'മമ്മൂട്ടി ദൈവം ഒന്നുമല്ലല്ലോ, ആളുകൾ പുള്ളിയുടെ തെറ്റുകൾ ഗ്ലോറിഫൈ ചെയ്യുന്നതുകൊണ്ടാണ് ആവർത്തിക്കുന്നത്'

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ദമ്പതികൾ മത്സരിക്കാൻ എത്തിസ സീസണായിരുന്നു മൂന്നാം സീസൺ. മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ ദമ്പതികളായ ഫിറോസ് ഖാനും സജ്നയുമായിരുന്നു ആദ്യമായി ബി​ഗ് ബോസ് മത്സരിച്ച ദമ്പതികൾ. ഷോയ്ക്കുശേഷമാണ് ഫിറോസിനും സജ്നയ്ക്കും ആരാധകർ വർധിച്ചത്. ടെലിവിഷൻ മേഖലയിൽ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്.

നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഫിറോസും സജ്നയും വേർപിരിഞ്ഞത്. ഇപ്പോഴിതാ ഫിറോസ് അടുത്തിടെ ടോക്ക് വിത്ത് ജിംഷി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

Firoz Khan Mammootty

സിനിമാ, സീരിയൽ അനുഭവങ്ങളെ കുറിച്ചെല്ലാം പുതിയ അഭിമുഖത്തിൽ ഫിറോസ് വിവരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി ചെയ്യുന്ന തെറ്റുകൾ ആളുകൾ ഗ്ലോറിഫൈ ചെയ്യുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. താരോത്സവത്തിലെ എന്റെ പെർഫോമൻസ് കണ്ടാണ് സംവിധായകൻ വിഎം വിനു എന്നെ മമ്മൂക്കയുടെ ഫേസ് ടു ഫേസ് എന്ന സിനിമയിലേക്ക് വിളിച്ചത്. മെയിൻ വില്ലൻ വേഷമാണ് ഞാൻ ചെയ്തത്.

കുട്ടിക്കാലം മുതൽ ടിവിയിലും സിനിമയിലും മറ്റും മാത്രം കണ്ടിട്ടുള്ളയാളാണല്ലോ മമ്മൂക്ക. അദ്ദേഹത്തിനൊപ്പമുള്ള എന്റെ ആദ്യ ഷോട്ട് തന്നെ അദ്ദേഹത്തിന്റെ മുഖത്തിന് നേരെ കൈ ചൂണ്ടിയുള്ളതായിരുന്നു. ആദ്യം രണ്ട്, മൂന്ന് പ്രാവശ്യം ഡയലോ​ഗ് തെറ്റിപ്പോയി. പിന്നെ മമ്മൂക്ക എന്നെ കൂളാക്കിയപ്പോഴാണ് ഞാൻ പിന്നീട് ചെയ്തത്.

മമ്മൂക്ക യഥാർത്ഥത്തിൽ പാവം മനുഷ്യനാണ്. പക്ഷെ പുള്ളിയിൽ എനിക്ക് അം​ഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. സെറ്റിൽ പുള്ളി ധരിച്ചിരിക്കുന്നതിനേക്കാൾ നല്ലൊരു ഷർട്ടിട്ട് ആരെങ്കിലും ധരിച്ച് വന്നാൽ പുള്ളി അത് ഊരിപ്പിക്കും. അങ്ങനെയുള്ള ചില ഈ​ഗോ കാര്യങ്ങൾ പുള്ളിക്ക് വർക്കൗട്ടാകും. അതുപോലെ പുള്ളി സെറ്റിൽ വന്നാൽ പുള്ളിയായിരിക്കണം രാജാവ്.

അദ്ദേഹത്തിന്റെ അടിയാളന്മാരെപ്പോലെ നിൽക്കുന്ന ചില ആർട്ടിസ്റ്റുകളുമുണ്ട്. അവർക്കൊക്കെ വീണ്ടും വീണ്ടും ചാൻസ് കൊടുക്കും മമ്മൂക്ക. ഞാൻ കണ്ണ് കൊണ്ട് കണ്ട കാര്യമാണ്. നട്ടെല്ലില്ലാതെ നട്ടെല്ല് വളച്ച് നിൽക്കുന്ന ചില ടീമുകളുണ്ട്. ഞാനും അങ്ങനെ നിന്നിരുന്നെങ്കിൽ പുള്ളിയുടെ അടുത്ത പടത്തിൽ ഞാനും ഉണ്ടാകുമായിരുന്നു. പക്ഷെ എനിക്ക് അങ്ങനെ നിൽക്കാൻ പറ്റില്ല.

Firoz Khan Mammootty

അതുപോലെ പുള്ളി ചെയ്യുന്ന പല കാര്യങ്ങളും ​ഗ്ലോറിഫൈ ചെയ്താണ് ആളുകൾ പറയുന്നത്. ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ നിന്നും ആ സിനിമയുടെ ഭാ​ഗമായ പ്രധാനപ്പെട്ട ഒരാളെ നിർബന്ധിച്ച് മമ്മൂക്ക കാറിൽ കയറ്റി. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടയിൽ അയാൾ പറ‍ഞ്ഞത് എന്തോ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഉടനെ അയാളെ മമ്മൂക്ക വഴിയിൽ ഇറക്കി വിട്ടു.

അരമണിക്കൂർ കഴിഞ്ഞ വന്നാണ് അയാളെ വീണ്ടും വന്ന് വണ്ടിയിൽ കയറ്റിയത്. മമ്മൂക്ക പറയുന്നതിനെ എല്ലാം നമ്മൾ ശരിവെച്ച് കൊടുക്കണം എന്ന രീതിയാണ് അദ്ദേ​ഹത്തിന്. ഈ സംഭവത്തിന് ഇരയാക്കപ്പെട്ടയാൾ മമ്മൂക്ക പെട്ടന്ന് ദേഷ്യം വരുന്നയാളാണെന്ന് പറഞ്ഞ് ​ഗ്ലോറിഫൈ ചെയ്താണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ചത്. മമ്മൂട്ടി ദൈവം ഒന്നുമല്ലല്ലോ. ആളുകൾ പുള്ളിയുടെ തെറ്റുകൾ ​ഗ്ലോറിഫൈ ചെയ്യുന്നതുെകാണ്ടാണ് മമ്മൂക്ക ഇതെല്ലാം വീണ്ടും ആവർത്തിക്കുന്നത്.

ഇതൊക്കെ താരാരധനയാണ്. റോഡിൽ ഇറക്കിവിടുന്നതൊക്കെ നീചമായ പ്രവ‍ൃത്തിയാണ് എന്നാണ് ഫിറോസ് നടൻ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ വരുന്നുണ്ട്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X