ഡോഗ്ഗി സ്‌റ്റൈല്‍ ഇഷ്ടമാണോ? അശ്ലീല കമന്റിന് മറുപടി നല്‍കി ബിഗ് ബോസ് താരം ഏയ്ഞ്ചല്‍; ചോദിച്ചവനേയും പൊക്കി

By Desk

ബിഗ് ബോസ് എന്നത് താരങ്ങളുടെ ഉദയത്തിനു കൂടിയുള്ള വേദിയാണ്. ബിഗ് ബോസിലൂടെ താരമായി മാറാന്‍ സാധിച്ച ഒരുപാട് പേരുണ്ട്. അതില്‍ ഒരാളാണ് ഏയ്ഞ്ചല്‍ തോമസ്. നടിയും മോഡലുമാണ് ഏയ്ഞ്ചല്‍ തോമസ്. മോഡലിംഗിലൂടെയാണ് ഏയ്ഞ്ചല്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഏ്യ്ഞ്ചലിനെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലെ മത്സരാര്‍ത്ഥിയായിരുന്നു ഏയ്ഞ്ചല്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് താരം ബിഗ് ബോസിലേക്ക് എത്തുന്നത്. ഷോയില്‍ അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിച്ചില്ലെങ്കിലും ജനപ്രീതി നേടാന്‍ ഏയ്ഞ്ചലിന് സാധിച്ചു. ബിഗ് ബോസില്‍ ഏയ്ഞ്ചല്‍-അഡോണി കോമ്പോ ഒരുപാട് ചര്‍ച്ചയായി മാറിയിരുന്നു. ഷോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഏയ്ഞ്ചല്‍.

Angel Thomas

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഏയ്ഞ്ചല്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഏയ്ഞ്ചല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്. രസകരമായ ചോദ്യങ്ങളും മോശം ചോദ്യങ്ങളുമെല്ലാം ഏയ്ഞ്ചലിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനൊക്കെ രസകരമായി തന്നെ ഏയ്ഞ്ചല്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെ ചിലര്‍ മോശം ചോദ്യവുമായി എത്തുകയായിരുന്നു.

ഒരു ആരാധകന്റെ അശ്ലീല ചോദ്യത്തിനുള്ള ഏയ്ഞ്ചലിന്റെ മറുപടിയും ഏയ്ഞ്ചലിന്റെ പ്രതികരണവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷവറിന് കീഴെയുള്ള ഡോഗ്ഗി സ്‌റ്റൈല്‍ സെക്‌സ് ഇഷ്ടമാണോ? എന്നായിരുന്നു ഒരു ആരാധകന്റെ അശ്ലീല ചോദ്യം. എന്നാല്‍ ഇതിന് മറുപടി നല്‍കുന്നുണ്ട് ഏയ്ഞ്ചല്‍. അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടോ? ആദ്യം നീ സ്വന്തം പേരില്‍ ഐഡി ഉണ്ടാക്ക്. എന്നിച്ച് ചോദിക്ക്. അപ്പോള്‍ ആലോചിക്കാം പറയണോ വേണ്ടയോ എന്ന് എന്നായിരുന്നു ഏയ്ഞ്ചല്‍ നല്‍കിയ മറുപടി.

പിന്നാലെ ഇതാരാണ് ഇതുപോലൊരു ചോദ്യം ചോദിച്ചതെന്ന് നിരവധി പേര്‍ വന്നുവെന്നും ഏയ്ഞ്ചല്‍ പറയുന്നുണ്ട്. കുറേ പേര്‍ ചോദിച്ചത് ആ അയച്ചത് എന്നാണ്. ഇതാ. പക്ഷെ ഫേക്ക് ഐഡിയാണ്. വിട്ടുകളാ. അവന്‍ വളരട്ടെ ആദ്യം എന്നു പറഞ്ഞു കൊണ്ട് ചോദ്യം ചോദിച്ച ഐഡി ഏതെന്ന് ഏയ്ഞ്ചല്‍ പങ്കുവെക്കുന്നത്. ഫേക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു ആ ചോദ്യം വന്നത്. അമിത് ബിക്യു എന്നാണ് അക്കൗണ്ടിന്റെ പേര്.

Angel Thomas

അതേസമയം ഇതാദ്യമായിട്ടല്ല ഇത്തരക്കാരെ ഏയ്ഞ്ചലിന് നേരിടേണ്ടി വരുന്നത്. മുമ്പൊരിക്കല്‍ ക്യു ആന്റ് എ നടത്തിയപ്പോഴും സമാന ചോദ്യങ്ങള്‍ ഏയ്ഞ്ചലിന് നേരിടേണ്ടി വന്നിരുന്നു. റെഡി ടു മിംഗിള്‍ എന്ന് ചോദിച്ചയാളോട് ചെലവ് കൂടുതലാണ് എന്നായിരുന്നു ഏയ്ഞ്ചലിന്റെ മറുപടി. അതേസമയം, ട്രൈ ബിക്കിനി എന്നൊരാള്‍ പറഞ്ഞപ്പോള്‍ സ്വന്തം വീട്ടുകാര്‍ എന്നേലും പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാറില്ല പിന്നാ നീ, ആദ്യം മോന്‍ വളര് എന്ന മറുപടിയാണ് ഏയ്ഞ്ചല്‍ നല്‍കിയത്.

നേരത്തെ ഒരാള്‍ നിങ്ങള്‍ വെര്‍ജിന്‍ ആണോ, സത്യസന്ധമായി മറുപടി പറയുക എന്ന് ചോദിച്ചപ്പോള്‍ എന്റെ കാമുകനോട് ചോദിക്കുക എന്നായിരുന്നു താരം നല്‍കിയ മറുപടി ജീവിതത്തിലെ ഏറ്റവും ഓക്ക്വേര്‍ഡ് ആയുള്ള നിമിഷം പങ്കുവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യം ഇല്ലാതെയുള്ള ജീവിതം എന്നായിരുന്നു ഏയ്ഞ്ചല്‍ നല്‍കിയ മറുപടി. എന്തായാലും ഏയ്ഞ്ചലിന് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X