For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിളിക്കാത്ത കല്യാണത്തിന് പോയി ശീലമില്ല; എലീന വിവാഹം ക്ഷണിച്ചിട്ടില്ലെന്ന് ആര്യ, രണ്ടാം വിവാഹത്തെ കുറിച്ചും നടി

  |

  നടിയും അവതാരകയുമായ ആര്യ ബിഗ് ബോസില്‍ നിന്ന് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. നേരത്തെ വിവാഹമോചിതയായ നടി മറ്റൊരു പ്രണയത്തിലാണെന്നും അദ്ദേഹത്തെ ജാന്‍ എന്ന് വിളിക്കാമെന്നുമാണ് ആര്യ പറഞ്ഞിരുന്നത്. പുറത്ത് വന്നതിന് ശേഷം അദ്ദേഹം താല്‍പര്യമില്ലെന്ന് പറഞ്ഞ് പോയതോടെ താന്‍ വിഷാദത്തിലായി പോയെന്ന് നടി സൂചിപ്പിച്ചിരുന്നു.

  ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി സംസാരിച്ച് എത്തിയിരിക്കുകയാണ് നടി. ബിഗ് ബോസ് താരവും അവതാരകയുമായ എലീനയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിന്റെ കാരണം കൂടി ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെ ആര്യ വെളിപ്പെടുത്തുന്നു. വിശദമായി വായിക്കാം...

  എന്താണ് സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ വരാത്തത് എന്നതാണ് ഇവിടെ ഏറ്റവും കൂടുതല്‍ ചോദിച്ചിരിക്കുന്നത്. 'ചേച്ചി വരാത്തത് അല്ല' എല്ലാ പരിപാടികളും ആ ചാനലിന്റെ ഒരു കുഞ്ഞിനെ പോലെയാണ്. അവരുടെ കുഞ്ഞിന് ഏറ്റവും മികച്ചത് ഏതാണെന്ന് അവര്‍ക്ക് അറിയാം. കാലങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് ഓരോ പരിപാടികള്‍ക്കും അവര്‍ മാറ്റം വരുത്തി കൊണ്ടേ ഇരിക്കും. മികച്ച വരുമാനം കൂടി ലക്ഷ്യം വെച്ചിട്ടാവും അത്തരമൊരു മാറ്റത്തിന് ചാനല്‍ ശ്രമിക്കുക. സ്ഥിരമായി ഒരേ ഫോര്‍മാറ്റില്‍ തന്നെ വരണം എന്നില്ലല്ലോ.

  ഇത്തവണ സ്റ്റാര്‍ട്ട് മ്യൂസിക് നിങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. എനിക്കും ഒരു കുഞ്ഞിനെ പോലെ ആയിരുന്നു ആ ഷോ. എന്നും അങ്ങനെ തന്നെയായിരിക്കും. ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ടെന്നും ആര്യ പറയുന്നു. അതേ സമയം ബഡായ് ബംഗ്ലാവില്‍ നിന്നും പിന്നെ സ്റ്റാര്‍ട്ട് മ്യൂസികില്‍ നിന്നുമൊക്കെ പ്രേക്ഷകര്‍ക്ക് ആര്യയെ നഷ്ടമാകുന്നത് പോലെയുണ്ടെന്ന് ഒരാള്‍ സൂചിപ്പിച്ചതോടെ നിങ്ങള്‍ക്കൊപ്പം ഞാനിവിടെ എപ്പോഴും ഉണ്ടെന്ന് നടി പറയുന്നു. ഞാന്‍ ഇനി ഒരു ടെലിവിഷന്‍ ഷോ യിലും ഇല്ലാതിരിക്കുമ്പോഴും സോഷ്യല്‍ മീഡിയ വഴിയെങ്കിലും നിങ്ങളുമായി എപ്പോഴും കണക്ട്ഡ് ആയിരിക്കാന്‍ ശ്രമിക്കാമെന്നുള്ള ഉറപ്പും ആര്യ നല്‍കുന്നു.

  എലീനയുടെ വിവാഹത്തിന് ബിഗ് ബോസിലെ മറ്റ് താരങ്ങളൊക്കെ ഉണ്ട്. ഫുക്രു, വീണ, ആര്യ എന്നിവരെ മാത്രം കാണുന്നില്ലല്ലോ. മുന്‍പ് ഏറ്റവും കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്ന നിങ്ങളെന്താണ് വിവാഹത്തിന് പോവാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. സമയം പോവുന്നതിന് അനുസരിച്ച് ആളുകളും അവര്‍ക്ക് പ്രധാന്യമുള്ളവരും മാറി കൊണ്ടിരിക്കുകം. പിന്നെ വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല എന്ന് കൂടി ആര്യ സൂചിപ്പിക്കുന്നു.

  ഫുക്രുവിന്റെ കൂടെയുള്ള റീല്‍സ് ഇടാത്തതിനെ കുറിച്ചും ചിലര്‍ ചോദിച്ചിരുന്നു. 'ഞങ്ങളുടെ ചെക്കന്‍ ഇപ്പോള്‍ അവന്റെ പുതിയ പ്രോജക്ടുകളുമായി തിരക്കിലാണ്. അവന്റെ സംരംഭങ്ങള്‍ക്ക് വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണിപ്പോള്‍. ഫുക്രുവില്‍ നിന്നും ഏറ്റവും ഇഷ്ടപ്പെട്ടത് അവന്റെ ദൃഢനിശ്ചയവും അവന്റെ സ്വപ്നങ്ങളോടുള്ള പാഷനും ആണ്.

  പൃഥ്വിരാജ് പറഞ്ഞത് ഒരു തരത്തില്‍ മാപ്പ് അല്ലേ? അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് പറഞ്ഞ് വിനയന്‍- വായിക്കാം

  ഇതിനിടെ ആരാണ് നിങ്ങളുടെ ജാന്‍ എന്ന ചോദ്യത്തിന് ആരുമില്ലെന്നുള്ള മറുപടിയാണ് ആര്യ കൊടുത്തിരിക്കുന്നത്. ബിഗ് ബോസില്‍ പറഞ്ഞ ജാനിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് കൂടി ഒരാള്‍ പറയുമ്പോള്‍ ഇനി കാത്തിരിക്കുകയൊന്നും വേണ്ട. അയാള്‍ എന്നോട് നോ പറഞ്ഞിട്ട് വര്‍ഷം ഒന്ന് ആവാറായി. പിന്നെ എന്തിനാണ് ഇങ്ങനെ കാത്തിരിക്കുന്നതെന്ന് ആര്യ തിരിച്ച് ചോദിക്കുന്നു. ഒരു റിലേഷന്‍ഷിപ്പില്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് മനസിലാക്കുക എന്നതാണെന്നും ആര്യ സൂചിപ്പിച്ചു.

  എലീനയുടെ കല്യാണ സാരിയുടെ രഹസ്യം താരം പറയുന്നു

  ഇതിനിടെ ചേച്ചി രണ്ടാമത് വിവാഹം കഴിക്കുന്നത് റോയയ്ക്ക് ഇഷ്ടമാകുമോ എന്നൊരു ചോദ്യം കൂടി വന്നിരുന്നു. 'സത്യത്തില്‍ ഇതേ കുറിച്ച് ഞങ്ങള്‍ തമ്മില്‍ ഇനിയും സംസാരിച്ചിട്ടില്ല. അവള്‍ക്കതില്‍ ശങ്ക ഉണ്ടെന്ന് തോന്നുന്നില്ല. സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കും അതെല്ലാം. ഒരിക്കലും അവള്‍ക്കെതിരായി ഒന്നും സംഭവിക്കാന്‍ പോവുകയില്ലെന്ന് കൂടി ആര്യ വ്യക്തമാക്കുന്നു.

  Read more about: arya ആര്യ
  English summary
  Bigg Boss Fame Arya Opens Up Why She Hasn't Participated In Alina And Rohit Marriage, Latest Q/A Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X