നിന്നെ വധുവായി കാണാന്‍ കാത്തിരിക്കുന്നുവെന്ന് ആര്യ! കുടുംബത്തില്‍ അടുത്ത സന്തോഷം! ചിത്രം വൈറല്‍!

ബിഗ് ബോസ് സീസണ്‍ 2 ല്‍ പങ്കെടുത്തതോടെയായിരുന്നു ആര്യയെക്കുറിച്ച് എല്ലാവരും കൂടുതല്‍ മനസ്സിലാക്കിയത്. അവതാരകയും അഭിനേത്രിയുമായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലെത്തിയത്. 75ാം എപ്പിസോഡ് പിന്നിടുന്നതിനിടയിലായിരുന്നു ഷോ അഅവസാനിപ്പിച്ചത്. കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്നായിരുന്നു പരിപാടി അവസാനിപ്പിച്ചത്. താരങ്ങളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ആര്യ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍രെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നതും. കുടുംബത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. എന്റെ ലവബിള്‍ ശത്രുവിന് പിറന്നാളാശംസയെന്നായിരുന്നു ആര്യ കുറിച്ചത്.

അച്ഛനും അമ്മയുമാണ് അവളെ എനിക്ക് സമ്മാനമായി നല്‍കിയത്. എന്നും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ നിന്റെ ജീവിതമെന്നും ചേച്ചി അനിയത്തിയോട് പറയുന്നുണ്ട്. നിന്നെ ഒരു വധുവായി കാണാനായി കാത്തിരിക്കുകയാണ് താനെന്നും ആര്യ പറയുന്നു. സഹോദരിയായ അഞ്ജനയ്‌ക്കൊപ്പമുള്ള ഫോട്ടോയും ആര്യ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

Arya

വൈകാതെ തന്നെ അനിയത്തിയുടെ വിവാഹമുണ്ടാവുമെന്നുള്ള സൂചനയും ആര്യ നല്‍കിയിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ആര്യ ബിഗ് ബോസില്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് ആദ്യ സീസണിലേക്ക് വിളിച്ചിരുന്നുവെങ്കിലും അന്ന് പങ്കെടുക്കാനായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. രണ്ടാമത്തെ സീസണില്‍ നിന്നും വിളിച്ചപ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു താരം. ശക്തമായ പിന്തുണ ലഭിക്കുന്നതിനൊപ്പം തന്നെ വിമര്‍ശനങ്ങളും ആര്യയ്ക്ക് ലഭിച്ചിരുന്നു.

കുടുംബത്തേയും പറഞ്ഞത് സഹിക്കാനാവുന്ന കാര്യമല്ല. മകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറഞ്ഞതോടെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതെന്ന് ആര്യ പറയുന്നു. താന്‍ മാത്രമല്ല ബിഗ് ബോസിലെ വനിതാ മത്സരാര്‍ത്ഥികളെല്ലാം സൈബര്‍ ആക്രമണത്തിന് വിധേയരായിരുന്നു. കുടുംബത്തേയും അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ വന്നതോടെയായിരുന്നു എല്ലാവരും പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും ആര്യ പറഞ്ഞിരുന്നു.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X