'ജീവൻ പോയിട്ട് രണ്ടാമത് വന്ന ഫീലാണ്, കുഞ്ഞിന്റെ മുഖം കാണുമ്പോഴാണ് വേദന മറക്കുന്നത്, ഇതല്ല ഞാൻ'; മഷൂറ പറയുന്നു

ജീവൻ പോയിട്ട് വീണ്ടും തിരിച്ച് വന്ന പോലെയാണ് പ്രസവത്തിന് ശേഷം തോന്നുന്നതെന്ന് മഷൂറ വീഡിയോയിൽ പറഞ്ഞു

മഷൂറയും ബഷീറും സുഹാനയുമെല്ലാം കുടുംബത്തിലേക്ക് പുതിയ കുഞ്ഞ് വന്ന സന്തോഷത്തിലാണ്. കഴിഞ്ഞ ദിവസമാണ് മഷൂറ തന്റെ ആദ്യത്തെ കുഞ്ഞിന് സിസേറിയനിലൂടെ ജന്മം നൽകിയത്.

ആദ്യം നോർമൽ ഡെലിവറിക്ക് വേണ്ടി കാത്തിരുന്നുവെങ്കിലും അത് സംഭവിക്കാതിരുന്നതോടെയാണ് മഷൂറയ്ക്ക് സിസേറിയൻ നടത്തിയത്. ‌ബഷീറിന്റെ രണ്ടാമത്തെ ഭാര്യയാണ് മഷൂറ. ആദ്യത്തെ ഭാര്യ സുഹാനയിൽ രണ്ട് കുഞ്ഞുങ്ങൾ ബഷീറിനുണ്ട്.

മറ്റുള്ള സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തമായി പിറന്നയുടൻ തന്നെ കുഞ്ഞിനെ പ്രേക്ഷകർക്ക് വീഡിയോയിലൂടെ തന്റെ കുഞ്ഞിനെ ബഷീർ കാണിച്ച് കൊടുത്തിരുന്നു. മുഹ​മ്മദ് എബ്രാൻ ബഷീർ എന്നാണ് മകന് ബഷീറും കുടുംബവും പേരിട്ടിരിക്കുന്നത്.

സിസേറിയൻ കഴിഞ്ഞതിന്റെ വേദനകൊണ്ട് പുളയുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഷൂറ. വേദന സഹിക്കാൻ വയ്യാതെ മഷൂറ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അവസാന വീഡിയോയിൽ ബഷീർ പറഞ്ഞിരുന്നു.

ജീവൻ പോയിട്ട് രണ്ടാമത് വന്ന ഫീലാണ്

ഇപ്പോഴിത തങ്ങളുടെ കുഞ്ഞിനൊപ്പമുള്ള രണ്ടാം ദിവസത്തെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഷൂറയും ബഷീറും. വേദനയും വെച്ച് പതിയെ നടന്ന് തുടങ്ങിയെന്നും അതോടെ വേദനയ്ക്ക് ചെറിയ കുറവ് വന്നുവെന്നും പുതിയ വീഡിയോയിൽ മഷൂറ പറയുന്നുണ്ട്.

കുഞ്ഞിന്റെ മുഖം കാണുമ്പോഴാണ് സന്തോഷം വരുന്നതെന്നും അവനെ ഓർത്താണ് താൻ വേദനകൾ സഹിച്ച് എഴുന്നേറ്റ് ‌നടക്കുന്നതെന്നും പറഞ്ഞ് മഷൂറ കരയുന്നതും പുതിയ വീഡിയോയിൽ കാണാം.

കുഞ്ഞിന്റെ മുഖം കാണുമ്പോഴാണ് വേദന മറക്കുന്നത്

'കട്ടിലിൽ നിന്നും എഴുന്നേറ്റ് നടക്കാൻ തുടങ്ങി. ജീവൻ പോയിട്ട് രണ്ടാമത് വന്ന ഫീലാണ്. ആദ്യം നടന്നപ്പോൾ ഒരുപാട് വേദനയുണ്ടായിരുന്നു. പിന്നെ ഓക്കെയായി. ഇപ്പോൾ നടക്കാൻ ശ്രമിക്കുന്നുണ്ട്. എന്റെ ആദ്യത്തെ അനുഭവമാണ്. വളരെ ഡൗൺ ആകുമ്പോഴും ഞാൻ നോക്കുന്നത് കുഞ്ഞിന്റെ മുഖത്തേക്കാണ്.'

'സിസേറിയൻ കഴിഞ്ഞ ശേഷം ഞാൻ ഒരേ കിടപ്പായിരുന്നു. കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ‌ കിട്ടിയ സന്തോഷം വെച്ചാണ് വേ​ദന സഹിച്ച് ഞാൻ എഴുന്നേറ്റ് നടന്നത്. എന്റെ മമ്മ എന്നെ മോട്ടിവേറ്റ് ചെയ്തത് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുവെന്ന് പറഞ്ഞാണ്.'

ഇതല്ല ഞാൻ

'ഞാൻ എല്ലാം ചെയ്യുന്നത് എന്റെ മകന് വേണ്ടിയാണ്. അവൻ എന്നെ പോലെയല്ല. ഭയങ്കര പാവമാണ്. എബ്രുവിന് വേണ്ടിയാണ് ഇപ്പോൾ ഞാൻ‌ ഭക്ഷണം കഴിക്കുന്നത്. സ്റ്റിച്ചിന്റെ നല്ല വേദനയുണ്ട്. എന്റെ മൂഡ് വല്ലാതെ മാറുന്നുണ്ട്. ഇതല്ല ഞാൻ.'

'ഞാൻ തിരിച്ച് വരും' മഷൂറ പറഞ്ഞു. മഷൂറ വീണ്ടും പവറായിയെന്നും തങ്ങളുടെ വീഡിയോസിനെല്ലാം മില്യൺ മില്യൺ വ്യൂസാണ് ലഭിക്കുന്നതെന്നും ബഷീർ വളരെ സന്തോഷത്തോടെ പുതിയ വീഡിയോയിൽ പറയുന്നുണ്ട്. എപ്പോഴും സുനുവാണ് എബ്രുവിനെ എടുക്കുന്നതെന്നും ബഷീർ വീഡിയോയിൽ പറഞ്ഞു.

ഞാൻ എല്ലാം ചെയ്യുന്നത് എന്റെ മകന് വേണ്ടിയാണ്

മൂന്ന് കുഞ്ഞുങ്ങളുടെ തള്ളയാണ് താനെന്നും അതിന്റെ തിരക്കിലാണെന്നും അതുകൊണ്ട് എഡിറ്റിങ് പഠിക്കാൻ സമയമില്ലെന്നും എന്താണ് എഡിറ്റിങ് പഠിക്കാത്തതെന്ന് ബഷീർ ചോദിച്ചപ്പോൾ തമാശ കലർത്തി സോനു പറയുന്നതും വീഡിയോയിൽ കാണാം.

മഷൂറയ്ക്ക് ആവശ്യമുള്ള പോഷക​ഗുണങ്ങൾ നൽകുന്ന ഭക്ഷണമാണ് ഇപ്പോൾ നൽകുന്നതെന്നും ബഷീർ പുതിയ വീഡിയോയിൽ പറ‍ഞ്ഞു. കസിൻസ് അടക്കം നിരവധി പേർ മഷൂറയേയും കു‍ഞ്ഞിനേയും കാണാനായി ആശുപത്രിയിലേക്ക് വന്നതിന്റെ വിശേഷങ്ങളും ബഷീർ പുതിയ വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

മൂന്ന് കുഞ്ഞുങ്ങളുടെ തള്ളയാണ്

'എത്ര നെഗറ്റീവ് പറഞ്ഞലും സോനുവിന്റെ മനസിന്റെ വലിപ്പം മറ്റാർക്കും ഇല്ല. എല്ലാർക്കും ദൈവം ദീർഘായുസ് നൽകട്ടെ, ആദ്യമൊക്കെ കരുതിയത് ഇവരൊക്കെ സ്നേഹമുണ്ടെന്ന് അഭിനയിക്കുന്നതാണെന്നാണ്.'

'പക്ഷെ ഇവർക്ക് പരസ്പരം ഉള്ളത് ആത്മാർത്ഥ സ്നേഹം ആണെന്ന് മനസിലായി. ഇപ്പോൾ ഈ ഫാമിലിയെ ഒരുപാടിഷ്ടമാണ്' എന്നെല്ലമാണ് ബഷീറിന്റെ പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ.

Read more about: bigg boss basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X