For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '‌ഒരുമയെന്നാൽ ഇതാണ്... സുഹാനയുടെ മനസറിയുന്നവർ'; വൈറലായി ബഷീറിന്റേയും മഷൂറയുടേയും പുതിയ വീഡിയോ!

  |

  ബിഗ് ബോസിന്റെ ആദ്യ സീസണിലൂടെ പ്രേക്ഷക പ്രീതി ഏറ്റുവാങ്ങിയ താരമാണ് ബഷീർ ബഷി. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും രണ്ട് മക്കളും. ഇവർ പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളും ഫോട്ടകളും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ബഷീർ ബി​ഗ് ബോസ് ഹൗസിൽ വെച്ചാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് വെളിപ്പെടുത്തിയത്. രണ്ടാം ഭാര്യ മഷൂറയെ വിവാഹം ചെയ്ത് കുറച്ച് മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴായിരുന്നു ബി​ഗ് ബോസിലേക്ക് ക്ഷണം ലഭിച്ചത്.

  'വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കണം'; ഡോക്ടറെ ഉപദേശിച്ച് വശത്താക്കാൻ മണികണ്ഠൻ ശ്രമിക്കുന്നു?

  താൻ ബി​ഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ ഭാര്യമാർ കരച്ചിലായിരുന്നുവെന്നും ബഷീർ ബഷി വീട്ടിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ പറഞ്ഞപ്പോൾ സാബുമോൻ അടക്കമുള്ളവർ നിനക്ക് ഇത് തന്നെയാണോ പണിയെന്ന് കളിയാക്കിക്കൊണ്ട് ചോദിച്ചിരുന്നു. ഇപ്പോഴും സോഷ്യൽമീഡിയ വഴി രണ്ട് ഭാര്യമാർ‌ ഉള്ളതിന്റെ പേരിൽ ബഷീർ ബഷി ആക്ഷേപവും പരിഹാസവും നേരിടാറുണ്ട്. കുടുംബം ഒറ്റകെട്ടായി എപ്പോഴും കൂടെയുള്ളതിനാൽ താൻ അത്തരം കളിയാക്കലുകൾ വിഷയമാക്കാറില്ലെന്ന് ബഷീർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  'ബാഹുബലിയുടെ വിജയം എന്നെവെച്ച് സിനിമ ചെയ്യുന്നവർക്കെല്ലാം ബാധ്യതയാണ്'; മനസ് തുറന്ന് പ്രഭാസ്

  ഒരിക്കൽ ആരാധകരിലൊരാൾ വിവാഹം നടന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ‌ ബഷീർ പറഞ്ഞത് തന്റെ വിവാഹം ഒരു ഹലാൽ വിവാഹമായിരുന്നുവെന്നാണ്. രണ്ട് വിവാഹവും ഞാൻ ഹലാൽ വിശ്വാസങ്ങൾ മാനിച്ച് കൊണ്ടാണ് ചെയ്തത്. 'എന്റെ ആദ്യ ഭാര്യയുടെയും അവരുടെ കുടുംബക്കാരുടെയും സമ്മതപ്രകാരമായിരുന്നു രണ്ടാമത് വിവാഹം കഴിച്ചത്. പലരും എന്റെ ഭാര്യമാരെ തമ്മിൽ തെറ്റിക്കാൻ നോക്കാറുണ്ട്. ആദ്യമൊക്കെ രണ്ട് ഭാര്യമാരിൽ ആരെയാണ് ഇഷ്ടമെന്നായിരുന്നു ചോദ്യം. എന്നാൽ ഇപ്പോൾ ദാമ്പത്യജീവിതം എങ്ങനെയാണെന്ന് വരെ ചോദിച്ച് തുടങ്ങി' എന്നാണ് ബഷീർ പറഞ്ഞത്. ബി​ഗ് ബോസിൽ നിന്ന് വന്ന ശേഷം കല്ലുമ്മക്കായ എന്ന വെബ്സീരിസ് ബഷീറും ഭാര്യമാരും ചേർന്ന് ഒരുക്കിയിരുന്നു. ഇതിന് വൻ പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

  യുട്യൂബിൽ ബഷീറിനും സുഹാനയ്ക്കും മഷൂറയ്ക്കും ചാനലുകളുണ്ട്. മഷൂറയുടെ ചാനലിൽ സുഹാനയ്ക്ക് നോമ്പ് സ്പെഷ്യലായി ഒരു സർപ്രൈസ് ബഷീറിനൊപ്പം ഒരുക്കിയതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുഹാനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം ഈദ് സ്പെഷ്യലായി നൽകുന്നുവെന്ന് പറഞ്ഞാണ് മഷൂറയും ബഷീറും വീഡിയോ ആരംഭിക്കുന്നത്. 'സുഹാനയ്ക്ക് ഒരു സർപ്രൈസ് നൽകുന്നുണ്ട്. എല്ലാവരും പുറത്ത് പോവാനുള്ള തയ്യാറെടുപ്പിലാണ്. സോനുവിന് ഇഷ്ടപ്പെടുന്ന തരത്തിലൊരു സർപ്രൈസാണ്. ഇതെന്തായാലും അവൾക്ക് ഇഷ്ടമാകും' സോനുവിനൊരു സർപ്രൈസുണ്ടെന്ന് പറഞ്ഞ് രണ്ട് ബോക്‌സാണ് ബഷീർ നൽകിയത്. സംശയത്തോടെയായിരുന്നു സുഹാന ബോക്‌സ് തുറന്നത്. മനോഹരമായ മേക്കപ്പ് കിറ്റായിരുന്നു മഷൂറയും ബഷീറും സുഹാനയ്ക്ക് സമ്മാനിച്ചത്.

  സോനുവിന് ഇഷ്ടപ്പെട്ടതെല്ലാം ഇതിലുണ്ടെന്നും ഇതുവെച്ച് ഞങ്ങളിനിയൊരു കലക്ക് കലക്കുമെന്നും ഇരുവരും പറയുന്നുണ്ടായിരുന്നു. വീട്ടിലെത്തിയ ഉടനെ സോനു മേക്കപ്പ് പരീക്ഷണം നടത്തിയിരുന്നു. വീട്ടിലെ എന്ത് ആഘോഷവും ഒരുമിച്ച് കൊണ്ടാടുന്നവരാണ് ബഷീറും ഭാര്യമാരും. സോനുവിനെ സർപ്രൈസ് ചെയ്യിപ്പിച്ചുള്ള വീഡിയോ വളരെ വേ​ഗത്തിൽ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. പരസ്പരം സ്നേഹം കാത്ത് സൂക്ഷിക്കുന്ന കുടുംബത്തെ അഭിനന്ദിച്ചാണ് കമന്റുകളിലേറെയും വന്നിരിക്കുന്നത്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകൾ ആണ് സോഷ്യൽ മീഡിയ വഴി ഫാൻസിനെ കൂട്ടുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷി ബിഗ് ബോസിൽ എത്തിയതോടെയാണ് കേരളം അംഗീകരിക്കുന്നത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്.

  Read more about: basheer bashi
  English summary
  bigg boss fame Basheer Bashi and his second wife Mashura Surprised Suhana with beautiful gift, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X