'പ്രസവം കഴിഞ്ഞാൽ കുറച്ചുനാൾ ഇതൊന്നും പറ്റില്ല, പുറത്തിറങ്ങില്ല'; റിലീസ് ചെയ്ത പുതിയ സിനിമകൾ കണ്ടുതീർത്ത് മഷൂറ

നടനും മോഡലുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബഷീറും കുടുംബവും ഇപ്പോൾ. രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വിവരം മാസങ്ങള്‍ക്ക് മുമ്പാണ് ബഷീര്‍ പറഞ്ഞത്.

മഷൂറയുടെ പ്രസവത്തിന് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്.

താരത്തിന് വിമര്‍ശനം ലഭിച്ചതും ഇതെ കാര്യത്തിനാണ്. എന്നാല്‍ തന്റെ രണ്ട് ഭാര്യമാരും ഒരുപോലെ ചിന്തിക്കുന്നവരായത് കൊണ്ടാണ് തനിക്കിത് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിച്ചതെന്നും അതിന്റെ ക്രെഡിറ്റ് ഭാര്യമാർക്കാണ് നല്‍കേണ്ടതെന്നും ബഷീര്‍ പറഞ്ഞിരുന്നു.

സുഹാനയ്ക്കും മഷൂറയ്ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നത് ഇവരുടെ വീഡിയോ കാണുന്ന ആർക്കും മനസിലാകും. ആദ്യ ഭാര്യ സുഹാനയോട് അനുവാദം ചോദിച്ച ശേഷമായിരുന്നു ബഷീര്‍ മഷൂറയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

പ്രസവം കഴിഞ്ഞാൽ കുറച്ചുനാൾ പുറത്തിറങ്ങാൻ പറ്റില്ല...

തന്റെ ജീവിതത്തില്‍ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നതെന്നും പലപ്പോഴും ബഷീര്‍ പറഞ്ഞിട്ടുണ്ട്. ബഷീറിനെ പോലെ തന്നെ സുഹാനയ്ക്കും മഷൂറയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്. മഷൂറയ്ക്ക് പത്ത് ലക്ഷം സബ്സ്ക്രൈബൈഴ്സ് യുട്യൂബ് ചാനലിലുണ്ട്.

സുഹാനയും ബഷീറും വൺ മില്യൺ അടിക്കാനുള്ള ഒരുക്കത്തിലാണ്. രണ്ടുപേരും ഒമ്പത് ലക്ഷം സബ്സ്ക്രൈബേഴ്സ് കഴിഞ്ഞു. ആരാണ് ആദ്യം വൺ മില്യൺ അടിക്കുക എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

റിലീസ് ചെയ്ത എല്ലാ പുതിയ സിനിമകളും കണ്ടുതീർത്ത് മഷൂറ

മാർച്ച് ആദ്യ ദിവസങ്ങളിൽ എപ്പോഴെങ്കിലും പ്രസവമുണ്ടാകുമെന്നാണ് ബഷീറും മഷൂറയും കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രസവിച്ച് കഴിഞ്ഞാൽ നാൽപ്പത് ദിവസത്തോളം വീട്ടിൽ റസ്റ്റ് എടുക്കണം എന്നതിനാൽ തന്നെ നിറവയറും വെച്ച് ഷോപ്പിങും സിനിമയും ഫുഡ് കാർവിങും മറ്റുമായി തിരക്കിലാണ് മഷൂറ.

ബഷീറും സുഹാനയുമാണ് അതിനെല്ലാമായി മഷൂറയെ ശ്രദ്ധയോടെ കൊണ്ടുപോകുന്നത്. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മഷൂറയ്ക്കും ബഷീറിനും കുഞ്ഞ് പിറക്കാൻ പോകുന്നത്.

രോമാഞ്ചം കണ്ട് ഒരുപാട് ചിരിച്ചു

പുതിയതായി പുറത്തിറങ്ങിയതിൽ മികച്ച അഭിപ്രായമുള്ള എല്ലാ സിനിമകളും മഷൂറയെ കൂടി കൂട്ടികൊണ്ട് പോയി കാണുകയാണ് ബഷീറും സുഹാനയും മക്കളുമെല്ലാം.

പുതിയ വീഡിയോയിൽ ഏറ്റവും പുതിയ സിനിമ രോമാഞ്ചം കാണാൻ പോയ സന്തോഷമാണ് ബഷീറും കുടുംബവും പങ്കുവെച്ചിരിക്കുന്നത്. പ്രസവിക്കുന്നതിന് മുമ്പ് ഇതുവരെ റിലീസ് ചെയ്ത എല്ലാ നല്ല സിനിമകളും കണ്ടുതീർക്കുകയാണ് താനെന്ന് പുതിയ വീഡിയോയുടെ തുടക്കത്തിൽ തന്നെ മഷൂറ പറയുന്നുണ്ട്.

അവൾ‌ക്ക് ഓരേ കിടപ്പ് കിടക്കേണ്ടി വരും

'മഷൂറയുടെ ഡെലിവറി ഡേറ്റ് അടുത്തതുകൊണ്ട് റിലീസ് ചെയ്ത എല്ലാ സിനിമകളും മഷൂറയെ കൊണ്ട് കാണിക്കുകയാണ്. കാരണം പ്രസവം കഴിഞ്ഞാൽ പത്ത് നാൽപ്പത് ദിവസം വീട്ടിനുള്ളിൽ തന്നെയായിരിക്കും പുറത്ത് പോകാൻ പറ്റില്ല. അതുകൊണ്ടാണ് മഷൂറയേയും കൊണ്ട് ഞാനും സോനുവും സിനിമ കാണാനും ഷോപ്പിങിനും ഫുഡ് കഴിക്കാനും പോകുന്നത്.'

'ഇനി ഇപ്പോൾ കുറെ നാൾ അവൾ‌ക്ക് ഓരേ കിടപ്പ് കിടക്കേണ്ടി വരില്ലേ?. രോമാഞ്ചം സിനിമ കിടിലനാണെന്ന് റിപ്പോർട്ട് വന്നിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അത് കാണാൻ പോകാമെന്ന് തീരുമാനിച്ചത്' ബഷീർ പറഞ്ഞു.

മഷൂറയുടെ ഉമ്മ കൊച്ചിയിൽ വന്നിട്ടുണ്ട്

മഷൂറയുടെ ഉമ്മ കൊച്ചിയിൽ വന്നിട്ടുണ്ട്. പ്രസവത്തിന് ശേഷം മഷൂറയെ ശുശ്രൂഷിക്കാനാണ് ഉമ്മ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ കുഞ്ഞിന് വേണ്ടിയുള്ള വസ്ത്രങ്ങളും മറ്റും ഷോപ്പ് ചെയ്യുന്ന വീഡിയോ മഷൂറ പങ്കുവെച്ചിരുന്നു.

തനിക്ക് പിറക്കാൻ പോകുന്ന മൂന്നാമത്തെ കുഞ്ഞാണെങ്കിലും എക്സൈറ്റ്മെന്റ് അതിയായി ഉണ്ടെന്നാണ് ബഷീർ പറയുന്നത്. നൂറാമത്തെ കുഞ്ഞാണെങ്കിലും തനിക്ക് ഇതേ സന്തോഷമായിരിക്കുമെന്നും ബഷീർ പറഞ്ഞിരുന്നു.

Read more about: basheer bashi bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X