പുതിയ സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്, പ്രിയഗായികയ്ക്കും കുടുംബത്തിനും ആശംസയുമായി ആരാധകർ

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. അമൃത മാത്രമല്ല കുടുബാംഗങ്ങളും ഈ റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത. തന്‌റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുമുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. അമൃതയ്ക്കും സഹോദരി അഭിരാമിയ്ക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. നല്ല കണ്ടന്റുകളുമായിട്ടാണ് ഇരുവരും ഓരേ തവണയും എത്തുന്നത്.

ഇപ്പേഴിത ഒരു പുതിയ സന്തോഷവുമായി അമൃത പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ്. പുത്തൻ വ്ലോഗിലൂടെയാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുവന്നത്. അമൃതയ്ക്കും കുടുംബത്തിനും എല്ലാവിധ ആശംസയുമായി പ്രേക്ഷകർ എത്തുന്നുണ്ട്. സ്വന്തമായി പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് അമൃത. പുതിയ വ്ലോഗ് പ്രേക്ഷകരുടെ ഇടയിൽ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

 അമൃത സുരേഷ്

അമൃതയുടെ വാക്കുകൾ ഇങ്ങനെ... ''താൻ ഒരു കുഞ്ഞുവീട് സ്വന്തമാക്കിയിരിക്കുകയാണ്. നാല് കെട്ട് മോഡലിൽ ഉള്ള വീടായിരുന്നു ഇപ്പോഴുള്ളതെന്നും, ഈ വീടുമായി ഒരു വലിയ ആത്മബന്ധം ഉണ്ടെന്നും അമൃത പറയുന്നു. അമൃതയ്ക്ക് ഒപ്പം വീഡിയോയിൽ അമ്മയും ഉണ്ടായിരുന്നു.

പുത്തൻ വീട്

പുത്തൻ വീട് വെണ്ണലയിൽ ആണ്. ഫിനിഷിങ് വർക്കുകൾ നടന്നു കൊണ്ടിരിക്കുന്നു. അങ്ങോട്ടേക്കുള്ള ഷിഫ്റ്റിങ് പ്രോസസ്സിലാണ് തങ്ങളെന്നും ഇരുവരും പറയുന്നുണ്ട്. അതേസമയം തന്നെ, വിവിധ സമയങ്ങളിലായി ജീവിതത്തിൽ നേടിയ സമ്മാനങ്ങൾ, മകൾ പാപ്പുവിന്റെ ആദ്യകാല ചിത്രങ്ങൾ അഭിയുടെ റൂം, ഒക്കെയും അമൃത പ്രേക്ഷകർക്കായി കാണിച്ചു നൽകുന്നു. ചില സമയം വിഷമങ്ങൾ ഉണ്ടാകുന്ന സമയം താൻ ചെയ്യുന്ന ഒരു വലിയ കാര്യത്തെക്കുറിച്ചുമെല്ലാം അമൃത പറയുന്നുണ്ട്.

കമന്റ്

വീഡിയോ വൈറലായിട്ടുണ്ട്. ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുമുണ്ട്. അമൃതയുടെ പുതിയ സന്തോഷത്തിൽ പങ്കുചേർന്ന് ആരാധകർ എത്തിയിട്ടുണ്ട്. നല്ല കമന്‌റിനോടൊപ്പം വിമർശനങ്ങളും തലപൊക്കുന്നുണ്ട്. അതിനും കിടിലൻ മറുപടിയും ആരാധകർ നൽകിട്ടുണ്ട്. ചിലർ വീട് വച്ചതിനെ കുറിച്ചും അതിന്റെ ഫിനാഷ്യൽ ബാക്ക് ഗ്രൗണ്ടിനെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. എന്നാൽ ഫിനിക്സ് പക്ഷി തന്നെയാണ് അമൃത അയാളുടെ ക്യാഷ് ആവശ്യമില്ല അമൃത പൊരുതി ജീവിതത്തിൽ വിജയിച്ചവളാണ് എന്നുള്ള കമന്റുകൾ നൽകിയാണ് ആരാധകർ വിമർശകരുടെ വായ അടപ്പിച്ചത്.

സ്വപ്ന ജീവിതത്തിൽ സംഭവിച്ചത്

പ്ലസ്ടുവിൽ പഠിക്കുമ്പോൾ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് സ്വപ്ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങൾക്ക് അറിയൂ. എന്നാൽ അതിനപ്പുറം ഇന്നും ആളുകൾക്ക് തന്നെപ്പറ്റി അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് എന്ന് അടുത്തിടെ ജോഷ് ടോക്കിൽ അമൃത പറഞ്ഞിരുന്നു. പഠിത്തം നിര്‍ത്തി ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു. അന്ന് ഒരുപാട് കരഞ്ഞു. ആരോടും ഒന്നും പങ്കുവച്ചില്ല. ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും മാത്രമായിരുന്നു".

Recommended Video

കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു
പിന്തുണച്ച് കുടുംബം

അന്ന് ആകെ പിന്തുണച്ചത് കുടുംബം മാത്രമാണ്. അച്ഛനും അമ്മയും അനുജത്തിയും എന്റെ അടുത്തുപറഞ്ഞു എന്ത് തന്നെ ആയിക്കോട്ടെ ഞങ്ങൾ നിന്റെ ഒപ്പമുണ്ട് എന്ന്. എന്ത് ചെയ്യും എന്നറിയാതെ വീണ്ടും മുൻപോട്ട് പോയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ഒരു ശീലമുണ്ട് എന്റെ എല്ലാ വികാരങ്ങളും ഞാൻ ഡയറിയിൽ എഴുതിവയ്ക്കും. അങ്ങനെ ഞാൻ അത്രയും കാലം എഴുതിയത് ഹൗ എന്നായിരുന്നു. പക്ഷേ ഇന്ന് ഹു എന്നാക്കി മാറ്റി. ആ സമയം നിർണ്ണായകമായിരുന്നു. ഞാൻ ഇപ്പോൾ മോളെ കൈ പിടിച്ചു ജീവിച്ചിരിക്കുന്നുണ്ട് എങ്കിൽ ഞാൻ പറയും ഞാൻ സ്ട്രോങ്ങ് ആണ് എന്ന്"- അമൃത പറഞ്ഞിരുന്നു.യ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X