'രണ്ട് ഭാര്യമാർക്കും രണ്ട് വീട്, ഒരു ദിവസം ഇവിടെ എങ്കിൽ അടുത്ത ദിവസം അവിടെ, വിഷമിപ്പിക്കാറില്ല'; ബഷീർ പറഞ്ഞത്!

കേരളത്തിലുള്ള ജനങ്ങൾ എന്നും അത്ഭുതത്തോടെ നോക്കുന്ന കുടുംബമാണ് ബി​ഗ് ബോസ് മലയാളം സീസൺ വൺ മത്സരാർഥിയും സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസറുമായ ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാരുണ്ട് ബഷീർ ബഷിക്ക്. രണ്ട് ഭാര്യമാരിലായി മൂന്ന് മക്കളും. ആദ്യത്തെ ഭാര്യ സുഹാനയെ പ്രണയിച്ച് വിവാഹം ചെയ്തതാണ് ബഷീർ. ആദ്യ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞും പിറന്നശേഷമാണ് മഷൂറയെ ബഷീർ വിവാഹം ചെയ്തത്.

ആ ബന്ധവും പ്രണയത്തിലാണ് ആരംഭിച്ചത്. സുഹാനയോട് ആത്മാർഥ പ്രണയമുണ്ടായിരുന്നുവെങ്കിൽ ബഷീർ ഒരിക്കലും മഷൂറയെ വിവാഹം ചെയ്യില്ലൊയിരുന്നുവെന്നാണ് വിമർശകർ എപ്പോഴും ബഷീറിനെ കുറിച്ച് സംസാരിക്കുമ്പോൾ പറയാറുള്ളത്. തിരിച്ച് പോകാൻ ഇടമില്ലാത്തത് കൊണ്ടാണ് സുഹാന ബഷീറിനൊപ്പം താൽപര്യമില്ലാതെ പിടിച്ച് നിൽക്കുന്നതെന്നും ഇവരുടെ വീഡിയോകൾക്ക് കമന്റായി വരാറുണ്ട്.

Bigg Boss Fame Basheer Bashi, Basheer Bashi, Basheer Bashi news, Basheer Bashi family, ബഷീർ ബഷി, ബഷീർ ബഷി ബി​ഗ് ബോസ്, ബഷീർ ബഷി വാർത്തകൾ, ബഷീർ ബഷി കുടുംബം

വിമർശനങ്ങൾ നിരവധി കേൾക്കാറുണ്ടെങ്കിലും ബഷീറിന് എപ്പോഴും വലുത് തന്റെ കുടുംബമാണ്. ഭാര്യമാരേയും മക്കളേയും വിട്ടൊരു ജീവിതം ബഷീറിന് ഇല്ല. മാതൃക ഭർത്താവ് എന്ന നിലയിലും ആരാധകർക്കിടയിൽ ബഷീർ ചർച്ച വിഷയമാണ്. കുടുംബവും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി നിരന്തരം പങ്കുവെക്കാറുണ്ട്.

കുടുംബത്തിലെ എല്ലാ അം​ഗങ്ങളുടെ പേരിലും യുട്യൂബ് ചാനലും ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുമുണ്ട്. ഇപ്പോഴിത താരത്തിന്റെ ഒരു പഴയകാല വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.

തന്റെ ഭാര്യമാരെ താൻ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നാണ് വീഡിയോയിൽ ഭാര്യമാർക്കൊപ്പമിരുന്ന് ബഷീർ വിശദമാക്കുന്നത്. ബഷീറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... 'ശരിയാണ് ഞാൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാൽ ഞാൻ രണ്ടുപേരെയും നന്നായി നോക്കുന്നുണ്ട്. പടച്ചവൻ അനുഗ്രഹിച്ച് രണ്ടാളേയും ഞാൻ നല്ല രീതിയിലാണ് നോക്കുന്നത്.'

'അത് ഇവർക്ക് രണ്ടാൾക്കും അറിയാം. അറിയാലോ പെണ്ണുങ്ങളാണ്... ഒരു ഇച്ചിരി കുറവ് വന്നാൽ വലിയ ഇഷ്യൂവാകും. എന്നിട്ടും ഞാൻ രണ്ടുപേരെയും ഒരു കുറവും ഇല്ലാതെ നോക്കുന്നത് കൊണ്ടാണ് ഇവർ രണ്ടുപേരും ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കുന്നത്. അല്ലാതെ സുഹാനയുടെ ഉള്ളിൽ സങ്കടം ഉള്ളതുകൊണ്ടല്ല.'

'സുഹാനയും മഷൂറയും തമ്മിൽ അടിച്ച് പിരിയുന്നത് കാണാനാണ് അധികമാളുകളും കാത്തിരിക്കുന്നത്. മഷൂറയുടെ ചാനലിൽ മഷൂറ എന്ന പേര് മാത്രമെ ഉള്ളൂ. ഞങ്ങൾ എല്ലാവരുമാണ് ആ ചാനൽ യൂസ് ചെയ്യുന്നത്. അതേപോലെ തന്നെ മൂന്നുപേരുടെ അകൗണ്ടുകളും ഞങ്ങൾ മാറിമാറിയാണ്‌ യൂസ് ചെയ്യുന്നത്. ഞാൻ ബിഗ് ബോസിൽ വന്നപ്പോഴാണല്ലോ രണ്ട് വിവാഹത്തെ കുറിച്ച് പറയുന്നത്.'

'അന്ന് ഹേറ്റേഴ്‌സ് വന്നിരുന്നു എങ്കിലും കല്ലുമ്മക്കായിലൂടെയും വ്‌ളോഗിലൂടെയുമാണ് ആളുകൾ ഞങ്ങളെ തിരിച്ചറിയുന്നതും സ്നേഹിച്ചുതുടങ്ങുന്നതും. സുഹാന എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രത്തോളം പ്രിയപ്പെട്ടതാണ് എനിക്ക് മഷൂറയും. ഒന്നാം ഭാര്യ രണ്ടാം ഭാര്യ എന്നൊന്നും ഇല്ല. രണ്ടുപേരും എന്റെ ഭാര്യമാരാണ്.'

Bigg Boss Fame Basheer Bashi, Basheer Bashi, Basheer Bashi news, Basheer Bashi family, ബഷീർ ബഷി, ബഷീർ ബഷി ബി​ഗ് ബോസ്, ബഷീർ ബഷി വാർത്തകൾ, ബഷീർ ബഷി കുടുംബം

'രണ്ടുപേരും എന്നെ അത്രത്തോളം സ്നേഹിക്കുന്നവരാണ്. കാരണം എന്റെ ഉപ്പയും ഉമ്മയും ഇല്ല... സഹോദരങ്ങൾ അവരവരുടെ കാര്യങ്ങളിൽ തിരക്കിലാണ്. അപ്പോൾ എനിക്ക് ഉള്ളത് ഇവർ രണ്ടുപേരുമാണ്. ഇതിൽ ആരെ ഒരാളെ പറഞ്ഞാലും എനിക്ക് ഹർട്ടാകും. ഞങ്ങളുടെ ബോണ്ടിങ് അത്ര സ്ട്രോങ്ങാണ് ഒരിക്കലും സെപ്പറേറ്റാകുമെന്ന് ഡ്രീം ചെയ്യണ്ട.'

'ഞങ്ങൾ അത്ര ഹാപ്പിയാണ്. ഞങ്ങൾ സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഹാപ്പിയാണ്. നിങ്ങൾ നിങ്ങളുടെ ഫ്രസ്‌ട്രേഷൻ ഞങ്ങളോട് തീർക്കേണ്ട. ഈ രണ്ടാം വിവാഹമെന്ന് പറയുന്നത് ഞങ്ങളായി തുടങ്ങിയ സംഗതി ഒന്നുമല്ല നബി ആയി തുടങ്ങിയതാണ്. സുഹാനയ്ക്ക് അതിൽ എതിർപ്പ് ഒന്നും ഉണ്ടായില്ല. അങ്ങനെയാണ് മഷൂറ ജീവിതത്തിലേക്ക് വരുന്നത്.'

'എന്റെ രണ്ട് ഭാര്യമാർക്കും രണ്ട് വീടാണ്. ഞങ്ങൾ വിശേഷ അവസരങ്ങളിലാണ് ഒന്നിച്ച് കൂടുന്നത്. രണ്ടുപേർക്കും വിഷമം ആകാത്ത രീതിയിൽ രണ്ടിടത്തുമായിട്ടാണ് ഞാൻ നിൽക്കുന്നത്. നമ്മുടെ ജീവിതത്തിൽ പ്രശ്‌നം ഉണ്ടെങ്കിൽ നമ്മൾ ഇങ്ങനെ നിൽക്കുമോ' എന്നാണ് മുമ്പൊരു വീഡിയോയിൽ ബഷീർ പറഞ്ഞത്. സുഹാനയും നെ​ഗറ്റീവ് കമന്റുകൾക്കെതിരെ മുമ്പ് പ്രതികരിച്ച് സംസാരിച്ചിട്ടുണ്ട്.

'ആളുകളുടെ വിചാരം എനിക്ക് ആരുമില്ലെന്നും നിവർത്തി ഇല്ലാത്തതുകൊണ്ട് ഇതൊക്കെ സഫർ ചെയ്യുന്നത് എന്നുമാണ്. എന്നാൽ അങ്ങനെ ഒന്നുമല്ല. ബഷീർ സ്നേഹം വാരിക്കോരി തരുന്നതുകൊണ്ട് വിട്ടുപോകാൻ തോന്നുന്നില്ലെന്നാണ്' സുഹാന പറഞ്ഞത്. അടുത്തിടെയാണ് കാത്തിരുന്ന് മഷൂറയ്ക്ക് ആൺകുഞ്ഞ് പിറന്നത്. പിറന്നപ്പോൾ തന്നെ സെലിബ്രിറ്റിയായി മഷൂറയുടെ മകൻ എബ്രാൻ.

Read more about: bigg boss basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X