പാപ്പു വന്നതോടെ അത് മാറി! അഭി മൂത്തമോളാണ്! അമ്മയായതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് അമൃത സുരേഷ്!

ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരിക്കാനെത്തിയതോടെയാണ് അമൃത സുരേഷിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു ഈ ഗായിക. സഹോദരിയായ അഭിരാമിയും മികച്ച ഗായികയാണ്. ഇരുവരും ചേര്‍ന്ന് അമൃതം ഗമയ എന്ന ബാന്‍ഡ് തുടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് ഇരുവരും. ബിഗ് ബോസ് സീസണ്‍ 2ല്‍ ഇരുവരും മത്സരിക്കാനെത്തിയിരുന്നു.

തെന്നിന്ത്യന്‍ താരമായ ബാലയെയായിരുന്നു അമൃത വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹമോചനം. മകളായ അവന്തിക അമ്മയുടെ കൂടെയാണ് കഴിയുന്നത്. പാപ്പുവിനെക്കുറിച്ച് വാചാലയായി അമൃതയും അഭിരാമിയും എത്താറുണ്ട്. ബിഗ് ബോസിലേക്ക് പോയപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് പാപ്പുവിനെയായിരുന്നുവെന്ന് അമൃത പറഞ്ഞിരുന്നു. ജീവിതത്തില്‍ അമ്മയുടെ സ്വാധീനത്തെക്കുറിച്ചും താനെന്ന അമ്മയെക്കുറിച്ചുമൊക്കെ വാചാലയായി എത്തിയിരിക്കുകയാണ് അമൃത സുരേഷ് ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അമൃത സുരേഷ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

അമ്മയെക്കുറിച്ച്

അമ്മയെക്കുറിച്ച്

ഞായറാഴ്ചയായിരുന്നു മാതൃദിനം. താരങ്ങളെല്ലാം അമ്മയെക്കുറിച്ച് വാചാലരായി എത്തിയിരുന്നു. അതിനിടയിലാണ് അമൃത സുരേഷും അമ്മയെക്കുറിച്ച് പറഞ്ഞത്. അമ്മയെക്കുറിച്ച് എങ്ങനെയാണ് പറയേണ്ടതെന്നറിയില്ലെന്ന് അമൃത പറയുന്നു. അച്ഛന്റെ കുടുംബത്തില്‍ നിന്ന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് ഞങ്ങളുടെ സംഗീതം. എന്നാല്‍ അമ്മയുടെ സാന്നിധ്യമില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇന്ന് കാണുന്ന നിലയില്‍ എത്തുമായിരുന്നില്ല. ഞങ്ങളെ നാലാള്‍ അറിയുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ അമ്മയുടെ നിശ്ചയദാര്‍ഢ്യമാണ്. എനിക്കും അഭിക്കും വേണ്ടി അമ്മ ഉറക്കമിളച്ച് കൂട്ടിരുന്നതിന് കണക്കില്ല.

പാപ്പുവിനേയും

പാപ്പുവിനേയും

മൂന്ന് അമ്മമാരുടെ സ്നേഹം അനുഭവിച്ചാണ് പാപ്പു വളരുന്നത്. മൂന്ന് തലമുറയിലെ അമ്മമാരാണ് അവളെ സ്നേഹിക്കാനുള്ളത്, അതുകൊണ്ട് അവള്‍ക്ക് കിട്ടുന്ന കരുതലും മൂന്നുരീതിയിലാണ്. അമ്മയില്‍ നിന്നാണ് അടുക്കും ചിട്ടയും വിശ്വാസവുമൊക്കെ ലഭിക്കുന്നത്. അമ്മൂമ്മയെ ഭയങ്കര ഇഷ്ടവുമാണ് എന്നാല്‍ തെറ്റുചെയ്താല്‍ ചീത്തപറയുമോ എന്ന ഭയവുമുണ്ട്. എന്റെ കൂടെ എപ്പോഴും കെട്ടിപ്പിടിച്ചും താലോലിച്ചുമൊക്കെയിരിക്കാനാണ് ഇഷ്ടം. അഭിയമ്മ അവള്‍ക്ക് സഹപാഠിയെപ്പോലെയാണ്. സമപ്രായക്കാര്‍ സംസാരിക്കുന്നതുപോലെയാണ് പലപ്പോഴും പാപ്പുവും അഭിയും സംസാരിക്കുന്നതുതന്നെ.

അഭിരാമിയും മകളാണ്

അഭിരാമിയും മകളാണ്

അഭിരാമി എന്‍റെ മൂത്ത മകളാണെന്ന് അമൃത പറഞ്ഞിരുന്നു.അവളുടെ കാര്യത്തില്‍ ഞാന്‍ വിട്ടുവീഴ്ച്ച ചെയ്യാറേയില്ല. ഒരുപാടു സ്വപ്നങ്ങളും ഉണ്ട്. വഴക്കുകൂടലും ചീത്തവിളിയുമൊക്കെ ഉണ്ടെങ്കിലും രണ്ടുപേര്‍ക്കും രണ്ടുപേരുമില്ലാതെ കഴിയില്ല. എന്തെങ്കിലും വിഷമമൊക്കെ തോന്നിയാല്‍ ആദ്യം പങ്കുവെക്കുന്നത് പരസ്പരം തന്നെയാണ്. ഞങ്ങളെ സഹോദരിമാരെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയാണെന്ന് തോന്നിയിട്ടുള്ളതെന്ന് പലരും പറഞ്ഞിട്ടുണ്ട്.

 അമ്മയായതിന് ശേഷം

അമ്മയായതിന് ശേഷം

പ്രയോറിറ്റി മാറിയെന്നതാണ് അമ്മയായപ്പോഴുള്ള പ്രധാന മാറ്റം. എന്ത് കാര്യം ചെയ്യുകയാണെങ്കിലും മനസ്സിലേക്ക് ആദ്യം വരുന്ന മുഖം മകളുടേതാണ്. ചെറിയ കാര്യമാണെങ്കില്‍ക്കൂടി കൂടുതല്‍ ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. എന്നെ കോപ്പി ചെയ്യലാണ് ഇപ്പോള്‍ അവളുടെ പ്രധാന പണി. അവളെ പാട്ടുപഠിപ്പിക്കുന്നുണ്ട്. അഭിരാമിക്കും അവള്‍ മകളാണ്.

നിഷ്കളങ്കത പുറത്തുവരുന്നത്

നിഷ്കളങ്കത പുറത്തുവരുന്നത്

അഭിരാമിക്കും പാപ്പു മകളാണ്. ആദ്യത്തെ കുഞ്ഞാണ് അവള്‍. അവളുടെ കുട്ടിക്കളിക്കെല്ലാം കൂടെ നില്‍ക്കുന്നത് അഭിയമ്മയാണ്. ഒരുപക്ഷേ ഞാന്‍ പാപ്പുവിന്റെ കൂടി ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അഭി അവള്‍ക്കൊപ്പമുണ്ടാകും. സത്യം പറഞ്ഞാല്‍ ഒരു കുഞ്ഞുണ്ടാകുമ്പോഴാണ് നമ്മുടെയും നിഷ്കളങ്കതയും കുട്ടിത്തവുമൊക്കെ വീണ്ടും പുറത്തുവരുന്നതെന്നും അമൃത പറയുന്നു.

ലോക് ഡൗണ്‍ കാലം

ലോക് ഡൗണ്‍ കാലം

പ്രൊഫഷണലി ലോക്കാണെങ്കിലും അമ്മയെന്ന നിലയില്‍ മോളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാവുന്നുണ്ട് ഇപ്പോള്‍. പാപ്പു ഇപ്പോള്‍ നല്ല സന്തോഷത്തിലാണ്. മുമ്പൊക്കെ അമ്മയെ എപ്പോഴും കിട്ടുന്നില്ലെന്ന പരാതിയായിരുന്നു, അമ്മയ്ക്കൊപ്പം കളിക്കാനും വീഡിയോ ചെയ്യാനുമൊക്കെ കളിയുന്നതിന്‍റെ സന്തോഷവുമുണ്ട്. പുറത്തുപോവാന്‍ പറ്റാത്തതിന്‍റെ വിഷമമൊന്നും അവള്‍ക്കില്ല. അഭിയും ഞാനുമൊക്കെ കൂടെയുണ്ടായാല്‍ത്തന്നെ സന്തോഷവതിയാണ് അവള്‍.

ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X