊരു പരിപാടിയിലൂടെ വിവാഹത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. സാജന് സൂര്യയ്ക്കൊപ്പം കോമഡി സ്റ്റാര്‍സിലേക്ക് അതിഥിയായെത്തിയപ്പോഴായിരുന്നു താരം വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
കോഴിക്കോട്ടെ അറിയപ്പെടുന്ന കുടുംബത്തിലുള്ള അംഗമാണെന്നും ഹിന്ദുവാണ് കാമുകനെന്നുമായിരുന്നു അന്ന് എലീന പറഞ്ഞത്. രോഹിത് പി നായരെന്നാണ് കക്ഷിയുടെ പേര്. യാത്രകളും വാഹനപ്രേമവും ഭക്ഷണത്തോടുള്ള ഇഷ്ടവുമൊക്കെ എന്നെപ്പോലെ തന്നെ ആള്‍ക്കുമുണ്ട്. വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ വിവാഹം നടത്തൂയെന്ന് വളരെ മുന്‍പേ തന്നെ താന്‍ കക്ഷിയോട് പറഞ്ഞിരുന്നുവെന്നും എലീന പറഞ്ഞിരുന്നു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതിന്റെ സന്തോഷവും എലീന പങ്കുവെച്ചിരുന്നു.
നിമിഷനേരം കൊണ്ടായിരുന്നു ഇക്കാര്യം വൈറലായി മാറിയത്. നിരവധി പേരായിരുന്നു താരത്തിന് ആശംസ അറിയിച്ചെത്തിയത്. ആറ് വർഷത്തെ പ്രണയത്തിന് മുന്നില്‍ ജാതിയും മതവും മുട്ടുമടക്കി, എലീനയുടേയും രോഹിത്തിന്റേയും നിശ്ചയദാർഢ്യമാണ് പ്രണയസാഫല്യത്തിലേക്ക് നയിച്ചതെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്. മറ്റൊരു മതത്തില്‍ പെട്ടയാളെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു ചിലരെത്തിയത്.
വിവാഹവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് ശക്തമായ ഭാഷയിലായിരുന്നു എലീന മറുപടി നല്‍കിയത്. കുറേയെണ്ണം ഇത് പോലെ ഇറങ്ങിത്തിരിക്കുമെന്നും കുഞ്ഞായി കഴിഞ്ഞതിന് ശേഷം വേറെ ആളുടെ കൂടെ പോവുമെന്ന തരത്തിലായിരുന്നു കമന്റുകള്‍. ഇതിന് കീഴിലായാണ് എലീന മറുപടി നല്‍കിയത്. അത് പോലെയല്ല താന്‍, നല്ലവണ്ണം ആലോചിച്ചുറപ്പിച്ചാണ് വിവാഹം തീരുമാനിച്ചത്. വീട്ടുകാരുടെ അനുവാദത്തോടെയാണ് വിവാഹം നടത്തുന്നതെന്നുമായിരുന്നു താരത്തിന്റെ മറുപടി.
പ്രണയത്തിലായിരുന്ന സമയത്ത് ഒരൊറ്റ നിബന്ധനയേ എലീന രോഹിത്തിന് മുന്നില്‍ വെച്ചിരുന്നുള്ളൂ. വീട്ടുകാരുടെ സമ്മതം നിര്‍ബന്ധമാണ്. എന്നാലേ വിവാഹം തീരുമാനിക്കാനാവൂ. ബിഗ് ബോസില്‍ സഹതാരങ്ങളോട് പ്രണയത്തെക്കുറിച്ച് സംസാരിച്ചപ്പോഴും ഈ വാക്കുകള്‍ എലീന ആവര്‍ത്തിച്ചിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
ഹണി റോസിന്റെ പുതുപുത്തന്‍ ചിത്രങ്ങള്‍ കാണാം