For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ സുനു നല്ല അച്ചടക്കമുള്ള കുട്ടിയാണ്, അടിക്കുന്നതും ശകാരിക്കുന്നതും മക്കൾക്കൊരു പേടിയുണ്ടാകാനാണ്'; ബഷീർ

  |

  സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ളവർക്ക് വളരെ സുപരിചിതമായ കുടുംബമാണ് ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാർക്കും മക്കൾക്കും ഒപ്പമുള്ള ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ബഷീറും ഭാര്യമാരും യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

  മഷൂറയിൽ തനിക്ക് പിറക്കാൻ പോകുന്ന ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബഷീറും കുടുംബവും ഇപ്പോൾ. കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു വ്ലോ​ഗിൽ മൂത്ത മകൾ സുനൈനയെ കുറിച്ച് ബഷീർ പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

  Also Read: ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുത്ത് ദരിദ്രനായി; കമൽ ഹാസന്റെ ആരോപണം പൊളിച്ചടുക്കി മുൻഭാര്യ വാണി ഗണപതി

  മാർക്ക് കുറഞ്ഞതിന് മകളെ നിർത്തി അപമാനിച്ചതിന് ശേഷം തല്ലിയതിന്റെ പാടുകളെ കുറിച്ചും ബഷീറും ഭാര്യമാരും സംസാരിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്.

  കഴിഞ്ഞ പ്രാവശ്യം മകൾ സുനുവിന് മാർക്ക് ലിസ്റ്റ് കിട്ടിയപ്പോൾ കുറച്ച് മാർക്ക് കുറവായിരുന്നുവെന്നും അന്ന് അതിന് താൻ ഒരുപാട് വഴക്ക് പറഞ്ഞുവെന്നും ബഷീർ വീഡിയോയിൽ പറഞ്ഞിരുന്നു. മാത്രവുമല്ല വീട്ടിൽ ടിവി കാണാനുള്ള അനുവാദവും സുനുവിന് നിഷേധിച്ചിരുന്നുവെന്നും.

  ആരെങ്കിലും ടിവി ഓൺ ചെയ്ത് ഇരിക്കുകയാണ് എങ്കിൽ പഠനം കഴിഞ്ഞിട്ട് കുറച്ച് നേരം പോയിരുന്ന് കാണാനുള്ള അനുവാദം മാത്രമാണ് മകൾക്ക് നൽകിയിരിക്കുന്നതെന്നും ബഷീർ വീഡിയോയിൽ പറ‍ഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ ബഷീറിന്റെയും ഭാര്യമാരുടേയും ടോക്സിക്ക് പാരന്റിങാണെന്ന് വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തി.

  ചിലർ റിയാക്ഷൻ വീഡിയോകൾ വരെ ചെയ്തിരുന്നു. അത്തരത്തിൽ തന്നെ കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ബഷീർ ബഷി. 'എന്റെ കുടുംബത്തെ കുറിച്ച് മുമ്പും നിരവധി തവണ ഫേക്ക് ന്യൂസുകൾ വന്നിട്ടുണ്ട്. പക്ഷെ എന്റേയും കുടുംബത്തിന്റേയും വീഡിയോകൾ നിരന്തരം കാണുന്നവർ അത് വിശ്വസിക്കാറില്ല.'

  'കഴിഞ്ഞ ദിവസം എന്റെ മകൾ സുനൈനയെ ഭാര്യ സുഹാന മാർക്ക് കുറഞ്ഞതിന് തല്ലിയതിനെ കുറിച്ച് പറഞ്ഞിരുന്നു. ഫാമിലി വ്ലോ​ഗുകളാണ് ഞങ്ങൾ കൂടുതലും ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ മഷൂറ ​ഗർഭിണിയായതിന്റെ വിശേഷങ്ങളും സൈ​ഗുവിന്റെ അസുഖത്തെ കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിക്കാറുണ്ട്.'

  'വീട്ടിലെ കാര്യങ്ങളെല്ലാം സബ്സ്ക്രൈബേഴ്സിനോട് പറയാറുള്ളതുകൊണ്ടാണ് സിനിമ കാണാൻ പോകുന്ന വീഡിയോയിൽ എല്ലാത്തിനേയും കുറിച്ച് സംസാരിക്കുന്നതിനിടെ മകളെ ഭാര്യ സുഹാന തല്ലിയതിനെ കുറിച്ചും ഞാൻ പറഞ്ഞത്.'

  Also Read: ഗര്‍ഭിണിയായതിനെ പറ്റി എല്ലാം തുറന്ന് സംസാരിച്ചു; ഇത്രയും മോശമായി കാണേണ്ടതൊന്നുമില്ലെന്ന് മഷൂറയും ബഷീറും

  'ഞങ്ങളുടേയും പിള്ളേരുടേയും നല്ലതെല്ലാം ഞങ്ങൾ വീഡിയോയിലൂടെ പറയാറുണ്ട്. ഹാപ്പി കാര്യങ്ങളും സങ്കട കാര്യങ്ങളുമെല്ലാം നിങ്ങളോട് പറയാറുണ്ട്. ആദ്യമായാണ് മകൾക്ക് അത്രയേറെ മാർക്ക് കുറയുന്നത്.'

  'മാത്രമല്ല മക്കൾ സ്കൂൾ വിട്ട് വന്നാൽ‌ അന്ന് നടന്ന കാര്യങ്ങളും പഠിപ്പിച്ച കാര്യങ്ങളുമെല്ലാം വിശദീകരിക്കുകയും ഞങ്ങൾ ചോദിച്ച് അറിയുകയും ചെയ്യാറുണ്ട്. ചിലർ കമന്റിടുന്ന കണ്ടു ഫുഡ് കഴിക്കാനും ടൂറിനുമെല്ലാം മക്കളെകൊണ്ട് കറങ്ങി നടന്നാൽ അവർക്ക് എപ്പോൾ പഠിക്കാൻ സമയം കിട്ടാനാണെന്ന്.'

  'ഞങ്ങൾ മക്കളെ ഒഴിവാക്കി പോയാൽ പറയും മക്കളെ കൂടി കൊണ്ടുപോയിക്കൂടായിരുന്നോയെന്ന്. സുനു മോൾ‌ക്ക് പന്ത്രണ്ട് വയസായി. അവളെ ഈ വയസുവരെ വളർത്തിയത് ഞാനാണ്. സാധാരണ പിള്ളേരെപ്പോലയല്ല എന്റെ സുനു.'

  'നല്ല അച്ചടക്കമുള്ള കുട്ടിയാണ്. അതുകൊണ്ട് ടോക്സിങ് പാരന്റിങെന്ന് പറഞ്ഞ് വരണ്ട. എനിക്കറിയാം എന്റെ മക്കളെ എങ്ങനെ വളർത്തണമെന്ന്. എന്റെ ഫാമിലിയുടെ അടുത്ത് സംസാരിക്കാനുള്ള അവകാശം എനിക്കുണ്ട്.'

  'അവർക്ക് തിരിച്ച് എന്നോടും സംസാരിക്കാം. ഞാൻ എന്റെ മക്കളെ എങ്ങനെയാണ് നോക്കുന്നതെന്ന് അറിയാമോ?. ചിലപ്പോഴൊക്കെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് മക്കൾക്കൊരു പേടിയുണ്ടാകാനാണ്. അവരുടെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കി കൊടുക്കാനാണ്.'

  'മക്കൾ കുരുത്തക്കേട് കാണിച്ചാൽ ശകാരിക്കാനുള്ള അവകാശം മാതാപിതാക്കൾക്കുണ്ട്. എന്റെ വീട്ടിലെ കാര്യം ഞാൻ നോക്കിക്കാളം. പതിനെട്ട് വയസുവരെ മക്കളുടെ കാര്യത്തിൽ ‍ഞാനും എന്റെ ഭാര്യമാരും ഇടപെടും' ബഷീർ ബഷി പറഞ്ഞു.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer Bashi Reacted To Social Media Criticism About Toxic Parenting-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X