For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഗ്നന്റായ ശേഷം ഈ പെണ്ണിന് മിണ്ടാട്ടം പോലുമില്ല! ഗർഭിണിയായ ശേഷം മഷൂറയിലുണ്ടായ മാറ്റത്തെക്കുറിച്ച് ബഷീർ ബഷി

  |

  ബിഗ് ബോസ് താരമായ ബഷീർ ബഷിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇൻസ്റ്റ​ഗ്രാം റീൽസിലൂടെയും വ്ലോ​ഗിങ്ങിലൂടെയും ബഷീറിൻ്റെ കുടുംബം സോഷ്യൽ മീഡിയയിൽ സജീവമാണ്. വീട്ടിലെ എല്ലാ വിശേഷങ്ങളും വ്ലോഗിലൂടെ ആരാധകരെ അറിയിക്കാറുമുണ്ട്. അടുത്തിടെയാണ് ബഷിറിൻ്റെ രണ്ടാമത്തെ ഭാര്യ മഷൂറ ​ഗർഭിണിയാണെന്ന വിവരം വ്ലോ​ഗിലൂടെ അറിയിച്ചത്.

  മഷൂറ ​ഗർഭിണിയാണെന്നറിഞ്ഞതിന് ശേഷമുള്ള സുഹാനയുടെയും മക്കളുടേയും പ്രതികരണവും ഇരുവരും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. താൻ വീണ്ടും ഒരമ്മയാകാൻ പോകുന്ന പോലെ തോന്നുകയാണെന്നായിരുന്നു സുഹാനയുടെ പ്രതികരണം. മക്കളും തങ്ങളുടെ പ്രിയപ്പെട്ട മഷൂമ്മി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ സന്തോഷിക്കുകയാണ്. മഷൂമ്മിക്ക് ഇരട്ടക്കുട്ടികൾ വേണമെന്നാണ് സൈഗുവിന്റെ ആഗ്രഹം. പെരുന്നാൾ ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നുണ്ടെന്ന സന്തോഷം വന്നെത്തിയത്.

  ദിവസങ്ങൾക്ക് ശേഷം പുതിയൊരു വീഡിയോയുമായി വന്നിരിക്കുകയാണ് മഷൂറ. മഷൂറയുടെ വ്ലോ​ഗ് ആണെങ്കിലും കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചത് ബഷീറായിരുന്നു. മഷൂറയിലെ ഇപ്പൊഴത്തെ മാറ്റങ്ങളെക്കുറിച്ചാണ് താരം വീഡിയോയിൽ പങ്കുവെച്ചത്. മഷൂറ എന്താണ് വ്ലോ​ഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരാണ് തനിക്കും സോനുവിനും മെസേജ് അയക്കുന്നത്. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാൽ താൻ ഒന്നും അറിഞ്ഞിരുന്നില്ല. മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കിൽ ബഷീറിന് ഡെയ്‌ലി വ്ലോ​ഗ് ചെയ്തൂടേയെന്നാണ് ചിലർ ചോദിച്ചത്.

  ആ ചോദ്യം തനിക്ക് വല്ലാതെ കൊണ്ടു. രാവിലെ മുതൽ മഷൂറയെ ഫോളോ ചെയ്ത് താൻ ഡെയ്‌ലി വ്ലോ​ഗ് ചെയ്ത് തൻ്റെ യുട്യൂബ് ചാനലിൽ വീഡിയോ ഇടുമെന്ന് ബഷീർ പറഞ്ഞു.

  Read Also: അമ്മ ഇനി ബി​ഗ് ബോസ്' വീട്ടിലേക്ക് പോകരുത്, അത് ടെൻഷൻ കൂട്ടുന്ന നരകമാണെന്ന് ധന്യയുടെ മകൻ

  ഗർഭിണിയായാൽ സംസാരിക്കാൻ പാടില്ലെന്നുണ്ടോ എന്നാണ് വീഡിയോയിലൂടെ ബഷീർ ചോദിക്കുന്നത്. ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്നില്ല. വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പുറത്തേക്കിറങ്ങിയപ്പോഴും മഷൂറ സൈലന്റായിരുന്നു. ഗർഭിണിയായാൽ അധികം മിണ്ടരുത് എന്നൊക്കെയുണ്ടോ, എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ എന്നൊക്കെയായിരുന്നു ബേബി തന്നോട് ചോദിച്ചതെന്ന് മഷുറ പറഞ്ഞു. ക്യാമറ ഓൺ ചെയ്തപ്പോഴാണ് മഷൂറ സംസാരിച്ച് തുടങ്ങിയത്.

  എവിടെയെങ്കിലും ഇരിക്കും, എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ പോയി ചെയ്ത ശേഷം വീണ്ടും അങ്ങനെ ഇരിക്കും, ഇതാണ് മഷൂറയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് ബഷീർ.

  Read Also: 'കുരുക്കിൽപ്പെട്ടില്ല, വിവാഹത്തിന് തൊട്ടടുത്ത് എത്തിയിരുന്നു, ‌എന്നേയും മക്കളേയും ദൈവം രക്ഷിച്ചു'; സുസ്മിത സെൻ

  മഷൂറയോട് ബഷീർ എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ, തനിക്കെന്ത് പറ്റിയെന്നറിയില്ലേ എന്നായിരുന്നു മഷൂറ ചോദിച്ചത്. താൻ വ്ലോ​ഗ് ചെയ്ത് തുടങ്ങുമെന്ന് പറഞ്ഞപ്പോഴേക്കും മഷു ആക്ടീവായെന്നും ബഷീർ പറഞ്ഞിരുന്നു. പ്രസവിക്കാൻ പോകുന്നത് വരെ ഞാൻ വീഡിയോ ചെയ്യും. ആക്ടീവായിരിക്കാനാണ് ബേബി എന്നോട് പറഞ്ഞത്. വ്ലോ​ഗ് ചെയ്യാനൊന്നും നിർബന്ധിച്ചിരുന്നില്ല. ജീവിതത്തിലിതുവരെ വരാത്ത ഉറക്കമൊക്കെയാണ് ഇപ്പോൾ വരുന്നത്. സൈഗുവിനെ പ്രഗ്നന്റായിരുന്ന സമയത്ത് ഇതുപോലൊക്കെയായിരുന്നു തനിക്കും എന്നാണ് സോനു പറഞ്ഞത്.

  വർക്കുമായി ബന്ധപ്പെട്ട് പുറത്തേക്ക് വന്നപ്പോൾ എന്തെങ്കിലും കഴിക്കാൻ വേണോ എന്ന് ചോദിച്ചപ്പോൾ പോലും മറുപടി ഇല്ലായിരുന്നെന്ന് ബഷീർ പറഞ്ഞു. പിന്നീട് പാനിപൂരി കഴിച്ച് സോനുവിനും മക്കൾക്കുമുള്ളത് പാർസൽ മേടിച്ചായിരുന്നു ബഷീറും മഷൂറയും മടങ്ങിയത്. നിനക്കിഷ്ടമുള്ളതൊക്കെ കഴിച്ചോ, കുറഞ്ഞ അളവിൽ കഴിച്ചാൽ മതിയെന്നായിരുന്നു സോനുവിൻ്റെ നിർദ്ദേശം. എന്തൊക്കെ കഴിക്കാമെന്നുള്ളതൊക്കെ നിങ്ങള് പറഞ്ഞ് തരുന്നുണ്ട്, അതൊക്കെ ഉപയോ​ഗമുള്ളതാണെന്നും ഇരുവരും പ്രേക്ഷകരോട് പറഞ്ഞു.

  Read Also:'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് ബഷീർ ബഷി വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. മഷൂറ വന്നതിന് ശേഷം സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും ബഷീർ കാണിച്ചിരുന്നില്ല. തുടക്കത്തിൽ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂർണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നുമായിരുന്നു താരം ഷോയിൽ പറഞ്ഞത്.

  Read more about: basheer bashi
  English summary
  Bigg boss fame Basheer Bashi open ups the changes occur in Mashura after She Got Pregnant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X