For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  70 ശതമാനം സ്വത്തും നഷ്ടപ്പെട്ടു; നടന്‍ ബാലയുടെ വ്യക്തി ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ വെളിപ്പെടുത്തി താരം

  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴനാട്ടില്‍ ജനിച്ച താരം അഞ്ച് ഇന്‍ഡസ്ട്രികളില്‍ അഭിനയിക്കാറുണ്ട്. പ്രധാനമായും മലയാള സിനിമയിലായത് കൊണ്ട് തന്നെ ബാലയുടെ വിശേഷങ്ങള്‍ക്ക് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ നാളുകളില്‍ ഗായിക അമൃത സുരേഷുമായിട്ടുള്ള ബാലയുടെ കുടുംബ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു വ്യാപകമായി പ്രചരിച്ചത്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  ബാല തന്ന ചില തുറന്ന് പറച്ചിലുകളും നടത്തി. ഇപ്പോഴിതാ സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ലോക്ഡൗണ്‍ കാലത്ത് എഴുപത് ശതമാനത്തോളം സ്വത്തുക്കള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും അതിന് ശേഷം എടുത്ത തീരുമാനങ്ങളുമൊക്കെയാണ് ബാല പറയുന്നത്.

  മാര്‍ച്ച് 16 മറക്കാന്‍ പറ്റാത്ത ദിവസം

  മാര്‍ച്ച് 16 മറക്കാന്‍ പറ്റാത്ത ദിവസം

  ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 16 മറക്കാന്‍ പറ്റാത്ത ദിവസമാണ്. ഫെബ്രുവരിയില്‍ തന്നെ അതിന്റെ സൂചനകളൊക്കെ തുടങ്ങി. ഇതിപ്പോള്‍ പറയാനുള്ള കാരണം കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി എന്റെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിരുന്നു. ചിലര്‍ക്ക് അതെന്താണെന്ന് മനസിലാവും. അതിന്റെ കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ പോവുന്നില്ല. അഞ്ചോളം ഇന്‍ഡസ്ട്രികളില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഇതുവരെ സമ്പാദിച്ച സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം കൊടുക്കേണ്ടി വന്നു.

  70 ശതമാനം സ്വത്തും നഷ്ടപ്പെട്ടു

  70 ശതമാനം സ്വത്തും നഷ്ടപ്പെട്ടു

  ഒരുപാട് സങ്കടങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ഞാന്‍ ആര്‍ക്കും ഒരു പാവവും ചെയ്തിട്ടില്ല. പക്ഷേ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന ചോദ്യം പിന്നെയും പിന്നെയും മനസിനകത്ത് ഉണ്ടായിരുന്നു. മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ ഭാവിയിലുള്ള പ്രൊജക്ടുകളും നിര്‍ത്തി വെക്കേണ്ടി വന്നു. ആ സമയത്താണ് എന്റെ സ്വന്തം ആസ്തിയില്‍ മുപ്പത് ശതമാനം മാത്രമായി പോയത്. ഞാന്‍ പറയുന്നത് എന്റെ മാത്രം കാര്യമാണ്.

  പ്രശസ്തിയില്‍ ജീവിക്കുന്ന കുടുംബമാണ്

  പ്രശസ്തിയില്‍ ജീവിക്കുന്ന കുടുംബമാണ്

  ചെന്നൈയില്‍ അച്ഛനും അമ്മയും നല്ല രീതിയില്‍ ജീവിക്കുന്നവരാണ്. ചേച്ചിയും ചേട്ടനുമുണ്ട്. ചേട്ടന്‍ പ്രശസ്ത സംവിധായകനാണ്. ഞങ്ങള്‍ എല്ലാവരും സ്വയം നേടി എടുത്തവരാണ്. മറ്റൊരാളെ ആശ്രയിക്കാറില്ല. പൈസ ഉള്ള ഒരു നടനായിട്ട് പോലും ഇതുപോലൊരു സാഹചര്യം വന്നപ്പോള്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. തൊഴിലില്ല, വരുമാനമില്ല, എങ്കിലും കൊവിഡിന് തൊട്ട് മുന്‍പ് 70 ശതമാനം സ്വത്തും കൊടുക്കേണ്ടി വന്നു. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ എന്നെ നല്ല രീതിയില്‍ ചതിച്ചു.

  2020ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മലയാളി താരങ്ങൾ
   ജീവിതത്തിലെ മറ്റൊരു ടേണിങ് പോയിന്റ്

  ജീവിതത്തിലെ മറ്റൊരു ടേണിങ് പോയിന്റ്

  ബാക്കി ജീവിക്കാനുള്ള വക എനിക്ക് ഉണ്ടെങ്കിലും ബുദ്ധിമുട്ടേണ്ടി വന്നു. അപ്പോഴാണ് അതുപോലും ഇല്ലാത്ത പാവപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചത്. ചെറുപ്പത്തിലെ ഞാന്‍ ചാരിറ്റി വര്‍ക്ക് ചെയ്യാറുണ്ട്. അതില്‍ നിന്നും കുറച്ച് കൂടി മാറി ചിന്തിച്ചു. അവിടെയാണ് ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റ് ഉണ്ടാവുന്നത്. ശിവ എന്ന കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം എത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു ബാല പങ്കുവെച്ചത്. പൈസ നല്‍കി സഹായിച്ച സുഹൃത്തുക്കള്‍ക്കും ഡോക്ടമാര്‍ക്കുമെല്ലാം താരം നന്ദി പറയുകയാണ്.

  New Year 2021

  Read more about: bala ബാല
  English summary
  Bigg Boss Fame Amrutha Suresh's Ex- Husband Actor Bala About Lockdown Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X