India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സ്വപ്നവും സഫലമായി; ബഷീറിന്റെ ജീവിതം കുറച്ചുകൂടി കളറായി

  |

  വ്യത്യസ്തമായ ടാസ്ക്കുകൾ കൊണ്ടും ഗെയിമുകൾ കൊണ്ടും ബിഗ് ബോസ് സീസൺ ഫോർ മൊത്തത്തിൽ കളർ ആയിക്കൊണ്ടിരിക്കുകയാണ്. ഓരോ മത്സരാർത്ഥികളുടെയും ആവേശം നിറഞ്ഞ മത്സരമാണ് വീട്ടിൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്.

  ബിഗ് ബോസ് സീസൺ ഫോർ കളർ ആവുമ്പോൾ ബിഗ് ബോസ് ആദ്യ സീസണിലെ ഒരു മത്സരാർത്ഥിയുടെയും ജീവിതം ഇപ്പോൾ കളർ ആയിരിക്കുകയാണ്. അത് മറ്റാരുടെയും അല്ല ബഷീര്‍ ബഷിയുടേതാണ്.

  ബിഗ് ബോസ് സീസൺ ഒന്നിൽ വരുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമായിരുന്നു ബഷീര്‍ ബഷി. ബിസിനസുകാരൻ, പാട്ടുകാരൻ, ഡി ജെ , അഭിനയതാവ് എന്നിങ്ങനെ വിവിധ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബഷീര്‍ ബഷി.

  ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് ബഷീറിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ബഷീര്‍ ഷോയില്‍ തുറന്നുപറഞ്ഞിരുന്നു.

  രണ്ട് വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ബഷീര്‍ ബിഗ് ബോസ് സീസൺ ഒന്നിൽ ബഷീർ തുറന്നു സംസാരിച്ചിരുന്നു.

  ബഷീറിന്റെ ഭാര്യമാരായ സുഹാന ബഷീറും മഷൂറ ബഷീറും യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

  Also Read:ഒരു ക്യാൻ വെള്ളവും പായും ബക്കറ്റും; മത്സരാർത്ഥികൾക്ക് ഇനി അതിജീവനം കഷ്ട്ടം

  കഴിഞ്ഞ ദിവസം താരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കുകയുണ്ടായി. സ്വന്തമായി ഒരു വീടെന്ന സ്വപ്നമാണ് ബഷീർ സഫലമാക്കിയത്.

  കുടുംബസമേതമായി ബഷീർ കഴിഞ്ഞ ദിവസമാണ് പുതിയ വീട്ടിലേക്ക് മാറിയത്. ബഷീറിന്റെ ഭാര്യ മഷൂറയാണ് കഴിഞ്ഞ ദിവസം നടന്ന ഗൃഹപ്രവേശനത്തിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്.

  സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

  പുതിയ വീട്ടിലേക്ക് അധികം വൈകാതെ തന്നെ മാറുമെന്ന് ബഷീറും കുടുംബവും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

  ഒരേ കോമ്പിനേഷനിലുള്ള ചുരിദാറണിഞ്ഞായിരുന്നു ബഷീറിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും എത്തിയത്. ചടങ്ങിന് മുന്നോടിയായി മെഹന്ദി ഇട്ടതിനെക്കുറിച്ചും മഷൂറ വിഡിയോയിൽ പറയുന്നുണ്ട്.

  Also Read:ഇതുവരെ ചെയ്യാത്ത റോളിൽ ഭാവന; ആരാധകർ ഞെട്ടുമെന്ന് തീർച്ച

  പാല് കാച്ചുന്നതും തിളച്ച് തൂവുന്നതിന്റെയുമെല്ലാം വീഡിയോ മഷൂറ പകര്‍ത്തിയിരുന്നു.ബഷീറിന്റെ മകൾ സുനുവിന്റെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സുഹൃത്തുക്കളെയെല്ലാം കണ്ടപ്പോള്‍ സുനുവിന് വളരെയധികം സന്തോഷമായിരുന്നു. സുഹൃത്തികളെകൊണ്ട് വീടൊക്കെ ചുറ്റിക്കാണിച്ച് കൊടുക്കുകയായിരുന്നു സുനു.

  സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയുമെല്ലാം മഷൂറ വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. പരുപാടി മൊത്തത്തിൽ പൊളിച്ചു, വീട് അടിപൊളിയാണ്, എപ്പോഴും ഈ സന്തോഷം നിലനിര്‍ത്താവാനട്ടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചത്.

  Also Read: കൈയും വയറും കാണിക്കുന്നതിലല്ല മറ്റു ചില കാര്യങ്ങളിലാണ് വിയോജിപ്പ്: ഐറ്റം ഡാൻസിനെപ്പറ്റി രജിഷ വിജയന്‍

  യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ നിരവധിപേർ ബഷീറിന്റെ വീട് കാണാൻ എത്തിയിരുന്നു. ബഷീറിന്റെ പുതിയ വീട് പരിചയപ്പെടുത്തിയുള്ള വ്‌ളോഗും പലരും ചെയ്തിരുന്നു. തന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തിയതിന് നന്ദി എന്നായിരുന്നു ബഷീര്‍ ഇവരോട് പറഞ്ഞത്.

  രണ്ട് വർഷം മുന്നേ കല്ലുമ്മക്കായ എന്ന വെബ്സീരീസ് യൂട്യൂബിൽ ബഷീറും ഭാര്യമാരും ചേർന്ന് ഒരുക്കിയിരുന്നു. ഇതിനു വൻ പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

  ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം

  രണ്ട് ഭാര്യമാർക്കൊപ്പം ഇത്രയും സന്തോഷത്തോടെ ജീവിക്കുന്ന ബഷീർ എപ്പൊഴും പ്രേക്ഷകർക്ക് ഒരു അത്ഭുതമാണ്. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ താരത്തിന് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.

  അതിനെല്ലാം ഉത്തരവും ബഷീർ നൽകിയിട്ടുണ്ട്. തന്റെ ആദ്യ ഭാര്യയുടെയും അവരുടെ കുടുംബത്തിന്റെയും സമ്മതത്തോടെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്ന് ബഷീർ വ്യക്തമാക്കിയിട്ടുണ്ട്.

  ആദ്യമൊക്കെ ആൾക്കാർ രണ്ട് ഭാര്യമാരിൽ ആരെയാണ് ഇഷ്ടമെന്നായിരുന്നു ചോദിച്ചിരുന്നതെങ്കിൽ ഇപ്പോൾ ദാമ്പത്യജീവിതം എങ്ങനെയാണെന്ന് വരെ ചോദിക്കുന്നവർ ഉണ്ടെന്ന് ബഷീർ അടുത്തിടെ പറയുകയുണ്ടായി. എന്ത് തന്നെ ആയാലും താരത്തിന്റെ പുതിയ വീട്ടിൽ സന്തോഷവും സമാധാനവും ഉള്ള ഒരു കുടുംബജീവിതം ആശംസിക്കുകയാണ് ആരാധകർ.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer Bashi And Family Opens Up Their New Happiness, Shared House Warming Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X