അന്ന് പ്രണയം പറഞ്ഞപ്പോള്‍ അവഗണിച്ചു,പിന്നീട് സിനിമ റിലീസായപ്പോള്‍ ഇഷ്ടമാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു
ഹാസ്യ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരനായി മാറിയ താരമാണ് അനൂപ് ചന്ദ്രന്‍. നാടക രംഗത്തുനിന്നുമാണ് അനൂപ് ചന്ദ്രന്‍ സിനിമയിലേക്ക് എത്തിയത്. സിനിമാത്തിരക്കുകള്‍ക്കിടെയാണ് നടന്‍ ബിഗ് ബോസ് മലയാളം ആദ്യ സീസണിലും പങ്കെടുത്തിരുന്നത്. ബിഗ് ബോസില്‍ വന്നതിന് പിന്നാലെയാണ് അനൂപ് ചന്ദ്രനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ അനൂപ് ചന്ദ്രന്‍ അഭിനയിച്ചിരുന്നു. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് അനൂപ് ചന്ദ്രന്‍ അഭിനയം പഠിച്ചത്. അച്ചുവിന്റെ അമ്മ, ബ്ലാക്ക്, രസതന്ത്രം, ക്ലാസ്‌മേറ്റ്‌സ്, കറുത്ത പക്ഷികള്‍, ബാബാ കല്യാണി, ചങ്ങാതിപ്പൂച്ച, ഒരുവന്‍, വിനോദയാത്ര, ബിഗ് ബി, ചോക്ലേറ്റ് തുടങ്ങിയ സിനിമകള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.

സിനിമകള്‍ക്ക് ശേഷം അനൂപ് ചന്ദ്രന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഷോ ആയിരുന്നു ബിഗ് ബോസിന്റെ ആദ്യ സീസണ്‍. ബിഗ് ബോസ് ഒരു തരത്തില്‍ പറഞ്ഞാല്‍ മനസ്സിനെക്കുറിച്ചുളള പഠനമാണെന്ന് മുന്‍പ് അനൂപ് ചന്ദ്രന്‍ തുറന്നുപറഞ്ഞിരുന്നു. ജീവിതത്തില്‍ പല ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍, പല അഭിപ്രായങ്ങളിലുളളവര്‍ ഒരുമിച്ചെത്തുന്ന സ്ഥലം. അപ്പോള്‍ സമൂഹത്തെ പറ്റിയുളള കൂടുതല്‍ കാഴ്ചപ്പാടുകള്‍ ലഭിക്കുന്ന ഒരേട് കൂടിയാണ് ബിഗ് ബോസ് വീടെന്നും താരം പറഞ്ഞിരുന്നു.

ബിഗ് ബോസ് ആദ്യ സീസണിന് പിന്നാലെയാണ് അനൂപ് ചന്ദ്രന്റെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷമായിരുന്നു നടന്റെ വിവാഹം നടന്നത്. ബിടെക് ബിരുദധാരിയായ ലക്ഷ്മിയെ ആണ് അനൂപ് ചന്ദ്രന്‍ ജീവിതസഖിയാക്കിയത്. സിനിമകളോടൊപ്പം കൃഷി കാര്യങ്ങളിലും സജീവമാണ് അനൂപ് ചന്ദ്രന്‍.

ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ മല്‍സരിക്കുമ്പോള്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് അനൂപ് ചന്ദ്രന്‍ തുറന്നുപറഞ്ഞിരുന്നു. അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായത്. ഞാന്‍ ആദ്യം സമീപിച്ചപ്പോള്‍ അവഗണിച്ച കുട്ടി പിന്നീട് കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നു.

എന്നാല്‍ ആ സമയം ഞാന്‍ പെണ്‍കുട്ടിയെ അവഗണിച്ചു. പിന്നീട് എന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു. പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടി അന്ന് പൊട്ടിക്കരഞ്ഞു. അനൂപ് ചന്ദ്രന്‍ മുന്‍പ് പറഞ്ഞ വാക്കുകളാണിവ.


Click it and Unblock the Notifications











