കൈ കുഞ്ഞുമായി അഞ്ജലി അമീർ! ഉള്ളിലെ മാതൃത്വം സ്പന്ദിച്ചു തുടങ്ങി, ചിത്രം വൈറൽ

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അഞ്ജലി അമീർ. മമ്മൂട്ടി ചിത്രമായ പേരൻപിലൂടെ വെള്ളിത്തിരയിൽ എത്തിയ അഞ്ജലി ഒറ്റ ചിത്രത്തിലൂടെ തന്ന തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെടുകയായിരുന്. അഭിനേത്രി എന്നതിൽ ഉപരി മോഡൽ കൂടിയാണ് അഞ്ജലി. ബിഗ് ബോസ് മലയാളം സീസൺ 1 ലെ മത്സരാർഥി കൂടിയായിരുന്നു അഞ്ജലി അമീർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഞ്ജലി അമീറിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ്. മാത്യത്വം നിറയുന്ന ചിത്രങ്ങളാണ് അഞ്ജലി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെപങ്കുവച്ചത് ചിത്രം പോലെ തന്നെ നടിയുട വാക്കുകളും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. അഞ്ജലിയുടെ മനോഹരമായ മാത്യചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

anjali ameer

സ്വന്തം കൈകളാൽ പരിപാലിച്ച് വളർത്തിയ ഉദ്യാനത്തിലെ ആദ്യ പുഷ്പത്തെ പഞ്ചേന്ദ്രിയങ്ങളാലും ആവഹിക്കുന്നതു പോലെ , വിശിഷ്ടമായതെന്തൊക്കെയുണ്ടോ അതൊക്കെ ഏറ്റു വാങ്ങുന്നതു പോലെ കരുതലോടെ ആ പിഞ്ചു പൈതലിനെ കൈ നീട്ടി വാങ്ങിയപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. ഒരിക്കലും വിടരില്ലെന്ന് കരുതിയ കരിമൊട്ട് ഇതൾ വിടർത്തിയതുപോലെ ഉള്ളിലെ മാതൃത്വം സ്പന്ദിച്ചു തുടങ്ങി.

ശരീരത്തിലും മനസ്സിലും അനുഭൂതികളുടെ വേലിയറ്റമായി. സ്നേഹവാത്സല്യങ്ങളുടെ ഊഷ്മളതയിൽ ശരീരം പറ്റി മടിയിൽ കിടന്ന പൈതൽ കൈകാൽ ഇളക്കി തന്റെ നേരെ ശ്രദ്ധ ക്ഷണിച്ചു. ലിംഗഭേദങ്ങളുടെയോ ലിംഗപരിവർത്തനത്തിന്റെയോ പൊരുളറിയാത്ത അവൻ തന്നെ എടുത്തിരിക്കുന്ന അമ്മയുടെ പാലിനായി നാവു നുണഞ്ഞു. കുഞ്ഞുകൈകൾ 'അമ്മ' യുടെ മാറിടത്തിലേക്ക് നീട്ടി.... മാതൃത്വത്തിന്റെ സ്നേഹധാരയ്ക്കായി ഇതുവരെ ചുരത്താത്ത ആ മുലകളിൽ പരതി.

ജീവിത നിഴൽപാടുകളിൽ എവിടെയോ പുരുഷശരീരത്തിൽ സ്ത്രീ മനസ്സുമായി ജനിച്ച് സ്ത്രൈണതയ്യാട പരിപൂർത്തിക്കായി കൂടുവിട്ട് കൂടുമാറിയ ഒരാൾക്ക് ഒരിക്കലും പ്രാപിക്കാനാകില്ല എന്നു കരുതിയ മാതൃഭാവത്തിലേക്ക് തന്നെ ഉയർത്തിയ ആ കുഞ്ഞിന് തിരികെ എന്തു നൽകാനാകും ഒരു ട്രാൻസ് ജൻഡറിന്? ഉറവ വറ്റാത്ത വാത്സല്യമല്ലാതെ മറ്റൊന്നും ചുരത്താനാകാതെ ഉള്ളിൽ വികാരങ്ങൾ അലയടിച്ചു. അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റ് വനിത മാസികയ്ക്കും ടാഗ് ചെയ്തിട്ടുണ്ട്. വനിതയ്ക്ക് വേണ്ടിയുള്ള കവർ ചിത്രമാണോ എന്നുള്ള സംശയവും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

അഞ്ജലി അമീർ ഇൻസ്റ്റാഗ്രാം ചിത്രം

Read more about: anjali ameer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X