For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാന്‍ പത്താം ക്ലാസും ഗുസ്തിയുമാണ്, ശാസിച്ചും തല്ലിയും എന്റെ രീതിയ്ക്ക് ഞാന്‍ എന്റെ മക്കളെ വളര്‍ത്തും'; ബഷീർ

  |

  ഫാമിലി വ്ലോ​ഗുകളിലൂടെ ജനഹൃദയം കീഴടക്കിയ കുടുംബമാണ് ബഷീർ ബഷിയുടേത്. മോഡൽ, ബി​ഗ് ബോസ് ഫെയിം, ബിസിനസ് മാൻ, സോഷ്യൽമീ‍ഡിയ ഇൻഫ്ലൂവൻസർ എന്നീ നിലകളിലെല്ലാം ബഷീർ ഇന്ന് ശ്രദ്ധേയനാണ്.

  തുടക്കത്തിൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെട്ടത് രണ്ട് വിവാഹം കഴിച്ച് ആ രണ്ട് ഭാര്യമാർ‌ക്കൊപ്പവും ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നു എന്നതിന്റെ പേരിലാണ്. പലർക്കും ആ വെളിപ്പെടുത്തൽ വലിയൊരു ഞെട്ടലാണ് സമ്മാനിച്ചത്. അത്തരമൊരു രീതി അധികം കേട്ട് കേൾവി ഇല്ല എന്നത് തന്നെയാണ് കാരണം.

  Also Read: 'നല്ല ഭക്ഷണം പോലും കഴിച്ച് തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്, പതിനെട്ടാം വയസിൽ എറണാകുളത്ത് വീട് വാങ്ങി'; മുക്ത

  ആദ്യത്തെ വിവാഹം ചെയ്ത് എട്ട് വർഷത്തോളം കഴിഞ്ഞ ശേഷമാണ് ബഷീർ ബഷി വീണ്ടും പ്രണയിച്ച് മഷൂറയെ വിവാഹം ചെയ്തത്. ആദ്യത്തെ വിവാ​ഹത്തിൽ രണ്ട് മക്കളാണ് ബഷീർ ബഷിക്കുള്ളത്. രണ്ടാം വിവാഹത്തിൽ മഷൂറ ഇപ്പോൾ ​ഗർഭിണിയാണ്.

  മാർച്ചോടെ ഒരാൾ കൂടി വരുന്നതിനാൽ കുടുംബം കുറച്ചുകൂടി വലുതാകും. ബഷീർ ബഷിക്ക് മാത്രമല്ല ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും മക്കളായ സുനൈനയ്ക്കും മുഹമ്മദ് സൈ​ഗത്തിനും വരെ യുട്യൂബ് ചാനലുണ്ട്.

  തുടക്കത്തിൽ രണ്ട് വിവാഹം ചെയ്തതിന്റെ പേരിൽ ബഷീർ വലിയ രീതിയിൽ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ അതിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. അത്രത്തോളം ഹേറ്റ് കമന്റുകളൊന്നും വരാറില്ല.

  അടുത്തിടെ മഷൂറയുടെ സീമന്തം ചടങ്ങ് ആഘോഷമായി മാം​​ഗ്ലൂരിൽ വെച്ച് നടത്തി എല്ലാവരും തിരികെ കൊച്ചിയിലേക്ക് വന്നതേയുള്ളു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിൽ സന്തോഷിക്കുന്നയാൾ കൂടിയാണ് ബഷീർ ബഷി. അതിനാൽ‌ തന്നെ എല്ലാ യാത്രയിലും ബഷിക്കൊപ്പം രണ്ട് ഭാര്യമാരും മക്കളുമുണ്ടാകും.

  എന്നാൽ‌ കഴിഞ്ഞ ദിവസം ബഷീർ ബഷി പങ്കുവെച്ചൊരു വീഡിയോ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. അതിന് കാരണം മാർക്ക് കുറഞ്ഞതിന്റെ പേരിൽ മൂത്ത മകൾ സുനൈനയെ തല്ലുകയും ശകാരിക്കുകയും ചെയ്തുവെന്നത് പരസ്യമായി വെളിപ്പെടുത്തിയതാണ്.

  ബഷീറിന്റെ വീഡിയോ വൈറലായതോടെ പലരും അതിന് റിയാക്ഷന്‍ വീഡിയോയുമായി രംഗത്ത് എത്തുകയും ബഷീറിന്റേത് ടോക്സിങ് പാരന്റിങാണെന്ന് വിമർശിക്കുകയും ചെയ്തു. നിരവധി പേർ‌ വിമർശിക്കാൻ തുടങ്ങിയതോടെ താൻ എന്തുകൊണ്ടാണ് അക്കാര്യം പരസ്യമായി പറഞ്ഞതെന്ന് വെളിപ്പെടുത്തി ബഷീറും എത്തി.

  Also Read: ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുത്ത് ദരിദ്രനായി; കമൽ ഹാസന്റെ ആരോപണം പൊളിച്ചടുക്കി മുൻഭാര്യ വാണി ഗണപതി

  ഇപ്പോഴിത വീണ്ടും സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകി റിയാക്ഷൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് ബഷീർ ബഷി. മകളെ പരസ്യമായി അപമാനിച്ചു, നാണം കെടുത്തി, കുട്ടിയുടെ മനസ് വേദനിക്കില്ലെ, പൊതിരെ തല്ലിയത് എന്തിനാണ് എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള റിയാക്ഷന്‍ വീഡിയോയ്ക്ക് എതിരെ വ്യക്തമായ മറുപടി നല്‍കി ആദ്യം ബഷി രംഗത്ത് എത്തിയിരുന്നു.

  എന്നിട്ടും ശമനം ഇല്ലാതെ വീഡിയോസ് വന്നുകൊണ്ട് ഇരിക്കുന്ന സാഹചര്യത്തിലാണ് തന്റെ ഭാഗം ന്യായീകരിച്ച് വീണ്ടും ബഷീർ എത്തിയിരിക്കുന്നത്. 'അച്ഛനും അമ്മയും മക്കളെ തല്ലുന്നത് അവരുടെ നല്ലതിന് വേണ്ടിയാണ് അല്ലെങ്കില്‍ നാളെ നാട്ടുകാര്‍ അവരെ തല്ലുന്നത് നോക്കി നില്‍ക്കേണ്ടി വരും.'

  'എന്റെ മക്കളെ ഞാന്‍ നോക്കുന്നത് ശരിയായ രീതിയിലല്ലെന്ന് പറഞ്ഞത് കൊണ്ടാണ് എനിക്ക് ഇത്രയും ദേഷ്യം വന്നത്. അവര്‍ക്ക് വേണ്ടത് എല്ലാം ചെയ്തുകൊടുത്ത് അവരെ നല്ല രീതിയില്‍ വളര്‍ത്താനാണ് ഞാനും എന്റെ ഭാര്യമാരും ശ്രമിക്കുന്നത്.'

  'അതിനെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്. ഞാന്‍ പഠിച്ചിട്ടില്ല പത്താം ക്ലാസും ഗുസ്തിയുമാണ്. എന്ന് കരുതി എന്റെ മക്കളേയും അങ്ങിനെ തന്നെ ആക്കണം എന്നാണോ. തല്ലിയതിലോ വഴക്ക് പറഞ്ഞിതിലോ എന്റെ മകള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ല. ഓരോ വീഡിയോസ് വരുമ്പോഴും അവളാണ് എനിക്ക് കാണിച്ചുതരുന്നത്.'

  'അവള്‍ക്ക് അറിയാം നല്ല മാര്‍ക്ക് വാങ്ങാന്‍ വേണ്ടിയാണ് ഡാഡ അത് പറഞ്ഞതെന്ന്. അടുത്ത തവണ വാശിയോടെ അവള്‍ പഠിക്കും. അതിനാണ് ഞാന്‍ പരസ്യമായി പറഞ്ഞത്. പരസ്യമായി പറഞ്ഞത് എന്റെ യുട്യൂബ് ചാനലിലൂടെയാണ്. അത് എടുത്ത് കൊണ്ടുപോയി കാശാക്കുന്നവര്‍ മകളുടെ മുഖം മറച്ചത് നന്നായി അല്ലെങ്കില്‍ അവര്‍ക്ക് എതിരെ എനിക്ക് കേസ് കൊടുക്കാം.'

  'മോളുടെ മുഖം കാണിക്കുന്നത് തെറ്റാണെന്ന് കരുതിയിട്ടല്ല അവര്‍ ബ്ലര്‍ ആക്കി കൊടുത്തത്. ബ്ലര്‍ ആക്കിയില്ല എങ്കില്‍ കോപ്പി റൈറ്റിന് എനിക്ക് കേസ് കൊടുക്കാം. ശാസിച്ചും തല്ലിയും എന്റെ രീതിയ്ക്ക് തന്നെ ഞാന്‍ എന്റെ മക്കളെ വളര്‍ത്തും. മരണം വരെ അവരെ നോക്കും. അതിന് ആരുടെയും ഉപദേശം വേണ്ട' ബഷീര്‍ പറഞ്ഞു.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer Bashi Again Gives Clarification About His Daughter Study-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X