ആര്യയ്ക്ക് ആശംസയുമായി അഭിരാമിയും സംഘവും, വാവ സുരേഷിനെയും കൂടെക്കൂട്ടണം, മറുപടി ഇങ്ങനെ
ബിഗ് ബോസ് രണ്ടാം സീസണില്‍ ആര്യയും മത്സരിച്ചിരുന്നു. ആദ്യ സീസണില്‍ വിളിച്ചിരുന്നുവെങ്കിലും പങ്കെടുക്കാനായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ആര്യയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും താരം പറഞ്ഞിരുന്നു. മികച്ച പിന്തുണയുമായി മുന്നേറുന്നതിനിടയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഒരുവിഭാഗം എത്തിയിരുന്നു. സൈബര്‍ ആക്രമണം കടുത്തതോടെയായിരുന്നു താരം പരാതി നല്‍കിയത്. കുടുംബത്തെയും വിമര്‍ശിക്കാന്‍ തുടങ്ങിയത് സഹിക്കാനായില്ലെന്നും ആ സമയത്താണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചതെന്നും ആര്യ പറഞ്ഞിരുന്നു.
ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ആര്യ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. നാളുകള്‍ക്ക് ശേഷമായി സ്റ്റാര്‍ട് മ്യൂസിക് വീണ്ടും തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചും ആര്യ എത്തിയിരുന്നു. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ആര്യ മാത്രമല്ല ഇത്തവണ ധര്‍മ്മജനും കൂടെയുണ്ട്. സ്റ്റാര്‍ട് മ്യൂസിക് വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തുന്നുണ്ട്.
തന്റെ പുതിയ ചുവടുവെപ്പിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് താരം ഈ വിശേഷം പങ്കുവെച്ചത്. വൈകാതെ തന്നെ തന്റെ യൂട്യൂബ് ചാനല്‍ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുമെന്നും ആര്യ പറയുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ആര്യയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. സിനിമ-സീരിയല്‍ രംഗത്ത് സജീവമായി തുടരുന്ന പല താരങ്ങളും സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. വ്യക്തി ജീവിതത്തിലേയും ജോലിയിലേയും വിശേഷങ്ങളുമെല്ലാമാണ് പലരും പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

പൊളിക്കുമെന്നുള്ള കമന്റുമായി ആദ്യമെത്തിയത് അഭിരാമി സുരേഷായിരുന്നു. വീണ നായര്‍, ആര്‍ജെ രഘു, ജെലീന സോന, തുടങ്ങിയവരും ആര്യയ്ക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു. വാവ സുരേഷിനേയും ഉള്‍പ്പെടുത്തിയുള്ള എപ്പിസോഡിനായാണ് താന്‍ കാത്തിരിക്കുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നിങ്ങളുടെ നിര്‍ദേശം തീര്‍ച്ചയായും പരിഗണിക്കുമെന്നായിരുന്നു ആര്യ പറഞ്ഞത്.
ബിഗ് ബോസിലെ മത്സരം പുരോഗമിക്കുന്നതിനിടയിലായിരുന്നു ആര്യവെമ്പാല എന്ന് താരത്തെ വിശേഷിപ്പിച്ച് തുടങ്ങിയത്.പാമ്പുകളുടെ കൂട്ടത്തില്‍ എല്ലാവരും ഭയക്കുന്നതാണ് രാജവെമ്പാലയെ. അത്തരത്തിലുള്ളൊരു പേടി തന്നോടും ഉള്ളത് നല്ലതാണെന്നായിരുന്നു ആര്യ പറഞ്ഞത്. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാമായും ആര്യ എത്താറുണ്ട്.


Click it and Unblock the Notifications