For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് അമൃത സുരേഷ്! മനോഹരമായ ഓര്‍മ്മകളാണ് നല്‍കിയത്

  |

  വ്യത്യസ്തമായ ശബ്ദത്തിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടംനേടിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെയാണ് താരത്തിന്റെ ജീവിതം മാറി മറിഞ്ഞത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളും കാര്യങ്ങളെക്കുറിച്ചുമെല്ലാം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിക്കാനായി അമൃതയും സഹോദരിയായ അഭിരാമി സുരേഷും എത്തിയിരുന്നു. രണ്ട് പേരാണെങ്കിലും ഇവരെ ഒരുമത്സരാര്‍ത്ഥിയായാണ് പരിഗണിക്കുന്നതെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്.

  50ാമത്തെ എപ്പിസോഡില്‍ സര്‍പ്രൈസായാണ് അമൃതയും അഭിരാമിയും എത്തിയത്. പാട്ട് പാടുന്നുണ്ടെന്നല്ലാതെ തങ്ങള്‍ മത്സരിക്കാനായാണ് പോവുന്നതെന്ന് അവസാനനിമിഷമാണ് അറിഞ്ഞതെന്നായിരുന്നു ഇരുവരും പറഞ്ഞത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞിരുന്നു. ഓണവുമായി ബന്ധപ്പെട്ട് മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിച്ചത് രക്ഷിതാക്കളാണെന്ന് അമൃത പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഓണത്തെക്കുറിച്ച്

  ഓണത്തെക്കുറിച്ച്

  ഓണവുമായി ബന്ധപ്പെട്ട് മനോഹരമായ ഓര്‍മ്മകളാണ് മനസ്സിലുള്ളത്. ഇക്കാര്യത്തില് അച്ഛനോടും അമ്മയോടും നന്ദി പറയണം. എത്ര നന്ദി പറഞ്ഞാലും മതിയാവുകയുമില്ല. കുട്ടിക്കാലെ മുതലേ തന്നെ എല്ലാ ചടങ്ങുകളുമായാണ് ഓണം ആഘോഷിക്കാറുള്ളത്. തൃക്കാക്കര അപ്പനുള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളും ചെയ്താണ് പൂക്കളം ഇടുന്നത്. ഇന്നും ഓണം ആഘോഷിക്കുമ്പോള്‍ ചടങ്ങുകളൊന്നും മിസ്സാക്കാറില്ലെന്ന് ഉറപ്പ് വരുത്താറുണ്ട്.

  കുറവാണ്

  കുറവാണ്

  കൊവിഡ് 19 കാരണം ഇത്തവണ വലിയ ആഘോഷങ്ങളൊന്നുമില്ല. ചിലരൊക്കെ ഓണ്‍ലൈനായാണ് ഓണം ആഘോഷിക്കുന്നത്. തിരുവാതിരയും പൂക്കളവുമെല്ലാം ഓണ്‍ലൈനിലൂടെയാണ്. അപ്രതീക്ഷിത പ്രതിസന്ധികളിലും മലയാളികള്‍ നടത്തുന്ന വിര്‍ച്വല്‍ ആഘോഷങ്ങള്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. എല്ലാവരും വീടുകളില്‍ സുരക്ഷിതരായി കഴിയണമെന്നും താരം പറയുന്നു.

  അതിജീവിക്കണം

  അതിജീവിക്കണം

  ആശുപത്രിയിലും വീടുകളിലുമൊക്കെയായി അസുഖം ബാധിച്ച് കഴിയുന്നവരും നമുക്കിടയിലുണ്ട്. എല്ലാവരും ഒരുമിച്ച് ഈ പ്രതിസന്ധിയെ അതിജീവിക്കണം. അടുത്ത വര്‍ഷം മനോഹരമായി എല്ലാവര്‍ക്കും ഒരുമിച്ച് ഓണം ആഘോഷിക്കാം. അമൃതം ഗമയ എന്ന ബാന്‍ഡുമായി സജീവമാണ് അമൃതയും അഭിരാമിയും. എജി വ്‌ളോഗ്‌സിലൂടെയാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

  സഹോദരിയെക്കുറിച്ച്

  സഹോദരിയെക്കുറിച്ച്

  അഭിരാമി എന്‍റെ മൂത്ത മകളാണെന്നായിരുന്നു അമൃത സഹോദരിയെക്കുറിച്ച് പറഞ്ഞത് .അവളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാറേയില്ല. ഒരുപാടു സ്വപ്നങ്ങളും ഉണ്ട്. വഴക്കുകൂടലും ചീത്തവിളിയുമൊക്കെ ഉണ്ടെങ്കിലും രണ്ടുപേര്‍ക്കും രണ്ടുപേരുമില്ലാതെ കഴിയില്ല. എന്തെങ്കിലും വിഷമമൊക്കെ തോന്നിയാല്‍ ആദ്യം പങ്കുവെക്കുന്നത് പരസ്പരം തന്നെയാണ്. ഞങ്ങളെ സഹോദരിമാരെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയാണെന്ന് തോന്നിയിട്ടുള്ളതെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അമൃത പറഞ്ഞിരുന്നു.

  മകളെക്കുറിച്ച്

  മകളെക്കുറിച്ച്

  പ്രയോറിറ്റി മാറിയെന്നതാണ് അമ്മയായപ്പോഴുള്ള പ്രധാന മാറ്റം. എന്ത് കാര്യം ചെയ്യുകയാണെങ്കിലും മനസ്സിലേക്ക് ആദ്യം വരുന്ന മുഖം മകളുടേതാണ്. ചെറിയ കാര്യമാണെങ്കില്‍ക്കൂടി കൂടുതല്‍ ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. എന്നെ കോപ്പി ചെയ്യലാണ് ഇപ്പോള്‍ അവളുടെ പ്രധാന പണി. അവളെ പാട്ടുപഠിപ്പിക്കുന്നുണ്ട്. അഭിരാമിക്കും അവള്‍ മകളാണ്.അഭിരാമിക്കും പാപ്പു മകളാണ്. ആദ്യത്തെ കുഞ്ഞാണ് അവള്‍. അവളുടെ കുട്ടിക്കളിക്കെല്ലാം കൂടെ നില്‍ക്കുന്നത് അഭിയമ്മയാണ്. ഒരുപക്ഷേ ഞാന്‍ പാപ്പുവിന്റെ കൂടി ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അഭി അവള്‍ക്കൊപ്പമുണ്ടാവുമെന്നും മുന്‍പ് അമൃത പറഞ്ഞിരുന്നു.

  English summary
  Amrutha Suresh says thanks to her parents for bringing best memmories about Onam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X