ആര്യയുടെ എല്ലാമെല്ലാമായ ആള്‍! ആ സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല! പിറന്നാള്‍ ആശംസ നേര്‍ന്ന് താരം!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ സുപരിചിതയായി മാറിയ താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചത്. ബിഗ് ബോസ് സീസണ്‍ 2ല്‍ താരവും മത്സരിച്ചിരുന്നു. തുടക്കത്തില്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചതെങ്കിലും പിന്നീട് കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം താരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്.
ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമെല്ലാം ആര്യ തുറന്നു സംസാരിച്ചിരുന്നു. മകള്‍ റോയയെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമായാണ് ആര്യയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയത്. തന്റെ പ്രമയത്തെക്കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു. ജാനുമായി പ്രണയത്തിലാണെന്നും വൈകാതെ തന്നെ വിവാഹിതയാവുമെന്നും ആര്യ പറഞ്ഞിരുന്നു. ആരാണ് ആ ജാനെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അച്ഛന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അച്ഛന്റെ പിറന്നാള്‍
അച്ഛന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. അച്ഛന്റെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ മൈ എയ്‌ഞ്ചെല്‍, നിങ്ങളെ എന്നന്നേക്കുമായി നഷ്ടമായെന്ന് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. എന്നെ ഇപ്പോഴും അച്ഛന്‍ കാണുന്നുണ്ടെന്നാണ് കരുതുന്നത്. വാക്കുകള്‍ക്കും അപ്പുറത്തുള്ള സ്‌നേഹമാണ് അച്ഛനോടെന്നുമായിരുന്നു താരം കുറിച്ചത്. അച്ഛനെക്കുറിച്ചും അപ്രതീക്ഷിതമായി അച്ഛന്‍ യാത്രയായതിനെക്കുറിച്ചുമൊക്കെ താരം ബിഗ് ബോസില്‍ വെച്ച് പറഞ്ഞിരുന്നു.

അടുപ്പം മനസ്സിലാക്കിയത്
എന്റെ എല്ലാമെല്ലാം, എന്റെ ജീവിതത്തിലെ തന്നെ എല്ലാം അച്ഛനാണ്. ആ ഒരു ടൈമില്‍ ഒരു ഡിസ്റ്റ്ന്‍സ് വന്നപ്പോളാണ് അച്ഛന് തന്റടുത്ത് എത്രത്തോളം അടുപ്പമുണ്ടെന്ന് താന്‍ മനസ്സിലാക്കിയതെന്ന് ആര്യ മുന്‍പ് പറഞ്ഞിരുന്നു. സഹോദരന്‍ മരിച്ച് ഒരുമാസം പിന്നിടുന്നതിനിടയിലായിരുന്നു ആര്യയ്ക്ക് അച്ഛനേയും നഷ്ടമായത്. .പ്രത്യേകിച്ചൊരു കുഴപ്പവുമില്ലാത്തയാള്‍ പെട്ടെന്ന് ഇങ്ങനെയായപ്പോള്‍ സഹിക്കാനായില്ലെന്നും ആശുപത്രിയില്‍ കൂട്ടിരുന്നതിനെക്കുറിച്ചും മുന്‍പ് താരം പറഞ്ഞിരുന്നു.

വികാരധീനയാവാറുണ്ട്
അവസാന സമയത്തെ അച്ഛന്‍റെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് ആര്യ പൊട്ടിക്കരഞ്ഞിരുന്നു. വെള്ളം കുടിക്കാനാവാതെയൊക്കെയുള്ള അവസ്ഥയുണ്ടല്ലോയെന്ന് പറഞ്ഞ് വികാരധീനയായ താരത്തെ ആശ്വസിപ്പിക്കാന്‍ മറ്റുള്ളവരും ബുദ്ധിമുട്ടിയിരുന്നു. അച്ഛനെക്കുറിച്ചും സഹോദരനെക്കുറിച്ചും പറയുന്പോഴെല്ലാം ആര്യ വികാരധീനയാവാറുണ്ട്.

ബിഗ് ബോസിലേക്ക്
ബിഗ് ബോസ് ആദ്യ സീസണിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും അന്ന് അച്ഛനൊപ്പം ആശുപത്രിയിലായിരുന്നതിനാല്‍ തനിക്ക് പങ്കെടുക്കാനായില്ലെന്നും ആര്യ പറഞ്ഞിരുന്നു. അച്ഛനും ചേട്ടനും യാത്രയായതോടെ വീട്ടില്‍ സ്ത്രീകള്‍ മാത്രമായിപ്പോയെന്നും ആ വിഷമഘട്ടം അതിജീവിച്ചത് എങ്ങനെയാണെന്നറിയില്ലെന്നും താരം പറഞ്ഞിരുന്നു.

വിവാഹത്തെക്കുറിച്ച്
മകളായ റോയയുമായി ജാന്‍ നല്ല കൂട്ടാണെന്നും അതിനാല്‍ താനും സന്തോഷത്തിലാണെന്നും വിവാഹം വൈകാതെ തന്നെയുണ്ടാവുമെന്നും നേരത്തെ ആര്യ പറഞ്ഞിരുന്നു. അമ്മയും ഭാര്യയുമായി നല്ലൊരു കുടുംബിനയായി കഴിയാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications