ബിഗ് ബോസിലെ വെള്ളപ്പാറ്റയ്ക്ക് പിറന്നാള്‍! സുരേഷ് കൃഷ്ണന് സ്‌നേഹാശംസ നേര്‍ന്ന് താരങ്ങള്‍

ബിഗ് ബോസ് സീസണ്‍ 2 ല്‍ സുരേഷ് കൃഷ്ണനും മത്സരിച്ചിരുന്നു. സംവിധായകനും അഭിനേതാവുമായ അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത് ഈ പരിപാടിയിലേക്ക് എത്തിയപ്പോഴായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കെല്ലാം ഒരുപോലെ ഇഷ്ടമായിരുന്നു അദ്ദേഹത്തെ. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ, ആരുമായും വഴക്കിടാതെയായിരുന്നു അദ്ദേഹം പുറത്തേക്ക് പോയത്.

സുരേഷ് കൃഷ്ണന്റെ പിറന്നാളാണ് ജൂണ്‍ 5ന്. അദ്ദേഹത്തിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരങ്ങളെല്ലാം. ജസ്ല, പ്രദീപ് ചന്ദ്രന്‍, ആര്യ ഇവരെല്ലാം അദ്ദേഹത്തിന് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്. സുരേഷേട്ടന്‍ ഇറങ്ങുന്ന ദിവസമാണ് ഞാന്‍ ബിഗ് ബോസിലേക്ക് കയറിയത് എന്നൊരു വിഷമമമുണ്ടെന്നും പറഞ്ഞായിരുന്നു ജസ്ല മാടശ്ശേരി സംസാരിച്ച് തുടങ്ങിയത്. ഒരുപാട് സന്തോഷമുള്ള നിമിഷങ്ങളും സൗഹൃദങ്ങളുമൊക്കെ സമ്മാനിച്ചിട്ടുണ്ട് ബിഗ് ബോസ്.

ബിഗ് ബോസില്‍ നിന്നിറങ്ങിയതിന് ശേഷവും അദ്ദേഹവുമായി നല്ല ബന്ധമാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാനുണ്ട്. എല്ലാത്തിനും അദ്ദേഹത്തിന് സ്വന്തമായ തീരുമാനവും നിലപാടും അഭിപ്രായമുണ്ട്. അദ്ദേഹത്തെ ഒരുപാടിഷ്ടവും ബഹുമാനവുമാണ്. ആദ്യകാഴ്ച മുതല്‍ ഹൃദയത്തില്‍ ഇടം നേടിയ മനുഷ്യനാണ്. പിറന്നാളാശംസകള്‍ നേരുന്നു. ലോക് ഡൗണിന് ശേഷം നമുക്ക് കണ്ടുമുട്ടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ജസ്ല പറഞ്ഞിരുന്നു.

Suresk Krishnan

എല്ലാവരേയും സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്നയാളാണ് സുരേഷേട്ടന്‍. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. എല്ലാവരേയും എന്നും ചേര്‍ത്തുപിടിച്ചിട്ടുണ്ട് അദ്ദേഹം. എന്നും ഇങ്ങനെ ഞങ്ങളോടൊപ്പമുണ്ടാവണം. ഞങ്ങളുടെ വെള്ളപ്പാറ്റക്ക് ജന്മദിനാശംസകള്‍ എന്നായിരുന്നു ആര്യ കുറിച്ചത്.

ഫുക്രുവിനും എലീനയ്ക്കും പ്രദീപിനും ആര്യയ്ക്കുമൊക്കം ചിരിച്ച് നില്‍ക്കുന്ന സുരേഷ് കൃഷ്ണന്റെ ഫോട്ടോയും ആര്യ പോസ്റ്റ് ചെയ്തിരുന്നു. സുരേഷേട്ടന് പിറന്നാളാശംസ അറിയിച്ച് സുജോ മാത്യവും എത്തിയിരുന്നു. സുരണ്ണന് പിറന്നാളാശംസയെന്ന് പറഞ്ഞായിരുന്നു പ്രദീപ് എത്തിയിരുന്നു.

Suresh Krishanan

കുറച്ച് ദിവസമേ ബിഗ് ബോസിലുണ്ടായിരുന്നുള്ളൂവെങ്കിലും മത്സരാര്‍ത്ഥികളെല്ലാമായി അടുത്ത ബന്ധമാണ് സുരേഷ് കൃഷ്ണന്. ഈ പരിപാടിയില്‍ പങ്കെടുക്കാനും മോഹന്‍ലാലിനൊപ്പം വീണ്ടും ഒത്തുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുറത്തേക്ക് പോയവരില്‍ ആരെയാണ് മിസ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് സുരേഷ് കൃഷ്ണനെക്കുറിച്ചായിരുന്നു. ഇതിന് ശേഷമായാണ് ബിഗ് ബോസ് അദ്ദേഹത്തിന്റെ ശബ്ദം കേള്‍പ്പിച്ചത്. എല്ലാവര്‍ക്കും വിജയാശംസ നേര്‍ന്നിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X