'റോയയ്ക്ക് ലഭിച്ചത് ലോകത്തിലെ ഏറ്റവും നല്ല അച്ഛനെ, അദ്ദേഹത്തിന്റെ മികച്ച ഗുണം കണ്ടെത്താൻ ബുദ്ധിമുട്ടാണ്'
അവതാരികയായും നടിയായും പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് ആര്യ. ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് മലയാളം ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെ ആര്യയ്ക്ക് കൂടുതൽ ആരാധകരുമുണ്ടായി. ആര്യയുടെ വ്യക്തി ജീവിതം പ്രേക്ഷകർ കൂടുതൽ അടുത്ത് അറിയുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ബഡായി ടോക്കീസ് ബൈ ആര്യ എന്ന തന്റെ യുട്യൂബ് ചാനലിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.
മികച്ച സംരംഭക കൂടിയായ ആര്യ കാഞ്ചീവരം എന്ന പേരിൽ സാരികളുടെ ഒരു ഷോറൂം കൊച്ചിയിൽ തുറന്നത് ഈ അടുത്താണ്. ആര്യയുടെ മകൾ ഖുഷിയായിരുന്നു ഷോപ്പ് ഉദ്ഘാടനം ചെയ്തത്. റീൽസ് വീഡിയോകളിലും യുട്യൂബിലും അഭിമുഖങ്ങളിലുമൊക്കെയായി അമ്മയ്‌ക്കൊപ്പം താരമാണ് മകൾ ഖുഷിയും.

സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ക്യു ആന്റ് എയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും അവരുമായി സംവദിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ആര്യ ആരാധകരുമായി സംവദിച്ചപ്പോൾ പ്രേക്ഷകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് നടി നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പ്രായം അടക്കമുള്ള വിവരങ്ങൾ പുതിയ ക്യു ആന്റ് എയിൽ ആര്യ വെളിപ്പെടുത്തി.
മകൾ ഖുഷിക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പങ്കിട്ടുകൊണ്ടാണ് ആര്യ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് തുടങ്ങുന്നത്. കാഞ്ചീവരത്തിന് തിരുവനന്തപുരത്ത് ഷോറൂം ഉണ്ടോ എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. ഒരു ഔട്ട്ലെറ്റ് മാത്രമെയുള്ളുവെന്നും അത് സ്ഥിതി ചെയ്യുന്നത് കൊച്ചിയിലാണെന്നുമായിരുന്നു ആര്യ നൽകിയ മറുപടി.
നടി ഭാവന അടക്കമുള്ള താര സുന്ദരിമാരുടെ സ്ഥിരം ഷോപ്പിങ് ഡെസ്റ്റിനേഷനാണ് ആര്യയുടെ കാഞ്ചീവരം. സ്വാസികയുടെ വിവാഹ സാരിയും കാഞ്ചീവരത്തിന്റെ എക്സ്ക്ലൂസീവ് കലക്ഷനിൽ ഉൾപ്പെട്ടതായിരുന്നു. മച്ചാന്റെ മാലാഖ, ഐഡന്റിറ്റി എന്നിവയാണ് ആര്യയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമകൾ.
പിന്നീട് ആരാധകരിൽ ഒരാൾ ചോദിച്ചത് ആര്യയുടെ അച്ഛനെ കുറിച്ചാണ്. റോയയുടെ അച്ഛന്റെ ഗുണങ്ങൾ ഏറ്റവും നല്ല ഗുണം ഏതാണെന്ന് പറയാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് ഖുഷിയുടെയും രോഹിത്തിന്റെയും മനോഹരമായ ചിത്രം പങ്കിട്ട് കൊണ്ടാണ് ആര്യ മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ ഗുണങ്ങളിൽ മികച്ചത് കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും പക്ഷെ റോയയ്ക്ക് ലഭിച്ചത് ലോകത്തിലെ ഏറ്റവും നല്ല അച്ഛനെയാണെന്നുമാണ് ആര്യ പറഞ്ഞത്.

സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തായിരുന്നു ആര്യയുടെ ഭർത്താവ്. എന്നാൽ മകൾ പിറന്നശേഷം പലവിധ കാരണങ്ങളാൽ ഇരുവരും വേർപിരിഞ്ഞു. പക്ഷെ ഇപ്പോഴും താനും രോഹിത്തും അടുത്ത സുഹൃത്തുക്കളാണെന്ന് ആര്യ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. രോഹിത്തുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ആര്യയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. പക്ഷെ അയാൾ മറ്റൊരു വിവാഹ ജീവിതം തെരഞ്ഞെടുത്തതോടെ ആര്യ തകർന്നു.
ആ ബ്രേക്കപ്പുണ്ടാക്കിയ ആഘാതത്തെ കുറിച്ച് ആര്യ പലപ്പോഴായി വിശദീകരിച്ചിട്ടുണ്ട്. ആര്യയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്നുവെന്നതുകൊണ്ട് തന്നെ സീസൺ ആറിനെ കുറിച്ചുള്ള ചോദ്യവും ആരാധകർ ചോദിച്ചിട്ടുണ്ട്. സീസൺ ആറിലെ ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി ആരാണെന്ന ചോദ്യത്തിന് ഇതുവരെയും അങ്ങനൊരാളില്ലെന്നായിരുന്നു ആര്യയുടെ മറുപടി.
പക്ഷെ എല്ലാവരും നന്നായി ചെയ്യുന്നുണ്ടെന്നും ജിന്റോ വളരെ ക്യൂട്ടായ മത്സരാർത്ഥിയാണെന്നും എന്റർടെയ്ൻമെന്റ് പാക്കേജാണെന്നും ആര്യ കൂട്ടിച്ചേർത്തു. വയസ് എത്രയാണെന്ന ചോദ്യത്തിന് ജനന തിയ്യതിയും ആര്യ പങ്കിട്ടു. ആര്യയ്ക്ക് ഒരു സഹോദരിയാണുള്ളത്. ആര്യയാണ് കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമക്കുന്നത്. സഹോദരിയുടെ കല്യാണം ഏറ്റവും മനോഹരമായി നടന്നതിന് പിന്നിലും ആര്യയുടെ കഴിവായിരുന്നു.


Click it and Unblock the Notifications