'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ‌ ബഷീർ!

ബഷീർ ബഷിയും കുടുംബവും സോഷ്യൽമീഡിയ ഉപഭോക്താക്കൾക്ക് സുപരിചിതരാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫാമിലി വ്ലോ​ഗർ കൂടിയാണ് ബഷീർ ബഷി. ബഷീർ ബഷിയുടെ വളർച്ച എല്ലാവ​ർക്കും അത്ഭുതം സമ്മാനിക്കുന്നതും അതിശയിപ്പിക്കുന്നതുമാണ്.

വലിയ സാമ്പത്തികം ഇല്ലാത്ത മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും സ്വന്തം കഴിവും പ്രയത്നവും കൊണ്ടാണ് ബഷീർ ബഷി ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്ന് വന്നത്.

മോഡലും ബിസിനസുകാരനുമായ ബഷീർ പ്രശസ്തനായത് ബി​ഗ് ബോസിൽ മത്സരാർഥിയായി വന്നശേഷമാണ്. എഴുപത് ദിവസത്തോളം ഹൗസിനുള്ളിൽ നിന്ന ബഷീർ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാ​ധകരെ സമ്പാദിച്ചത്.

ബഷീറിന് മാത്രമല്ല അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാർക്കും മക്കൾ‌ക്കും വരെ യുട്യൂബ് ചാനലുണ്ട്. ബി​ഗ് ബോസിന് ശേഷവും ചില ടെലിവിഷൻ പരിപാടികളിൽ‌ കുടുംബസമേതം ബഷീർ പങ്കെടുത്തിരുന്നു. അടുത്തിടെയാണ് താരം ആൾ ഇന്ത്യ ട്രിപ്പ് കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്.

നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു

സ്വന്തം വാഹനത്തിൽ സുഹൃത്തിനൊപ്പമായിരുന്നു ബഷീറിന്റെ ആൾ ഇന്ത്യ ട്രിപ്പ്. പക്ഷെ ട്രിപ്പ് പൂർത്തീകരിക്കും മുമ്പ് ബഷീർ മടങ്ങിയെത്തി.

രണ്ടാം ഭാര്യ മഷൂറ ​ഗർഭിണിയായതിനാൽ സമാധാനത്തിൽ ട്രിപ്പ് ആസ്വാദിക്കാൻ കഴിയില്ലെന്നും എന്തെങ്കിലും അത്യാവശ്യങ്ങൾ വന്നേക്കുമെന്നും അതിനാൽ താൻ വീട്ടിൽ വേണ്ട സമയമാണെന്നുമാണ് ആൾ ഇന്ത്യ ട്രിപ്പ് അവസാനിപ്പിച്ച് ബഷീർ ബഷി പറഞ്ഞത്. ബിബി ക്രീം എന്നൊരു സൗന്ദര്യ വർധക വസ്തുവും ബഷീറിന്റെ നേതൃത്വത്തിൽ മാർക്കറ്റിൽ എത്തിച്ചിട്ടുണ്ട്.

ഇതൊരു പുണ്യപ്രവൃത്തിയാണ്

രണ്ട് വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ടിട്ടുള്ള ഒരാൾ കൂടിയാണ് ബഷീർ ബഷി. ബി​ഗ് ബോസിലേക്ക് പോകുന്നതിന് കുറച്ച് മാസം മുമ്പാണ് ബഷീർ രണ്ടാമതും വിവാ​ഹിതനായത്.

ഇപ്പോൾ തന്റെ വീട്ടിലേക്ക് ഒരു കുഞ്ഞ് കൂടി വരാൻ പോകുന്ന സന്തോഷമാണ് എല്ലാവർക്കും. അതേസമയം ബഷീറിന്റെ ഒരു വ്ലോ​ഗിലെ ചില രം​ഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കുടുംബത്തോടൊപ്പം ക്ഷേത്ര സന്ദർശനം നടത്തിയതിന്റെ വീഡിയോയാണത്.

കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ‌ ബഷീർ

ദക്ഷിണ കർണ്ണാടകയിലെ മൃദംഗശൈലേശ്വര ക്ഷേത്രത്തിലാണ് കുടുംബത്തിന് ഒപ്പം ബഷീർ എത്തിയത്. മുമ്പ് ഓൾ ഇന്ത്യ ട്രിപ്പ് നടത്തുന്ന സമയത്തും ബഷീർ സുഹൃത്തിനൊപ്പം ഇവിടെ എത്തിയിരുന്നു.

ഒരു ചാക്ക് പൊരിയാണ് ക്ഷേത്രത്തോട് ചേർന്നുള്ള ജലാശയത്തിൽ വളരുന്ന മീനുകൾക്ക് ഭക്ഷണമായി ബഷീർ നൽകിയത്. ഇപ്പോൾ നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നായിരുന്നു വീഡിയോ കണ്ട ആരാധകർ കമന്റ് ചെയ്തത്.

മഷൂറയുടെ പിതാവിനെ കുറിച്ചും കമന്റുകൾ

മഷൂറയുടെ വളക്കാപ്പ് ചടങ്ങുകൾക്ക് ശേഷം വീണ്ടും ഇതെ ക്ഷേത്രനടയിൽ ബഷീർ എത്തിയതായിട്ടാണ് സൂചന. മഷുവിന്റെ കുടുംബവും ബഷീറിന്റെ കുടുംബവും ഇത്തവണ ക്ഷേത്ര നടയിൽ എത്തിയിരുന്നു.

മീനുകൾക്ക് അന്നം കൊടുക്കാൻ വേണ്ടിയാണ് കുടുംബത്തെ കൂട്ടി ബഷി എത്തിയത്. മഷൂറയുടെ സീമന്തം ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിൽ നിന്നും ബന്ധുക്കളെല്ലാം മം​ഗലാപുരത്ത് എത്തിയിരുന്നു. മഷൂറയുടെ പിതാവിനെ കുറിച്ചും നിരവധി കമന്റുകൾ വൈറൽ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

ഇവർക്ക് ഇത് ഹറാം അല്ലേ

'നല്ലൊരു മനുഷ്യനാണ് മഷുവിന്റെ വാപ്പ. പറയാൻ പലപ്പോഴും തോന്നിയിട്ടുണ്ട്. ആ മക്കളുടെ ഭാഗ്യം അങ്ങനെ ഒരു വാപ്പയെ കിട്ടിയത്' എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്. അതേസമയം ബഷീറും കുടുംബവും ക്ഷേത്രം സന്ദർശിച്ചതിനേയും വിമർശിക്കുന്നുണ്ട്.

ഏക ദൈവ വിശ്വാസികളായ ഇവർക്ക് ഇത് ഹറാം അല്ലേ എന്ന ചോദ്യമാണ് ചിലർ ചോദിച്ചത്. എന്നാൽ അദ്ദേഹം ചെയ്തത് എത്ര നല്ല പുണ്യ പ്രവൃത്തിയാണെന്ന് അറിയാത്തവരാണ് നെഗറ്റീവ് കമന്റ്സുകളുമായി എത്തുന്നത് എന്നാണ് ബഷീറിന്റെ ആരാധകർ കമന്റിടുന്നത്.

കപില നദിക്കരയിലുള്ള ഈ ക്ഷേത്രത്തിൽ നിരവധി തീർഥാടകരാണ് ദിവസവും എത്തുന്നത്. ഭഗവാൻ ശിവനെ സന്ദർശിച്ച ശേഷമാണ് ക്ഷേത്രത്തോട് ചേർന്നുള്ള നദിയിലെ മത്സ്യങ്ങൾക്ക് ഭക്തർ ഭക്ഷണം നൽകുന്നത്.

Read more about: basheer bashi bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X