ബഡായി ടോക്കീസ് ബൈ ആര്യ! ജീവിതത്തിലെ പുതിയ ചുവടുവെപ്പ്, കൂടുതൽ വിവരം പിന്നാലെ

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലും പിന്നീട് ഹൃദയവും കീഴടക്കിയ താരമാണ് ആര്യ. സാധാരണ ഗതിയിൽ ആദ്യം ചെയ്ത കഥാപാത്രങ്ങളുടെ പേരിനോടൊപ്പം താരങ്ങളെ അറിയപ്പെടാറുണ്ട്. എന്നാൽ ആര്യയെ അറിയപ്പെടുന്നത് ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ്. ആര്യ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയായത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു. സീസൺ 2 ലെ ശക്തയായ മത്സരാർഥിയായിരുന്നു ആര്യ. 100ാം ദിവസം വരെ പ്രതീക്ഷിച്ച ഒരു മത്സരാർഥി കൂടിയായിരുന്നു ആര്യ .

ariya

ബിഗ് ബോസ് ഷോയിലൂടെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന ഒരു മത്സരാർഥി കൂടിയായിരുന്നു ആര്യ .ഷോ കഴിഞ്ഞ് പുറത്തു വന്നപ്പോഴും ഇത് തുടർന്നിരുന്നു . സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനമായിരുന്നു ആര്യയ്ക്ക് കേൾക്കേണ്ടി വന്നത്. ഇതെല്ലാം ധൈര്യപൂർവ്വം നേരിടുകയായിരുന്നു താരം. ബിഗ് ബോസ് ഷോയ്ക്ക് മുൻപ് വരെ ആര്യയുടെ സോഷ്യൽ മീഡിയ പേജുകളിൽ മോശമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ ആദ്യനാളുകളിൽ തന്നെ ഇത് വളരെ സങ്കടപ്പെടുത്തി എന്ന് നടി പറയുന്നു. മാത്യഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇതെല്ലാം പിന്നീട് ധൈര്യപൂർവ്വം നേരിടുകയായിരുന്നു ആര്യ

നടി എന്നതിൽ ഉപരി സംരംഭക കൂടിയാണ് ആര്യ. അറോയ, കാഞ്ചീവരം എന്നിങ്ങനെ രണ്ട് വസ്ത്ര ബ്രാൻഡുകൾ നടത്തന്നുണ്ട്. ഇപ്പോഴിത തന്റെ പുതിയ സംരംഭത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയാണ് താരം സ്റ്റാൻആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പുതിയ ചുവട് വെയ്പ്പിനെ കുറിച്ച് ആര്യ വെളിപ്പെടുത്തിയത്. അധികം വൈകില്ലെന്നും തന്റെ യൂട്യൂബ് ചാനൽ ഉ‍ടൻ ലോഞ്ച് ചെയ്യുമെന്നും നടി പറഞ്ഞു. അതിന്റെ മുന്നോരുക്കങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന് ഇപ്പോൾ കണ്ടുവെച്ചിരിക്കുന്ന പേര്. ഇത്തരത്തിലുളള പേരുന് പിന്നിലുളള കാരണവും ആര്യ അഭിമുഖത്തിൽ പറയുന്നുണ്ട്.

ബഡായി എന്നത് തന്റെ ഭാഗ്യമാണ്. എവിടെയൊക്കെ ബഡയി കാണുന്നുവോ അതൊക്കെ എന്റെ ഭാഗ്യമാണ്- ആര്യ പറയുന്നു. നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബാഡായി എന്നുള്ള പേരിലൂടെയാണ് ആരംഭി്ച്ചിരിക്കുന്നത്. യൂട്യൂബ് ചാനൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ സുഹൃത്തും മറ്റൊരു ബിഗ്ബോസ് മത്സാരാർഥി കൂടിയായ വീണ നായരും പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഭർത്താവിനോടൊപ്പം വിദേശത്താണ് വീണ ഇപ്പോഴുള്ളത്. ബിഗ് ബോസ് താരങ്ങളും സിനിമ-സീരിയൽ താരങ്ങളും താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു.

More from Filmibeat

Read more about: arya biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X