ആര്യയ്ക്ക് കുടുംബിനിയാവാന്‍ ആഗ്രഹം! ഭര്‍ത്താവും മക്കളുമൊക്കെയായി നല്ലൊരു കുടുംബം വേണമെന്ന് താരം!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയായിരുന്നു താരം നേരത്തെ എത്തിയതെങ്കില്‍ ബിഗ് ബോസിലൂടെയാണ് പ്രേക്ഷകര്‍ ആര്യയെ അടുത്തറിഞ്ഞത്. ബിഗ് ബോസ് ആദ്യഭാഗത്തിലേക്കും തന്നെ ക്ഷണിച്ചിരുന്നുവെന്നും ആ സമയത്ത് പങ്കെടുക്കാനായില്ലെന്നും താരം പറഞ്ഞിരുന്നു. ബഡായി ബംഗ്ലാവിലെപ്പോലെയല്ല യഥാര്‍ത്ഥത്തിലുള്ള ആര്യയെന്ന് താരം തെളിയിക്കുകയായിരുന്നു. തുടക്കത്തില്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചതെങ്കിലും പിന്നീട് താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.
വിമര്‍ശനങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് നേരെയും ഉയര്‍ന്നിരുന്നു. ഇതോടെയായിരുന്നു പ്രതികരിക്കാനായി താരം തീരുമാനിച്ചത്. സൈബര്‍ സെല്‍ മുഖേനയായിരുന്നു ആര്യ പരാതി നല്‍കിയത്. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ആര്യയെത്താറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. തന്റെ ആഗ്രഹത്തിനെക്കുറിച്ചും എല്ലാത്തിനേയും പോസിറ്റീവായി കാണുന്നത് എങ്ങനെയാണെന്നുമൊക്കെയായിരുന്നു താരം പറഞ്ഞത്.

പോസിറ്റീവാണ്
എല്ലാത്തിനേയും പോസിറ്റീവായി സമീപിക്കാനിഷ്ടപ്പെടുന്നയാളാണ് ആര്യ. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളില്‍ താന്‍ തളരാറില്ലെന്നും താരം പറയുന്നു. ഒരു ജീവിതമേ നമുക്കുള്ളൂ. നമ്മളെ സ്‌നേഹിക്കുന്നവരും നമ്മള്‍ സ്‌നേഹിക്കുന്നവരെക്കുറിച്ചുമാണ് ആലോചിക്കാറുള്ളത്. ഒരുപാട് ആളുകള്‍ക്ക് എന്നെ ഇഷ്ടമാണ്. അത് സന്തോഷമുള്ള കാര്യമാണ്. അതിനിടയില്‍ തന്നെ വെറുക്കുന്നവരെക്കുറിച്ചോ വിമര്‍ശിക്കുന്നവരെക്കുറിച്ചോ താനോര്‍ക്കാറില്ലെന്ന് ആര്യ പറയുന്നു.

വിവാഹ ജീവിതത്തിലേക്ക്
വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമൊക്കെ ആര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്നെ സ്‌നേഹിക്കുന്ന ജാനിനെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു. മകളുമായി അദ്ദേഹം നല്ല കൂട്ടാണ്. അതാണ് ഏറെ സന്തോഷം.ബിഗ് ബോസില്‍ നിന്നും തിരിച്ചെത്തി അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാവുമെന്നും താരം പറഞ്ഞിരുന്നു. എലീനയുടെയോ ഫുക്രുവിന്റേയോ അടുത്ത വിവാഹം ആരുടേയാണെന്ന് ചോദിച്ചപ്പോള്‍ ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞത് ആര്യച്ചേച്ചിയെന്നായിരുന്നു.

ആഗ്രഹത്തെക്കുറിച്ച്
ഞാനും ഭര്‍ത്താവും മക്കളുമുള്ള നല്ലൊരു കുടുംബം കൂടി വേണം, ഇതാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു. മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. സിംഗിള്‍ മദറാണ് താനെന്നും ഇനിയങ്ങോട്ടുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണെന്നും മുന്‍പ് ആര്യ പറഞ്ഞിരുന്നു. ആര്യയുടെ ജാന്‍ ആരാണെന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു. രോഹിതാണോ ജാനെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ജാനിനെക്കുറിച്ച് ആര്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Recommended Video

ബിഗ് ബോസിന് ശേഷം
എലീനയും ഫുക്രുവുമായി അടുത്ത സൗഹൃദമാണ് ആര്യയ്ക്ക്. പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍, ഫുക്രു, ഇവരെല്ലാം എലീനയുടെ വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു. റോയയും ഫുക്രുവും ഒരുമിച്ചുള്ള ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ തനിക്കേറെയിഷ്ടം ഫുക്രു മാമനെയാണെന്ന് റോയ പറഞ്ഞിരുന്നു. ഫുക്രുവും റോയയും ഒരുമിച്ചുള്ള വീഡിയോയും ചിത്രങ്ങളുമൊക്കെ ആര്യയും പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications