വിവാഹം കെയര്‍ഫുള്ളായിട്ടായിരിക്കും, വിവാഹത്തെ കുറിച്ച് പ്രതികരിച്ച് നടൻ ബാല
തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടൻ ബാല. തമിഴ് സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം 2006 ൽ പുറത്തിറങ്ങിയ കളഭം എന്ന ചിത്രത്തിലൂടെയാണ് വൈള്ളിത്തിരയിൽ എത്തിയത്. നടന്റെ ആദ്യ ചിത്രം തന്നെ മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നായകനായും വില്ലനായും നടൻ മലയാളത്തിൽ തിളങ്ങി നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സിനിമാ കോളങ്ങളിലും ബാല ചാർച്ച വിഷയമാണ്.

വിവാഹ മോചനത്തിന് ശേഷമാണ് നടൻ വാർത്തകളിൽ കൂടുതൽ ഇടം പിടിക്കാൻ തുടങ്ങിയത്. നടന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ നിരവധി തവണ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇതിനൊക്കെ മറുപടിയുമായി താരം എത്തിയിരുന്നു. ഇപ്പോഴിത വീണ്ടും ബാലയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. തന്റ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെയ്ക്കവെയാണ് വിവാഹത്തെ കുറിച്ചുളള വാർത്തയ്ക്ക് മറുപടി നൽകിയത്.

നടൻ ബാലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് നടന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുന്നത്. നടൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു ആദരം നല്‍കുന്നത്. സൗത്ത് ഇന്ത്യയിൽ ഈ ആദരം കിട്ടുന്ന ആദ്യത്തെ സിനിമാ താരമാണ് ബാല.

നടൻ തന്നെയാണ് ഈ സന്തോഷ വിവരം എല്ലാവരോടും പങ്കുവെച്ചത്. എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തിയ പ്രസ് മീറ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ മുൻകൈയെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻ നിര്‍ത്തിയാണ് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി തനിക്ക് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചതെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ പത്തൊമ്പതാം തീയതി കോട്ടയത്ത് വച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. അമേരിക്കയില്‍ വെച്ച് നടക്കേണ്ട ചടങ്ങായിരുന്നു. പക്ഷേ കൊവിഡ് പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം തനിക്ക് നേരിട്ട് എത്തിച്ച് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും പ്രസ്മീറ്റിൽ മറുപടി നൽകിയിരുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ നിങ്ങളെ അറിയിച്ചിട്ടേ ചെയ്യുകയുള്ളൂവെന്നും പേടിക്കേണ്ടത് ഞാനാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വെച്ചായിരിക്കുമോ വിവാഹം എന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യം ബാല കേട്ടത് കെയര്‍ഫുള്ളായിട്ടായിരിക്കുമോ വിവാഹം എന്നാണ്. കേരളത്തിലാണെങ്കിലും പുറത്താണെങ്കിലും എവിടെ വെച്ചായാലും കെയര്‍ഫുള്ളായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലും തമിഴിലും ഒരു പോലെ സജീവമാണ് ബാല. 2019 ൽ പുരത്തിറങ്ങിയ തമ്പിയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ബാലയുടെ തമിഴ് ചിത്രം. കാർത്തി , ജ്യോതിക,തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബാലയുടെ മലയാള ചിത്രമായ ബിലാലിന് വേണ്ടിയാണ്. മുരുകൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് ബാല ചിത്രത്തിൽ എത്തുന്നത്.


Click it and Unblock the Notifications