'നാല് വർഷത്തിന് ശേഷമുള്ള ഏറ്റവും മനോഹരമായ കൂടിക്കാഴ്ച'; ബഷീറിന്റെ സന്തോഷം ക്യാമറയിലാക്കി മഷൂറ!

‌ബിഗ് ബോസ് താരം, യുട്യൂബർ, മോഡൽ എല്ലാത്തിലും ഉപരി മാതൃകാ ഭർത്താവ് തുടങ്ങിയ നിലകളിൽ നിറയെ ആരാധകർ ഉള്ള താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്. ബിഗ് ബോസ് ഒന്നാം സീസൺ മുതൽ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് ബഷീർ ബഷിയും കുടുംബവും. മോഡലിംങ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്.

ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും ബഷീറും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും വ്‌ലോഗേഴ്സായും പ്രേക്ഷകരിൽ നിറയാറുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ പങ്കിട്ട ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചെടുത്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് ലക്ഷകണക്കിന് ആളുകളാണ്. ബഷീറിന്റെ മൂത്ത സഹോദരൻ വർഷങ്ങൾക്ക് ശേഷം ബഷീറിനേയും കുടുംബത്തേയും സന്ദർശിക്കാനെത്തിയ വീഡിയോയാണ് വൈറലാകുന്നത്.

വീട്ടിൽ ഒരു സ്‌പെഷൽ അതിഥി

വീട്ടിലെ പുതിയ സന്തോഷത്തെ കുറിച്ച് മഷൂറയുടെ പുതിയ ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 'വീട്ടിൽ ഒരു സ്‌പെഷൽ അതിഥി വന്നിരിക്കുകയാണ്. എന്റെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായെങ്കിലും ആദ്യമായാണ് ഞാൻ ഈ അതിഥിയെ കാണുന്നത്. ബഷീറിന്റെ മൂത്ത സഹോദരനാണ് വീട്ടിലേക്ക് എത്തിയത്. ബേബിയുടെ ഉപ്പയെ പോലെ തന്നെയാണ് മൂത്ത സഹോദരനും ഞാൻ ഫോട്ടോയിൽ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. നല്ല തിരക്കിലായതിനാൽ വ്‌ളോഗ് ചെയ്യാനാവുമോയെന്ന് അറിയില്ലായിരുന്നു' മഷൂറ പറഞ്ഞു. അതാണ് ഞാനും ചിന്തിച്ചത് ഇന്ന് വ്‌ളോഗ് ചെയ്യുന്നില്ലേയെന്ന് ഞാൻ നേരത്തെ ഇവിടെ നിന്ന് പോവുമ്പോൾ ഇവരുടെ കോലം ഇങ്ങനെയല്ലായിരുന്നുവെന്നായിരുന്നു ബഷീറിന്റെ കമന്റ്. കുറച്ച് ഫ്രഷായിട്ട് വ്‌ളോഗ് ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്ന് ബഷീറിനുള്ള മറുപടിയായി സുഹാനയും മഷൂറയും പറഞ്ഞു.

ഉപ്പയെ കാണുന്നപ്പോലെ

എന്റെ മൂത്ത ഇക്കയാണ്.. രണ്ടാമതൊരു സഹോദരനും കൂടിയുണ്ടായിരുന്നു. അദ്ദേഹം മരിച്ചുപോയി. വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ കാണുന്നത്. പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് വാപ്പാനെ കാണുന്നത് പോലെയാണ് തോന്നിയത്. ഉപ്പ ജീവനോടെയുണ്ടായിരുന്ന സമയത്ത് ഇക്കയ്ക്ക് ഇത്രത്തോളം സിമിലാരിറ്റി വന്നിരുന്നില്ല. തിരക്കിനിടയിലാണ് ഇക്കാക്ക ഇങ്ങോട്ട് വന്നിട്ടുള്ളതെന്നുമായിരുന്നു ബഷീർ പറഞ്ഞത്. അനിയനെപ്പോലെയല്ല ശരിക്കും മോനെപ്പോലെയാണ്. രണ്ട് ഭാര്യമാരും കൂടി കിച്ചണിൽ പണിയോട് പണിയാണ്. ഇത് കാണുമ്പോൾ എനിക്ക് നല്ല സന്തോഷമാണ് തോന്നുന്നതെന്നും ബഷീർ പറഞ്ഞിരുന്നു. ഇക്കയെ ഞാനെന്തായാലും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ടെന്നും ബഷീർ പറഞ്ഞിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു ഇക്ക ബഷീറിനോടും കുടുംബത്തോടും സംസാരിച്ചത്. ഇടിയപ്പത്തിനും ബ്രഡിനുമൊപ്പമായി തേങ്ങാപ്പാൽ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു വാപ്പയ്ക്ക്. ബഷീർ പറയുന്നു.

ഓർമകൾ‌ അയവിറക്കി ബഷീർ

ഉമ്മയുണ്ടാക്കുന്ന മീൻകറിയെക്കുറിച്ചും ബഷീറും സഹോദരനും സംസാരിച്ചിരുന്നു. ബഷീറിന്റെ കുടുംബത്തോടൊപ്പമുള്ള ഓർമകൾ സുഹാനയും വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. 'ബഷിക്കാന്റെ സന്തോഷം... ചുറ്റുമുള്ളതൊന്നും കാണുന്നില്ല ന്റെ സാറേ..... ഇക്കാനെ കണ്ട സന്തോഷവും ഉപ്പയെ കണ്ട ഫീലിംഗ്സും ഒരുമിച്ച് കാണുന്നുണ്ട്, എന്നും ഇങ്ങനെ തന്നെ പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി' തുടങ്ങി മനോഹരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ജേഷ്ഠനെ നാളുകൾക്ക് ശേഷം കണ്ട സന്തോഷം ബഷീറിന്റെ മുഖത്ത് നിന്നും വ്യക്തമാണെന്നും ആരാധകർ വീഡിയോയ്ക്ക് കമന്റായി കുറിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X