ആര്യയെ കരയിപ്പിച്ച സംഭവം! ഒര്‍ജിനലായി താന്‍ കരഞ്ഞതാണെന്നും ഗ്ലീസറിന്‍ ഉപയോഗിച്ചതല്ലെന്നും നടി
ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി സ്വന്തമാക്കിയ ആര്യ ഒത്തിരി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബഡായ് ബംഗ്ലാവിലെ പോലെ കൂടുതലും ഹാസ്യ കഥാപാത്രങ്ങളായിരുന്നു ആര്യ അവതരിപ്പിച്ചിരുന്നതും. എന്നാല്‍ അഭിനയ പ്രധാന്യമുള്ള ഒരു വേഷം കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താന്‍ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രത്തെ കുറിച്ച് ആര്യ പറയുന്നത്. നടന്‍ ബൈജു, ഇന്ദ്രന്‍സ് അടക്കമുള്ളവര്‍ അഭിനയിച്ച ഒരു പാട്ട് രംഗമായിരുന്നിത്. കുട്ടികളുടെ ഒരു പാര്‍ക്കില്‍ ഇരിക്കുന്ന ആര്യ അവിടെയുള്ള ചില കുട്ടികളെ കാണുമ്പോള്‍ സങ്കടം കൊണ്ട് കരയുകയാണ്. ആര്യ കരയുന്നത് കണ്ട് വരുന്ന ബൈജു ചിരിപ്പിക്കാന്‍ വേണ്ടി നോക്കുകയും ചെയ്യുന്നു.

അതേ സമയം താന്‍ കരയുന്നത് ഗ്ലീസറിന്‍ ഉപയോഗിച്ച് കൊണ്ടല്ലെന്നാണ് ആര്യ പറയുന്നത്. ആ സമയത്ത് തന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നതാണെന്നും ഓരോ നിമിഷവും ഈ രംഗം തന്നെ ഓര്‍മ്മിച്ചിച്ച് കൊണ്ടിരിക്കുകയാണെന്നുമൊക്കെ ആര്യ പറയുകയാണ്. എജെ വര്‍ഗീസ് സംവിധാനം ചെയ്ത ഉറിയടി എന്ന സിനിമയിലെ രംഗത്തെ കുറിച്ചായിരുന്നു ആര്യ പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സിനിമ തിയറ്ററുകൡലേക്ക് എത്തുന്നത്.
'പല കാരണങ്ങള്‍ കൊണ്ട് എന്റെ ഹൃദയത്തില്‍ നിന്നും എന്നും ഓര്‍മ്മിച്ച് കൊണ്ടിരിക്കുന്ന രംഗങ്ങളില്‍ ഒന്നാണിത്. എന്നെ പോലെയുള്ള ആളുകള്‍ക്ക് ഇതുപോലെയുള്ള വേഷങ്ങള്‍ ലഭിക്കുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. വളരെ ആഴത്തില്‍ വികാരഭരിതമായൊരു രംഗമാണിത്. ഇത്തരമൊരു വേഷം എനിക്ക് തന്നതിന് വര്‍ഗീസ് ചേട്ടന് നന്ദി പറയുകയാണ്. ഉറിയടി എന്ന ചിത്രത്തിലെ ഷൈനി എന്ന കഥാപാത്രമാണിത്. ഗ്ലീസറിന്‍ പോലും ഉപയോഗിക്കാതെയാണ് ആ രംഗത്തില്‍ അഭിനയിച്ചതെന്നും ആ കണ്ണുനീര് ഒര്‍ജിനല്‍ തന്നെ ആയിരുന്നുവെന്ന് കൂടിയും ആര്യ വ്യക്തമാക്കിയിരിക്കുകയാണ്'.

ശ്രീനിവാസന്‍, സിദ്ദിഖ്, വിനീത് മോഹന്‍, ബൈജു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, ബിജുക്കുട്ടന്‍സുധി കോപ്പ, ശ്രീജിത്ത് രവി, ബാലാജി ശര്‍മ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു ഉറിയടി. ആര്യയ്‌ക്കൊപ്പം മാനസ രാധകൃഷ്ണനായിരുന്നു മറ്റൊരു നായിക കഥപാത്രത്തെ അവതരിപ്പിച്ചത്.


Click it and Unblock the Notifications