കീർത്തി കാണിച്ചതൊക്കെയും തല്ലുകൊള്ളിത്തരം, കല്യാണി സിനിമയിൽ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല; സുരേഷ് കൃഷ്ണ

താരങ്ങളുടെ മകൾക്ക് സിനിമ മേഖലയിലേക്ക് പ്രവേശിക്കാൻ വലിയപ്രയാസം ഉണ്ടാവാറില്ല. എന്നാൽ, സിനിമ മേഖലയിൽ വിജയിക്കണമെങ്കിൽ കഴിവും പരിശ്രമവും കൂടിയേ തീരു. പല സൂപ്പർ താരങ്ങളുടെയും മക്കൾ അത് തെളിയിച്ചതാണ്. നിർമ്മാതാവ് സുരേഷ്കുമാറിന്റെയും ചലച്ചിത്ര നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്.

താരദമ്പതികളുടെ മകൾ ആയതുകൊണ്ട് തന്നെ കീർത്തിക്ക് ചെറുപ്രായത്തിലേ സിനിമയിൽ എത്താൻ കഴിഞ്ഞു. 2001ൽ പുറത്തിറങ്ങിയ അച്ഛനെയാണെനിക്ക് ഇഷ്ട്ടം എന്ന ചിത്രത്തിലാണ് കീർത്തി ആദ്യമായി അഭിനയിച്ചത്.
തുടർന്ന് കുബേരനിലും ബാലതാരമായി വേഷമിട്ടു.

കീർത്തിയെ പിന്നീട് നാം കാണുന്നത് പ്രിയദർശൻ സംവിധാനം ചെയ്ത 'ഗീതാഞ്ജലി' എന്ന ചിത്രത്തിലാണ്. തുടർന്ന് ദിലീപിനൊപ്പം റിങ് മാസ്റ്ററിലും അഭിനയിച്ചു. ഈ രണ്ട് ചിത്രങ്ങൾക്കും ശേഷം തമിഴിൽ താരം സജീവമായി തെന്നിന്ത്യയിലെ മുൻനിര താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച കീർത്തി നാഷണൽ അവാർഡ് വരെ നേടി.

ടേക്കിൽ ഡബ്ബ് ചെയ്യാൻ കീർത്തിക്ക് സാധിച്ചിരുന്നു

കീർത്തിയുടെ കുട്ടികാലത്തെ കുസൃതികളെക്കുറിച്ചും താരത്തിന്റെ അഭിനയ മികവിനെക്കുറിച്ചും സംവിധായകനും തിരക്കഥാകൃത്തും ബിഗ് ബോസ് സീസൺ 2 മത്സരാർഥിയുമായ സുരേഷ് കൃഷ്ണൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ ആദ്യത്തെ ചിത്രമായ 'അച്ഛനെയാണെനിക്ക് ഇഷ്ട്ടം' എന്ന ചിത്രത്തിലാണ് കീർത്തിയും ആദ്യമായി അഭിനയിച്ചതെന്നും തുടർന്ന് തന്റെ ഒരു ടെലി സിനിമയിൽ കീർത്തി നായികയായി അഭിനയിച്ചെന്നും സുരേഷ് പറഞ്ഞു.

എട്ട് വയസ്സ് മാത്രം പ്രായം ഉള്ളപ്പോൾ ആരെയും അതിശയിപ്പിക്കും വിധം ഒറ്റ ടേക്കിൽ ഡബ്ബ് ചെയ്യാൻ കീർത്തിക്ക് സാധിച്ചിരുന്നു. ഏഷ്യാനെറ്റിന്റെ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു.

ഡബിൾ റോളൊക്കെ എങ്ങനെയാവും ചെയ്യുക എന്ന കാര്യത്തിലായിരുന്നു ടെൻഷൻ

ഗീതാഞ്ജലി ചിത്രത്തിനായി കീർത്തിയെ വിളിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവച്ചു. " ഗീതാഞ്ജലി എന്ന ഞാൻ അസ്സോസിയേറ്റ് ചെയ്യുന്ന പടത്തിൽ പ്രിയൻ ചേട്ടൻ കഥ പറഞ്ഞതിന് ശേഷം എന്നോട് പറഞ്ഞു നമുക്ക് ഒരു നായിക ഉണ്ട് പക്ഷെ അവളുടെ അച്ഛൻ സമ്മതിക്കില്ല എന്ന്.

അപ്പൊ ഞാൻ പറഞ്ഞു അത് നമുക്ക് സംസാരിച്ചാൽ പോരെ എന്ന് അങ്ങനെ നമ്മൾ തിരുവനന്തപുരത്തേക്ക് വന്നു." സുരേഷ് കൃഷ്ണ പറഞ്ഞു.

ഒരു നായിക കൊള്ളാമെന്നും എന്നാൽ നായികയുടെ അച്ഛൻ സമ്മതിക്കില്ലെന്നും പ്രിയദർശൻ പറഞ്ഞപ്പോൾ അയാളുടെ നമ്പർ പ്രൊഡ്യൂസർ സുരേഷ് (കീർത്തിയുടെ അച്ഛൻ) ചോദിച്ചു. അത് വേറെ ആരുമല്ല താൻ തന്നെയാണെന്ന് പ്രിയദർശൻ മറുപടി നൽകി. തുടർന്ന് കീർത്തിയെ അഭിനയിക്കാൻ വിട്ടുവെങ്കിലും എല്ലാവർക്കും വലിയ ഭയമായിരുന്നു.

താരം ഡബിൾ റോളൊക്കെ എങ്ങനെയാവും ചെയ്യുക എന്ന കാര്യത്തിലായിരുന്നു ടെൻഷൻ.

Recommended Video

Dr. Robin's Neighbors Reaction❤️ | ഞങ്ങളുടെ റോബിൻ ദേഷ്യക്കാരൻ അല്ല | *BiggBoss | FilmiBeat
കല്യാണിക്ക് അഭിനയിക്കാൻ കഴിയുമോ

തനിക്ക് കീർത്തിയുടെ കഴിവിൽ ഉറപ്പ് ഉണ്ടായിരുന്നെന്ന് സംവിധായകൻ സുരേഷ് കൃഷ്ണ പറയുന്നു. എട്ടാം വയസിൽ അതി മനോഹരമായി കീർത്തി എന്റെ ടെലിഫിലിമിൽ നായികയായി അഭിനയിച്ചു. പിന്നെ അവൾ ഈ വയസിൽ അഭിനയിക്കില്ലേ... എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നിട്ട് ഇപ്പോൾ നാഷണൽ അവാർഡ് വരെ വാങ്ങി. സുരേഷ് വ്യക്തമാക്കി.

കുഞ്ഞ് നാളിലെ കീർത്തിയുടെ കുസൃതികളും അദ്ദേഹം ഓർത്തെടുത്തു. കീർത്തി കുഞ്ഞുനാളിൽ സ്‌കൂൾ ബസ്സിൽ പോവാറില്ലായിരുന്നു. സുരേഷ് കൃഷ്ണ തന്റെ ബജാജ് ചേതക്കിലായിരുന്നു കീർത്തിയെ സ്‌കൂളിൽ കൊണ്ടുപോയിരുന്നത്. കീർത്തി മുന്നിൽ നിന്ന് വണ്ടിയുടെ ബ്രേക്കിൽ ചവിട്ടുമായിരുന്നെന് സുരേഷ് ഓർത്തെടുത്തു.

അഭിമുഖത്തിൽ അദ്ദേഹം കല്യാണി പ്രിയദർശനെപ്പറ്റിയും സംസാരിച്ചു. കല്യാണി അങ്ങനെ സിനിമയിൽ താല്പര്യം ഉണ്ടായിരുന്ന ഒരു കുട്ടി ആയിരുന്നില്ലെന്ന് സുരേഷ് കൃഷ്ണ വ്യക്തമാക്കി.

പുറത്ത് പോയി പഠിച്ച ശേഷം കല്യാണി തിരിച്ചുവന്ന് സിനിമയിൽ കയറിയപ്പോൾ കല്യാണിക്ക് അഭിനയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ തനിക്ക് സംശയം ഉണ്ടായിരുന്നതായി സുരേഷ് കൃഷ്ണ തുറന്ന് പറഞ്ഞു. എന്നാൽ ഇപ്പോൾ ഏറ്റവും നല്ല രീതിയിൽ താരം അഭിനയിക്കുന്നതായി സുരേഷ് കൃഷ്ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X