എനിക്ക് പറ്റിയൊരു തെറ്റാണ് വിവാഹബന്ധം തകര്‍ത്തത്! ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞതിന്റെ കാരണം പറഞ്ഞ് ആര്യ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആര്യ. ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ജനപ്രിയയായി മാറിയ ആര്യയെ ബഡായ് ആര്യ എന്ന പേരില്‍ ഇഷ്ടപ്പെടാനാണ് ആരാധകര്‍ക്കും താല്‍പര്യം. എന്നാല്‍ ബിഗ് ബോസ് മലയാളത്തിലേക്ക് പോയതോട് കൂടിയാണ് നടിയെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
അതുവരെ ഉണ്ടായിരുന്ന പിന്തുണകള്‍ക്കെല്ലാം നടുവില്‍ ആര്യയ്‌ക്കെതിരെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമങ്ങളുമൊക്കെ ഉയര്‍ന്ന് വന്നു. അവിടെയും തളരാതെ മുന്നോട്ട് പോവാനാണ് നടി ശ്രമിച്ചത്. ഏറ്റവും പുതിയതായി മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ താളപ്പിഴകളെ പറ്റി ആര്യ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇഷ്ടത്തിലായി, പിന്നീട് ചെറിയ പ്രായത്തില്‍ തന്നെ ആര്യ വിവാഹിതയാവുകയായിരുന്നു. ഭര്‍ത്താവ് രോഹിത് സുശീലനെ പറ്റി ആര്യ തന്നെയാണ് പുറംലോകത്തോട് വിളിച്ച് പറഞ്ഞതും. ബിഗ് ബോസിലേക്ക് പോയപ്പോഴും തന്റെ വിവാഹജീവിതത്തിലുണ്ടായ പാളിച്ചയെ പറ്റി നടി സംസാരിച്ചിരുന്നു.
'വിവാഹജീവിതത്തില്‍ സംഭവിച്ച പ്രശ്‌നം അത് എന്റേതായിരുന്നു എന്നാണ് ആര്യ പറയുന്നത്. തന്റെ ഭാഗത്ത് നിന്നും വന്ന മിസ്റ്റേക്കാണ് ആ ബന്ധം തകര്‍ത്തത്. അത് ഞാന്‍ അംഗീകരിക്കുന്നുണ്ട്. എന്റെ തെറ്റാണെന്ന് ആ സമയത്തേ അറിയാമായിരുന്നു. ചിലപ്പോള്‍ അദ്ദേഹം എന്നോട് ക്ഷമിക്കുമായിരുന്നു. എങ്കിലും ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുമ്പോള്‍ ഇത് വീണ്ടും വരുമോ എന്ന പേടി ഉള്ളില്‍ ഉണ്ടായേക്കും.
പിന്നെ അദ്ദേഹം എന്നെക്കാളും നല്ലൊരു പങ്കാളിയെ അര്‍ഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. മാത്രമല്ല ഞാന്‍ ചെയ്ത തെറ്റിന്റെ കുറ്റബോധം കൊണ്ടാണ് ആദ്യത്തെ വിവാഹജീവിതം വേണ്ടെന്ന് വെച്ചതെന്നാണ് ആര്യ പറയുന്നത്. ഇപ്പോള്‍ അദ്ദേഹം വേറെ വിവാഹം കഴിച്ചു. അവര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നവരാണ്. സന്തോഷത്തോടെ അദ്ദേഹത്തിന്റെ ദാമ്പത്യം മുന്നോട്ട് പോവുകയാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

പിന്നെ ഞങ്ങള്‍ രണ്ട് പേര്‍ക്കും സുന്ദരിയായൊരു മകളുണ്ട്. അവള്‍ കാര്യങ്ങളൊക്കെ വളരെ മനസിലാക്കി പോകുന്ന കുട്ടിയാണ്. അച്ഛനും അമ്മയുമായി ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് തന്നെയാണ് മകളെ വളര്‍ത്തുന്നതും. അവളുടെ എല്ലാ കാര്യത്തിലും ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് നിന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.
അദ്ദേഹം വരുമ്പോഴൊക്കെ മകള്‍ അങ്ങോട്ട് പോവുകയും അച്ഛനൊപ്പം താമസിക്കുകയും ചെയ്യാറുണ്ട്. അല്ലാത്തപ്പോള്‍ എന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്നു. അവിടെ വേറൊരു പ്രശ്‌നവുമില്ലെന്നാണ് ആര്യ വ്യക്തമാക്കുന്നത്. മാത്രമല്ല മുന്‍ഭര്‍ത്താവാണെങ്കില്‍ പോലും രോഹിത്തുമായി ഇന്നും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും നടി പറയുന്നു.
സീരിയല്‍ നടി അര്‍ച്ചന സുശീലന്റെ സഹോദരനാണ് ആര്യയുടെ മുന്‍ഭര്‍ത്താവായ രോഹിത് സുശീലന്‍. ആര്യയും രോഹിത്തും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണയത്തിലാവുന്നത്. ആ ഇഷ്ടം മുന്നോട്ട് പോയതോടെ പതിനെട്ട് വയസായപ്പോള്‍ തന്നെ വിവാഹവും കഴിച്ചു. എട്ട് വര്‍ഷത്തോളം സന്തോഷത്തോടെ ജീവിച്ചതിന് ശേഷമായിരുന്നു ദമ്പതിമാര്‍ വേര്‍പിരിയുന്നത്. ഈ ബന്ധത്തില്‍ ജനിച്ച മകള്‍ റോയ ആര്യയുടെ കൂടെ ജീവിക്കുകയാണ്.


Click it and Unblock the Notifications











