അച്ഛന് വേണ്ടി ആര്യ അത് ചെയ്തു, അനിയത്തിയുടെ എന്‍ഗേജ്മെന്‍റ് ദിനത്തില്‍ വികാരഭരിതയായി താരം കുറിച്ചത്
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് ആര്യ. ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് ആര്യയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത്. ബിഗ് ബോസ് ആദ്യ സീസണിലേക്കും ആര്യയെ ക്ഷണിച്ചിരുന്നുവെങ്കിലും താരത്തിന് പങ്കെടുക്കാനായിരുന്നില്ല. അച്ഛന് അസുഖമായിരുന്നതിനാലാണ് ആ സമയത്ത് താന്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു താരം പറഞ്ഞത്.
ശക്തമായ പിന്തുണ ലഭിക്കുന്നതിനൊപ്പമായി കടുത്ത വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ. ആര്യയുടെ സഹോദരിയായ അഞ്ജനയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അച്ഛന്റെ അഭാവത്തില്‍ ആ സ്ഥാനത്തുനിന്ന് ആര്യയായിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

അച്ഛനെക്കുറിച്ച്
അപ്രതീക്ഷിതമായി അച്ഛനെ നഷ്ടമായതിനെക്കുറിച്ച് പറഞ്ഞ് താരം ബിഗ് ബോസില്‍ വെച്ച് വികാരധീനയായിരുന്നു. അച്ഛന്‍ പോയതിന് പിന്നാലെയായാണ് സഹോദരനേയും താരത്തിന് നഷ്ടമായത്. അച്ഛനും ചേട്ടനും നഷ്ടമായതോടെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു തങ്ങളെന്ന് താരം പറഞ്ഞിരുന്നു. ആര്യയുടെ സഹോദരിയുടെ എന്‍ഗേജ്‌മെന്റ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

അനിയത്തിക്കൊപ്പം
അനിയത്തിക്കുട്ടിയുടെ മനോഹരമായ ചിത്രത്തിനൊപ്പമായാണ് ആര്യ പുതിയ വിശേഷം പങ്കുവെച്ചത്. ഈ ദിവസത്തില്‍ ഏറ്റവും സന്തോഷവാനും എക്‌സൈറ്റഡുമായിരിക്കും അച്ഛന്‍. അച്ഛന്‍ നിനക്ക് വേണ്ടി ചെയ്യുന്നത് പോലെ ചെയ്യാന്‍ എനിക്കാവില്ലെന്ന് അറിയാം. എന്നെക്കൊണ്ട് കഴിയാവുന്നത് ഈ ദിവസത്തേക്കായി ഞാന്‍ നിനക്കായി ചെയ്തിട്ടുണ്ട്. അച്ഛന്‍ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ഇനിയങ്ങോട്ടുള്ള നിങ്ങളുടെ ജീവിതം മനോഹരമായിരിക്കട്ടെയെന്നായിരുന്നു ആര്യ കുറിച്ചത്.

ഭാഗ്യവതിയാണ്
അഞ്ജുവിന് വിവാഹ ആശംസ നേര്‍ന്ന് ആദ്യമെത്തിയത് അലക്‌സാന്‍ഡ്രയായിരുന്നു. ഇത് പോലൊരു സഹോദരിയെ ലഭിച്ചതില്‍ നീ അനുഗ്രഹീതയാണെന്നും സാന്‍ഡ്ര കമന്റിട്ടിരുന്നു. ഈ കമന്റിന് മറുപടിയുമായി ആര്യയെത്തിയിരുന്നു. അച്ഛനെ പിന്തുടരുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം. അദ്ദേഹം ചെയ്യാനാഗ്രഹിച്ച കാര്യമാണ് ഇതെന്നും ആര്യ കുറിച്ചിട്ടുണ്ട്. അച്ഛന്റെ ചിത്രത്തിനൊപ്പമായാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്.

അച്ഛന്‍രെ ആഗ്രഹം
ഇവിടെനിന്നും പോവുന്നതിന് മുന്‍പ് അവളുടെ വിവാഹം നടത്താനായി ആഗ്രഹിച്ചിരുന്നു അച്ഛന്‍. ഖുഷിയേയും അവളേയും നോക്കാനായി പറഞ്ഞിരുന്നു അദ്ദേഹം. അവളുടെ പ്രധാന ദിവസത്തില്‍ അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നും ആര്യ കുറിച്ചിട്ടുണ്ട്. അഞ്ജനയുടേയും അഖിലിന്റേയും ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ടുള്ള ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെയെന്നും ആര്യ കുറിച്ചത്.

വീണയുടെ കമന്‍റ്
അച്ഛന് തുല്യമായി കൂടെ എല്ലാം ചെയ്ത് ചേച്ചി നില്‍ക്കുന്നു, ആര്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നുമായിരുന്നു, ലവ് യൂ പെണ്ണേയെന്നുമായിരുന്നു വീണ നായര്‍ കുറിച്ചത്. നിങ്ങളൊരു മികച്ച സഹോദരിയാണ്, അഞ്ജുവിന് മികച്ചത് തന്നെയാണ് നിങ്ങള്‍ സമ്മാനിച്ചതെന്നുമായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്.


Click it and Unblock the Notifications