ജനിച്ച് വീണപ്പോൾ തന്നെ ആരാധക മനസിൽ ഇടം പിടിച്ച എബ്രാൻ, മകനെ പൊന്ന് കൊണ്ട് മൂടി ബഷീറും കുടുംബവും!
ബഷീർ ബഷിയുടേയും കുടുംബത്തിന്റേയും പുതിയ സന്തോഷം മഷൂറയുടെ മകൻ മുഹമ്മദ് എബ്രാൻ ബഷീറാണ്. ജനിച്ചപ്പോൾ മുതൽ സെലിബ്രിറ്റിയാണ് എബ്രാൻ. നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ബഷീറിനും മഷൂറയ്ക്കും കുഞ്ഞ് പിറന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രസവവും വരേയും എല്ലാ വിശേഷങ്ങളും മഷൂറ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.
കുഞ്ഞ് പിറന്ന ഉടൻ തന്നെ സോഷ്യൽമീഡിയയിൽ അക്കൗണ്ടുകൾ തുറക്കണമെന്നത് ബഷീറും കുടുംബവും നേരത്തെ തന്നെ തീരുമാനിച്ച ഒന്നായിരുന്നു. അതുകൊണ്ട് ആൺകുഞ്ഞിന്റേയും പെൺകുഞ്ഞിന്റേയും പേരിൽ ആശുപത്രിയിലേക്ക് പോകും മുമ്പ് തന്നെ ഇമെയിൽ ഐഡി ക്രീയേറ്റ് ചെയ്തിരുന്നുവെന്നും ബഷീറും കുടുംബവും അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽമീഡിയ അക്കൗണ്ടുകൾ തുറന്നതിന് ഒപ്പം തന്നെയാണ് ബഷീർ മകന്റെ പേരും വെളിപ്പെടുത്തിയത്.

ഇൻസ്റ്റഗ്രാമിലേയും യുട്യൂബിലേയും എബ്രാന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾക്ക് ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുണ്ട്. എബ്രാന്റെ യുട്യൂബ് അക്കൗണ്ട് തുറന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആവുകയും ആഴ്ചകൾക്കുള്ളിൽ യുട്യൂബിന്റെ സിൽവർ പ്ലെ ബട്ടൺ എബ്രാന്റെ പേരിൽ ലഭിക്കുകയും ചെയ്തിരുന്നു.
മഷൂറയ്ക്ക് ആറ്റുനോറ്റുണ്ടായ കൺമണിയാണ് എബ്രാൻ എന്നതുകൊണ്ട് തന്നെ എല്ലാവരും കുഞ്ഞിനെ സ്നേഹം കൊണ്ട് പൊതിയുകയാണ്. മാത്രമല്ല മകന്റെ ഒരോ ചെറിയ ചടങ്ങ് പോലും ആഘോഷമാക്കാനും കുടുംബം ശ്രമിക്കാറുണ്ട്. ഇപ്പോഴിത എബ്രാന്റെ ക്രാഡിൽ സെറിമണി ആഘോഷമാക്കിയിരിക്കുകയാണ് ബഷീറും കുടുംബവും.
മകൻ പിറന്ന് കൃത്യം രണ്ട് മാസം പൂർത്തിയായിയെന്നും നോമ്പ് അവസാനിച്ചിട്ട് ക്രാഡിൽ സെറിമണിയും നാൽപ്പത് കുളിയുടെ ചടങ്ങും നടത്താമെന്ന തീരുമാനത്തിലായിരുന്നുവെന്നും അതാണ് വൈകിയതെന്നും ബഷീർ എബ്രാന്റെ ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു.
വളരെ മനോഹരമായി വീടിനുള്ളിൽ തന്നെയാണ് ക്രാഡിൽ സെറിമണിക്കായി തൊട്ടിൽ അടക്കമുള്ളവ കുഞ്ഞിനായി സെറ്റ് ചെയ്തിരുന്നത്. കുഞ്ഞിനെ ആദ്യം തൊട്ടിലിൽ കിടത്തിയ ശേഷം മകനായി താൻ വാങ്ങിയ സ്വർണ്ണാഭരണങ്ങൾ മഷൂറ, സുഹാന, മക്കളായ സുനൈന, സൈഗം എന്നിവർ ചേർന്ന് അണിയിച്ചു. മാല, വള, തള, ചെയിൻ തുടങ്ങിയവയെല്ലാം മകനായി വാങ്ങിയിരുന്നു.

ശേഷം മഷൂറയുടേയും ബഷീറിന്റേയും ബന്ധുക്കളും കുഞ്ഞിന് ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം സമ്മാനമായി നൽകി. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയാണ് മഷൂറ. ആദ്യ ഭാര്യ സുഹാനയിൽ ബഷീറിന് രണ്ട് കുഞ്ഞുങ്ങളുണ്ട്. മഷൂറയുടെ ഗർഭകാലവും പ്രസവവുമെല്ലാം കൊച്ചിയിൽ തന്നെയായിരുന്നു. സ്വന്തം വീട്ടിലേക്ക് പോകേണ്ടെന്നത് തങ്ങളുടെ തീരുമാനമായിരുന്നുവെന്ന് മഷൂറ തന്നെ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന് യുട്യൂബ് ചാനൽ തുറന്നതിന്റെ പേരിൽ വിമർശനം കേട്ടിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ബഷീർ പറഞ്ഞിരുന്നു.
അവന് അവന്റെ ഇപ്പോഴത്തെ കാലം ഓര്‍മയുണ്ടാകില്ല. അതുകൊണ്ട് പിന്നീട് അവനെ ഈ വീഡിയോയെല്ലാം എടുത്ത് കാണിക്കാമല്ലോ. അവനും അതൊരു സന്തോഷം നല്‍കും. ആണാണെങ്കില്‍ ഒരു പേര് പെണ്ണാണെങ്കില്‍ ഒരു പേര്. അത് രണ്ടുംവെച്ച് രണ്ട് ഈമെയില്‍ ഐഡി ഞങ്ങള്‍ ക്രീയേറ്റ് ചെയ്ത് നേരത്തെ തന്നെ വെച്ചിരുന്നു മഷൂറ പറഞ്ഞതിങ്ങനെയാണ്.
കുഞ്ഞ് ജനിച്ചയുടന്‍ അതിന് അനുസരിച്ച് ചാനല്‍ ആക്ടീവ് ചെയ്യാം എന്ന രീതിയിലായിരുന്നു. ജനിച്ച് വീണ കുഞ്ഞിന് യുട്യൂബ് ചാനല്‍ തുടങ്ങിയ തന്ത നീയാടാ... എന്നൊക്കെയാണ് ഓരോരുത്തന്മാര്‍ വളരെ മോശമായി കമന്റ് ചെയ്തത്. ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.
ഇന്‍ഫ്ലൂവന്‍സേഴ്സായി ജീവിച്ച് വരുമാനം ഉണ്ടാക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ മകന് കുറച്ച് നേരത്തെ ഒരു യുട്യൂബ് ചാനല്‍ തുടങ്ങികൊടുത്തു അത്രമാത്രം. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ... എന്നാണ് വിമര്‍ശനം കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുള്ളത് ബഷീര്‍ ബഷി പറഞ്ഞത്.


Click it and Unblock the Notifications