ഖുശി അച്ഛനരികില്‍, രോഹന്‍റെ പോസ്റ്റിന് കമന്‍റുമായി ആര്യ, വിവാഹമോചന ശേഷവും ഇവരിങ്ങനെയാണ്

ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ആര്യയുടെ ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. ബിഗ് ബോസ് ആദ്യ ഭാഗത്തിലും ക്ഷണമുണ്ടായിരുന്നുവെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. ബഡായി ബംഗ്ലാവിലെ പോലെയല്ല താരമെന്ന് ഒരുവിഭാഗം മനസ്സിലാക്കുകയായിരുന്നു. വിമര്‍ശനപ്പെരുമഴയ്ക്കിടയിലും ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയും ആര്യ എത്തിയിരുന്നു.

അച്ഛനെയും സഹോദരനെയും നഷ്ടമായതിനെക്കുറിച്ച് ആര്യ തുറന്നുപറഞ്ഞിരുന്നു. ചെറുപ്രായത്തിലായിരുന്നു ആര്യ വിവാഹിതയായത്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. വിവാഹമോചനത്തെക്കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.

മകള്‍ക്ക് വേണ്ടിയുള്ളതാണ് ഇനിയങ്ങോട്ടുള്ള ജീവിതമെന്ന് ആര്യ പറഞ്ഞിരുന്നു. ഖുശിയെന്ന് വിളിക്കുന്ന റോയയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ആര്യ എത്താറുണ്ട്. വേര്‍പിരിഞ്ഞുവെങ്കിലും റോയ ഇടയ്ക്ക് അച്ഛന്റെ വീട്ടിലേക്ക് പോവാറുണ്ട്. ആര്യ വിദേശത്തേക്ക് പോയ സമയത്ത് റോയ അച്ഛന്റെ വീട്ടിലായിരുന്നു. വിജയദശമിക്കിടയിലായി വീണ്ടും അച്ഛന് അരികിലേക്കെത്തിയിരുന്നു മകള്‍. മകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് രോഹനും എത്താറുണ്ട്.

Arya

മകളുടെ ചിത്രം പങ്കുവെച്ച് രോഹനെത്തിയപ്പോള്‍ കമന്റുമായി ആര്യയും എത്തിയിരുന്നു. ആര്യയുടെ കമന്റ് കണ്ടതോടെയാണ് ഇരുവരും എങ്ങനെയാണ് പോവുന്നതെന്ന് ആരാധകര്‍ക്ക് മനസ്സിലായത്. വിവാഹമോചനത്തിന് ശേഷവും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. മകളുടെ കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

രോഹിതിന്റെ സഹോദരിയായ കല്‍പ്പനയുടെ മകനൊപ്പമുള്ള റോയയുടെ വീഡിയോ പങ്കുവെച്ചായിരുന്നു നേരത്തെ രോഹനെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. താന്‍ പ്രണയത്തിലാണെന്നും ബിഗ് ബോസില്‍ നിന്നും ഇറങ്ങി അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും ആര്യ പറഞ്ഞിരുന്നു. ജാന്‍ എന്നായിരുന്നു ആര്യ കാമുകനെ സംബോധന ചെയ്തത്. ജാനും റോയയും നല്ല കൂട്ടാണ്. അത് കാണുമ്പോള്‍ ഒരുപാട് സന്തോഷമാണെന്നും താരം പറഞ്ഞിരുന്നു. എന്നാണ് വിവാഹമെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X