For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണക്കുകൂട്ടലുകളെല്ലാം തെറ്റി, സർപ്രൈസ് 'വെള്ളത്തിലായി'; പുതിയ വിശേഷങ്ങളുമായി ബഷീറും കുടുംബവും

  |

  ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർ ഇവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. കാരണം മറ്റൊന്നുമല്ല, തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം ബിഗ് ബോസ് ഷോയിലാണ് ബഷീർ ആദ്യമായി വെളിപ്പെടുത്തിയത്. ഇതോടെ ഒരുപാട് വിമർശനങ്ങളും ഇദ്ദേഹം നേരിട്ടു.

  എന്തായാലും ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ബഷീറും കുടുംബവും. ഇവരുടെ വിശേഷങ്ങൾ ബഷീർ സമയാസമയം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നുളള കാര്യം ബഷീർ ബഷി അറിയിച്ചത്. പിന്നീട് ബഷീറിൻ്റെ ഇളയ മകൻ സൈഗുവിൻ്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള വീഡിയോയും ഇദ്ദേഹം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീട്ടിലെ കൂടുതൽ പുത്തൻ വിശേഷങ്ങളുമായി കടന്നുവരികയാണ് ബഷീർ ബഷി.

  കുടുംബവുമൊത്ത് 'ഓൾ ഇന്ത്യ ട്രിപ്പ്' പ്ലാൻ ചെയ്തിരുന്നുവെന്നും ഇതിന് വേണ്ടി കാരവാൻ വാങ്ങാൻ പോയ വിശേഷങ്ങളുമാണ് പുതിയ വീഡിയോയിൽ ബഷീർ ബഷി പറയുന്നത്. ബഷീർ ബഷി വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ രണ്ട് ഭാര്യമാരും മക്കളും ഇദ്ദേഹത്തിനൊപ്പമുണ്ട്.

  'മഷൂറ ഗർഭിണിയാണെന്ന് അറിയുന്നതിന് ഒരാഴ്ച മുൻപ് ഞങ്ങളൊരു ഓൾ ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. കാരവാനിൽ കുടുംബസമേതമായി പോവാനായിരുന്നു പ്ലാൻ. വണ്ടിയൊക്കെ പോയി കണ്ട് എല്ലാം ശരിയാക്കിയിരുന്നു. ലോംഗ് ട്രിപ്പായിരുന്നു. ഇതിനിടക്ക് ഞങ്ങളുടെ ബിഎംഡബ്ല്യു എവിടെ എന്നെല്ലാവരും ചോദിക്കാറുണ്ട്. അധികം ഉപയോഗിക്കാതെ അത് ഇവിടെ കിടന്നാൽ പണിയാവും. ട്രിപ്പ് പോകുന്നതുകൊണ്ട് ബിഎംഡബ്ല്യു ജിടി കൊടുക്കാമെന്ന് കരുതി. നിമിഷനേരം കൊണ്ടാണ് വണ്ടി വിറ്റുപോയത്', ബഷീർ ബഷി പറയുന്നു.

  ഇറങ്ങിപ്പോയത് എല്ലാവരോടും പറഞ്ഞിട്ട്, അമ്മയുടെ പിറന്നാളിന് വീട്ടിൽ കയറ്റിയില്ല! കഴിഞ്ഞകാലം പങ്കുവെച്ച് അനുശ്രീ

  'ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ ബിഎംഡബ്ല്യു കൊടുത്തതിൽ സങ്കടമുണ്ട്. കാർ വിൽക്കണോയെന്ന് ആലോചിക്കാൻ അധികം സമയം കിട്ടിയില്ല. ഒരുദിവസം മുൻപാണത് വിറ്റുപോയത്. അതുകഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും മഷു ഗർഭിണിയാണെന്നും അറിഞ്ഞു. ഓൾ ഇന്ത്യ ട്രിപ്പിനേക്കാളും സന്തോഷമുള്ള വാർത്തയാണിത്. ഗർഭിണിയായ മഷു ഥാറിൽ അധികം പോവുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് പുതിയ വണ്ടിയെടുക്കാൻ തീരുമാനിച്ചു'.

  ആദ്യമേ 'നോ' പറയാമായിരുന്നു, നാണംകെടുത്തേണ്ട കാര്യമില്ല; നിത്യയ്ക്കെതിരെ തുറന്നടിച്ച് സന്തോഷ് വർക്കി

  'ഓൾ ഇന്ത്യ ട്രിപ്പ് സർപ്രൈസാക്കി വെച്ചിരിക്കുകയായിരുന്നു. ആ ട്രിപ്പ് എന്തായാലും ഉടനെ നടക്കില്ല. അതുകൊണ്ട് കാരവാൻ എടുക്കില്ല. എന്തായാലും അധികം വൈകാതെ ഞങ്ങൾ പുതിയ വണ്ടി ഇറക്കും. ഞങ്ങൾ എടുക്കാൻ പോവുന്ന വണ്ടിയേതാണെന്ന് നിങ്ങൾക്ക് പറയാനാവുമോ? കുടുംബം വലുതാവുന്നതിനാൽ 7 സീറ്റുള്ള വണ്ടിയാണ് എടുക്കുന്നത്'. പുതിയ വണ്ടിയേത് വേണമെന്ന് സംബന്ധിച്ച് ആരാധകരോട് കമന്റ് ചെയ്യാനും ബഷീർ ബഷി ആവശ്യപ്പെടുന്നുണ്ട്.

  ഇവരുടെ വീഡിയോയിൽ മഷൂറയുടെ സുഖവിവരങ്ങൾ ആരാധകർ ചോദിക്കുന്നത് കാണാം. കുക്കിംഗിലും മറ്റ് കാര്യങ്ങളിലുമെല്ലാം ഗർഭിണിയായ മഷൂറ സജീവമായി പങ്കെടുക്കുന്നതിന്റെ അമ്പരപ്പ് ചിലർ മറച്ചുവെക്കുന്നുമില്ല. 'ദൈവം സഹായിച്ച് ഇതുവരെ ഛർദ്ദിയൊന്നും വന്നിട്ടില്ല. ക്ഷീണം വരാറുണ്ട്. ആ സമയത്ത് വീഡിയോ എടുക്കാറില്ല', സുഖവിവരങ്ങൾ തേടിയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി മഷൂറ പറയുന്നു.

  'ഏത് മൂഡിലും കാണാൻ പറ്റിയ ചിത്രങ്ങളുണ്ട്, പക്ഷെ ഞാൻ കൂടുതൽ കണ്ട അച്ഛന്റെ സിനിമ ഇതാണ്'; കല്യാണി പറയുന്നു

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  'സോനു മക്കളോട് നന്നായിട്ട് ഒച്ചയിടാറുണ്ട്. ഒടുക്കം സോനുവിന് ശബ്ദം കിട്ടാത്ത അവസ്ഥ വരെ ഉണ്ടാകും. വീഡിയോ എടുക്കുന്ന സമയം സൈഗു വികൃതി കാണിച്ചാൽ ഞാൻ കൺട്രോൾ ചെയ്ത് നിൽക്കും. എടാ, എനിക്ക് നീ പണി തന്നല്ലേയെന്ന് പറഞ്ഞ് ഞാൻ അവനെ വഴക്ക് പറയാറുണ്ട്. വീഡിയോ എടുക്കുമ്പോൾത്തന്നെ അവൻ ചിലപ്പോൾ ഫോൺ ചോദിക്കാറുണ്ട്. ഞങ്ങളങ്ങനെ കൊടുക്കാറില്ല', സുഹാനയും ബഷീറും പറഞ്ഞു.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer Bashi Open Ups About their family All India Trip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X