ആന്റിമാരല്ല അവൾക്ക് അമ്മമാർ തന്നെയാണ്; ഇതെനിക്കും സർപ്രെെസായിരുന്നു; ആര്യ പറയുന്നു
അവളെ നിങ്ങൾ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. ഒത്തിരി സ്നേഹം എനിക്ക് തന്നത് പോലെ എന്റെ മകൾക്കും കൊടുക്കണമെന്നും ആര്യ.
ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആര്യ. ഈ ഷോയിലൂടെ പ്രേക്ഷകർക്ക് പ്രത്യേക മമത ആര്യയോടുണ്ടായിരുന്നു. എന്നാൽ ബിഗ് ബോസിലെത്തിയ ശേഷമാണ് ആര്യക്ക് പ്രേക്ഷകർക്കിടയിലുള്ള പ്രതിച്ഛായ മാറുന്നത്.
കടുത്ത സൈബറാക്രണം ബിഗ് ബോസിന് ശേഷം ആര്യക്ക് നേരിടേണ്ടി വന്നു. ഇതേക്കുറിച്ച് ആര്യ തന്നെ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഇത്തരം പ്രതിസന്ധികൾക്കിടയിലും കരിയറുമായി മുന്നോട്ട് പോവാൻ ആര്യക്ക് കഴിഞ്ഞു.
ഇന്ന് ഒരു സെലിബ്രറ്റി എന്നതിനൊപ്പം സംരഭക കൂടിയാണ് ആര്യ. അടുത്തിടെയാണ് നടി സാരിയുടെ ഷോറൂം തുറന്നത്. മകളുൾ റോയയുടെ ജൻമദിനത്തിൽ തന്നെ ഇതിന്റെ ഉദ്ഘാടനവും കഴിഞ്ഞു.
ഫെബ്രുവരി 18 ന് മകളുടെ പിറന്നാളാഘോഷം നടത്തിയതിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ആര്യ. മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കുന്ന ആര്യയെയാണ് വീഡിയോയിൽ കാണാനാവുന്നത്. മകളെക്കുറിച്ച് ആര്യ വാചാലയാവുകയും ചെയ്തു.

'എന്റെ ലൈഫിൽ ഏറ്റവും സന്തോഷമുള്ള ദിവസമെതെന്ന് ആര് ചോദിച്ചാലും ഒറ്റ ഉത്തരമേ എനിക്ക് പറയാനുള്ളൂ. മകൾ ജനിച്ച നിമിഷമായിരുന്നു. അവൾ ജനിച്ച ദിവസം വേറൊന്തൊക്കെ സംഭവിച്ചാലും സെലിബ്രേറ്റ് ചെയ്യുകയെന്നത് എന്റെയൊരും സെൽഫിഷ്നെസാണ്. എനിക്കതൊരു നിർബന്ധമാണ്'
'ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് മകൾ റോയ. ഞങ്ങൾ സ്നേഹത്തോടെ ഖുശിയെന്ന് വിളിക്കും. എന്റെ ലൈഫ് ലൈനെന്ന് പറയുന്നത് അവളാണ്'
'അവളുടെ ബർത്ത് ഡേ എനിക്ക് സ്പെഷ്യലാണ്. ഇന്നത്തെ വ്ലോഗിൽ കാണാൻ പോവുന്നത് ഖുശിയുടെ 11 മത്തെ പിറന്നാളാഘോഷമാണ്. ഒരു ഗെറ്റ് ടുഗെദർ ഫംങ്ഷൻ. പാർട്ടിയെന്നൊന്നും ഞാൻ പറയില്ല. അവളെ ഇഷ്ടപ്പെടുന്നവരും അവൾക്ക് ഇഷ്ടപ്പെടുന്നവരുമെല്ലാം ഒത്തുകൂടി അവൾ ജനിച്ച ദിവസം സെലിബ്രേറ്റ് ചെയ്യുന്നു'

'അവളെത്തിയിട്ടില്ല, അവളെ ആന്റിമാരെല്ലാം കൂടി ഒരുക്കുകയാണ്. ആന്റിമാർ എന്ന് ഞാൻ പറയില്ല. അവളുടെ അമ്മമാർ തന്നെയാണ്. എന്റെ സുഹൃത്തുക്കൾ അവളെ മോളെ പോലെ നോക്കുന്നതാണ്. ഇപ്രാവശ്യം പിറന്നാളിന് ഒന്നും ചെയ്യാൻ സമയം കിട്ടിയില്ല. ഈ ബർത്ത്‍ ഡേ ശരിക്കും പറഞ്ഞാൽ എനിക്കും കൂടെ സർപ്രൈസാണ്. കാരണം ഇതിന്റെ ഒരു അറേഞ്ച്മെന്റ്സും ഞാൻ ചെയ്തിട്ടില്ല'
'ഇതിന്റെ ഫുൾ അറേഞ്ച്മെന്റ് അവൾക്ക് വേണ്ടി ചെയ്തിരിക്കുന്നത് ഫാമിലിയാണ്. അത് ആരൊക്കെയാണെന്ന് നിങ്ങൾക്കറിയാം. എന്റെ സുഹൃത്തുക്കളായ ഗ്യാങ്ങാണ് ഇത് ഫുൾ അറേഞ്ച് ചെയ്തിരിക്കുന്നത്'
അവളെ നിങ്ങൾ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. ഒത്തിരി സ്നേഹം എനിക്ക് തന്നത് പോലെ എന്റെ മകൾക്കും കൊടുക്കുകയെന്ന് പറഞ്ഞാണ് ആര്യ വാക്കുകൾ അവസാനിപ്പിക്കുന്നത്. ടെലിവിഷൻ രംഗത്തുള്ള നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കെടുത്തു. അമ്മയും മകളും കൂടെ കേക്ക് മുറിക്കുന്നതും വീഡിയോയിൽ കാണാം.
ആര്യയെ കേന്ദ്രകഥാപാത്രമാക്കി നിധിൻ തോമസ് സംവിധാനം ചെയ്ത സിനിമയാണ് 90.00 മിനുട്ട്സ് അരുൺ കുമാർ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം വന്ന സൈബറാക്രമണത്തെക്കുറിച്ചും ആര്യ അടുത്തിടെ സംസാരിച്ചിരുന്നു.
കൊവിഡ് മൂലം നിയന്ത്രണങ്ങൾ വന്ന സമയത്താണ് ബിഗ് ബോസിൽ നിന്നിറങ്ങുന്നത്. അതിന് ശേഷം കടുത്ത അധിക്ഷേപമാണ് സോഷ്യൽ മീഡിയയിലൂടെ വന്നത്. അന്ന് എല്ലാത്തിനും മറുപടി നൽകി. അത് വേണോയെന്ന് പിന്നീട് ചിന്തിച്ചെന്നും ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications