For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവരാണ് എൻ്റെ വീടിൻ്റെ ഐശ്വര്യം, വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ബഷീർ ബഷി

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ് ബഷീർ ബഷിയും കുടുംബവും. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർ ഇവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. കാരണം മറ്റൊന്നുമല്ല, തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം ബിഗ്ബോസ് ഷോയിലൂടെയാണ് ബഷീർ ആദ്യമായി വെളിപ്പെടുത്തിയത്. ഇതോടെ ഒരുപാട് വിമർശനങ്ങളും ഇദ്ദേഹം നേരിട്ടു. എന്തായാലും ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ബഷീറും കുടുംബവും. ഇവരുടെ വിശേഷങ്ങൾ ബഷീർ സമയാസമയം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നുളള കാര്യം ബഷീർ അറിയിച്ചത്.

  സമൂഹ മാധ്യമങ്ങളിലൂടെ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ നിമഷനേരം കൊണ്ടാണ് വൈറലാകുന്നത്. ബഷീറിൻ്റെ രണ്ട് ഭാര്യമാർ ഉൾപ്പടെ എല്ലാവർക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. ഈ ചാനലുകളിലൂടെയല്ലാം തന്നെ വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട്. ഏറ്റവും കൂടുതൽ കണ്ടൻ്റുകൾ ചെയ്തിരുന്നത് മഷൂറയാണ്. എന്നാൽ മഷൂറ ​ഗർഭിണിയായതോടെ കണ്ടൻ്റുകൾ ഇടുന്നതിൽ കുറച്ച് പിറകിലോട്ട് വന്നു, ഇപ്പോൾ ബഷീർ ബഷിയുടെ ചാനലിലൂടെയാണ് വിശേഷങ്ങൾ കൂടുതലും പങ്കുവെക്കുന്നത്.

  ബഷീറിൻ്റെ വീഡിയോയിലൂടെ പുതിയ കാർ വാങ്ങിയ വിശേഷവും 1234 എന്ന നമ്പർ ലേലത്തിൽ വാങ്ങിയതും വാർത്തയായിരുന്നു. ആ കാർ ഏതാണെന്ന് പ്രേക്ഷകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് പുതിയ വീഡിയോയിലൂടെ. കുടുംബത്തിലെ എല്ലാവരും കാർ വാങ്ങാനായി ഷോറൂമിൽ പോയിരുന്നു.

  മഷൂറയുടെ പപ്പയും മമ്മയും ഉൾപ്പെടെയുള്ളവരാണ് പുതിയ വണ്ടി വാങ്ങാൻ ഷോറൂമിൽ എത്തിയത്. വാഹനം കൈമാറുന്നതിന് മുമ്പ് രണ്ട് ഭാര്യമാരാണ് എൻ്റെ വീടിൻ്റെ ഐശ്വര്യം എന്ന് ബഷീർ വീഡിയോയിലൂടെ പറഞ്ഞു. രണ്ട് ഭാര്യമാരും ഒരുപോലെയുള്ള ചുരിദാർ ധരിച്ചാണ് എത്തിയത്.

  Also Read: 'ഒരു വർഷത്തേക്ക് അരി വാങ്ങണ്ട', ബിഗ് ബോസിലെ ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനം വീട്ടിലെത്തിയെന്ന് റോൺസൺ

  ബഷീറിന്റെ പുതിയ കാർ ഏതാണെന്ന് അറിയാൻ അരാധകരിൽ പലർക്കും ആകാംഷയുണ്ടായിരുന്നു. പുതിയ വീഡിയോയിലൂടെ ആ ആകാംഷക്കൊരു തീരുമാനം ആയി. ഫോർച്യൂണർ ലെജന്റ് ആണ് ബഷീറിൻ്റെ പുതിയ കാർ. കാറിന്റെ കീ വാങ്ങി ഇളയ മകൻ സൈഗുവിനാണ് ആദ്യം ബഷീർ നൽകുന്നത്. പിന്നീട് ഓരോരുത്തർക്ക് ആയി കൈ മാറുകയായിരുന്നു. ഭാര്യമാരിൽ ആർക്കാവും കീ ആദ്യം നൽകുന്നത് എന്ന് ചിലർക്കെങ്കിലും അറിയാൻ കൗതുകമായിരിക്കും. എന്നാൽ സോനുവും മഷൂറയും ഒരുമിച്ചാണ് കാറിൻ്റെ താക്കോൽ വാങ്ങിയത്.

  ഇനി അങ്ങോട്ടുള്ള ഞങ്ങളുടെ വീഡിയോയിൽ പുതിയ കാറും ഉണ്ടാവും. ഫാമിലി ടൂറും എല്ലാം ഇനി ഇതിലാണ്. പുതിയ കുഞ്ഞ് വാവ വന്നാൽ അയാളുടെ യാത്രയും ഇതിൽ തന്നെയാവും. കൂടാതെ കൂട്ടുകാർക്കൊപ്പമുള്ള ഔട്ടിങും ഉണ്ടാവും, ബഷീർ അറിയിച്ചു.

  Also Read: '‍ഞങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് ആദ്യം നോക്കും, 10 വർഷം മുമ്പേ ​ഗോപി സുന്ദർ ഫാനാണ്'; അമൃതയും ​ഗോപി സുന്ദറും!

  കാറിന് ലക്കി നമ്പർ സ്വന്തമാക്കിയ വീഡിയോ ബഷീർ പങ്കുവെച്ചിരുന്നു. 1234 എന്ന ഫാൻസി നമ്പരാണ് ബഷീർ തിരഞ്ഞെടുത്തത്. ഓൺലൈനിലൂടെയാണ് താരം ലേലത്തിൽ പങ്കെടുത്തത്. എല്ലാ പ്രാവശ്യവും ഓപ്പോസിറ്റ് വിളിക്കാനായി ഒരാളേ ഉണ്ടാവാറുള്ളൂ. ഇത്തവണ രണ്ടുപേരുണ്ട്. അതുകൊണ്ട് ലേലം വിളി കുറച്ച് ടൈറ്റാണ്. 2020 ലും 2021 ലും ലേലം വിളിയിലൂടെയാണ് ഇതേ ഫാൻസി നമ്പർ സ്വന്തമാക്കിയത്.

  Also Read: ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  ഈ പ്രാവശ്യം ലേലം കൈയ്യിൽ നിന്നും പോവാൻ ചാൻസുണ്ടെന്ന സംശയം ബഷീറിന് ഉണ്ടായിരുന്നു. എന്നാൽ ഇത് നമുക്ക് തന്നെ കിട്ടുമെന്നാണ് മഷൂറ വിശ്വസിച്ചത്. 15000 രൂപയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 85000 ലായിരുന്നു. അങ്ങനെ മൂന്നാം തവണയും തന്റെ ലക്കി നമ്പർ തന്നെ സ്വന്തമാക്കിയ സന്തോഷം ബഷീറിനൊപ്പം ഭാര്യമാരും പങ്കുവെച്ചു.

  Read more about: bigg boss
  English summary
  Bigg Boss Fame Basheer Bashi Introduce their new fortuner legender car
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X