ആര്യയുടെ സന്തോഷത്തിന് കാരണം ജാനാണ്! റോയയ്ക്കായി പുതിയ ഹെയര്‍ സ്റ്റൈലൊരുക്കി ആര്യ!

മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ആര്യ എത്താറുണ്ട്. ബിഗ് ബോസിലായിരിക്കുമ്പോള്‍ ഇടയ്ക്ക് റോയയെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു. അവളുടെ പിറന്നാള്‍ ദിനത്തില്‍ അരികിലുണ്ടാവാന്‍ കഴിഞ്ഞില്ല, ബിഗ് ബോസിലെ ജയിലുമായി. ഇത് പറഞ്ഞ് വിഷമിക്കുന്നതിനിടയില്‍ രജിത് അങ്കിളിന് വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും ആര്യ പറഞ്ഞിരുന്നു. അങ്കിളിന് കൈക്ക് സുഖമില്ല, അതോണ്ടാണ് അമ്മ ജയിലിലേക്ക് വന്നതെന്നും ആര്യ പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ആര്യയ്‌ക്കൊപ്പം ലൈവ് വീഡിയോയിലെല്ലാം റോയയും പ്രത്യക്ഷപ്പെട്ടിരുന്നു. നെറ്റ് ഫ്‌ളിക്‌സൊക്കെയായി താന്‍ ഉറങ്ങാന്‍ ലേറ്റാവുമ്പോള്‍ റോയയും കമ്പനി തരാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ മകള്‍ക്കായി പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചിരിക്കുകയാണ് ആര്യ. സ്റ്റാറ്റസിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മുടിയുടെ നീളം കുറയ്ക്കുകയായിരുന്നു താരം ചെയ്തത്. താനാണ് മകളുടെ ഹെയര്‍ സ്റ്റൈലിസ്റ്റെന്നും താരം പറഞ്ഞിരുന്നു.

മകള്‍ക്കൊപ്പം ചിത്രമായി എത്തിയപ്പോഴും മോശം കമന്റുകള്‍ വന്നത് തന്നെ ഞെട്ടിച്ചുവെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിലെ പ്രശ്‌നങ്ങളെല്ലാം അവിടെ വെച്ച് പരിഹരിച്ചിരുന്നു. അതൊരു ഗെയിം ഷോയാണ്, അത് അവിടെ അവസാനിച്ചു. എന്നാല്‍ പലരും അതിലെ കാര്യങ്ങള്‍ പറഞ്ഞ് ഇപ്പോഴും വിമര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Arya

ജീവിതത്തില്‍ ബോള്‍ഡാണ് താനെന്നായിരുന്നു എപ്പോഴും കരുതാറുള്ളത്. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് ബിഗ് ബോസ് തെളിയിച്ചുവെന്നും ആര്യ പറഞ്ഞിരുന്നു. ഇടയ്ക്ക് വികാരധീനയായും താരം എത്തിയിരുന്നു. ആര്യവെമ്പാല എന്ന പേരില്‍ തന്നെ വിളിക്കുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. പാമ്പുകളിലെ രാജാവാണല്ലോ രാജവെമ്പാല, മാത്രവുമല്ല എല്ലാവര്‍ക്കും അതിനെ പേടിയുമാണ്. ആ ഭയം തന്റെ കാര്യത്തിലും ഇരിക്കട്ടയെന്നും താരം പറഞ്ഞിരുന്നു.

മകളുടെ സമ്മതത്തോടെയാണ് വന്നതെന്ന് പറഞ്ഞ ആര്യ റോയയേയും പരിചയപ്പെടുത്തിയിരുന്നു. അമ്മ ജയിച്ച് വരണമെന്ന് പറഞ്ഞും റോയ എത്തിയിരുന്നു. തന്‍റെ ജാനിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മകളും ജാനും തമ്മില്‍ നല്ല കൂട്ടാണെന്നും ആര്യ പറഞ്ഞിരുന്നു. അദ്ദേഹത്തിന് കൂടുതലിഷ്ടം മകളെയാണെന്നത് സന്തോഷമുള്ള കാര്യമാണെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നെത്തിയതിന് ശേഷം ജാനെക്കുറിച്ച് പറയുമെന്ന് പറഞ്ഞ ആര്യ ഇതുവരേയും അത് പരസ്യമാക്കിയിട്ടില്ല. വൈകാതെ തന്നെ ജാനുമായി ഒരുമിച്ചേക്കുമെന്ന വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X