'ഭാവിയിൽ ഉപകാരപ്പെടും'; പിറന്ന് വീണ ഉടൻ കുഞ്ഞിന് സോഷ്യൽമീഡിയ അക്കൗണ്ട് തുറന്നതിന് പിന്നിലെ കാരണം പറഞ്ഞ് ബഷീർ!
ബിഗ് ബോസ് മലയാളം സീസൺ വൺ താരം ബഷീർ ബഷിയുടെ കുടുംബം വലുതായിരിക്കുകയാണ്. മഷൂറയ്ക്ക് മകൻ പിറന്നതോടെ അംഗസംഖ്യ ആറായി. ഇപ്പോൾ ബിബി ഫാമിലിയുടെ സന്തോഷം മുഴുവൻ മഷൂറയുടെ കുഞ്ഞിനെ ചുറ്റിപറ്റിയാണ്.
കഴിഞ്ഞ ദിവസമാണ് സിസേറിയനിലൂടെ മഷൂറ ആൺകുഞ്ഞിന് ജന്മം നൽകിയത്. നോർമൽ ഡെലിവറിയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അവസാന നിമിഷമാണ് അത് സിസേറിയനായി മാറിയത്.
കാത്തിരുന്ന് കൺമണിയെ കണ്ട സന്തോഷത്തിലാണ് ബിബി ഫാമിലിയെ അംഗങ്ങളെല്ലാം. സിസേറിയൻ കഴിഞ്ഞ് മരവിപ്പ് മാറിയതോടെ വല്ലാത്ത വേദന അനുഭവിക്കുന്നുണ്ട് മഷൂറയെന്നും വേദനകൊണ്ട് കണ്ണുകൾ എപ്പോഴും നിറഞ്ഞൊഴുകുകയാണെന്നും ബഷീർ പറയുന്നു.
മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് മകന് ബഷീറും കുടുംബവും പേരിട്ടിരിക്കുന്നത്. കുഞ്ഞ് ആരോഗ്യവാനാണെന്നും പുതിയ വീഡിയോയിൽ ബഷീർ വെളിപ്പെടുത്തി.

പിറന്ന് വീണ ഉടൻ കുഞ്ഞിന് താൻ എന്തിനാണ് സോഷ്യൽമീഡിയ അക്കൗണ്ടുകൾ തുറന്നതെന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ബഷീർ. 'കുഞ്ഞിന്റെ മുഖം നമ്മളെ സ്നേഹിക്കുന്നവരിൽ നിന്നും മറച്ച് പിടിക്കുന്നത് ഓവറായിട്ടാണ് എനിക്ക് തോന്നിയത്.'
'അതുകൊണ്ട് വ്യൂവേഴ്സിന് ദ്രോഹം ചെയ്യാതെ കുഞ്ഞിന്റെ മുഖം പബ്ലിഷ് ചെയ്തത്. പേര് വെളിപ്പെടുത്തിയ ശേഷം സോഷ്യൽമീഡിയ അക്കൗണ്ട് തുറന്നാൽ നിരവധി ഫേക്ക് അക്കൗണ്ടുകൾ വരും. അതുകൊണ്ട് മഷൂറ നേരത്തെ പറഞ്ഞിരുന്നു.'

'പേര് വെളിപ്പെടുത്തുമ്പോൾ തന്നെ അക്കൗണ്ട് തുറക്കണമെന്ന് അങ്ങനെയാണ് മകന് ഞാൻ സോഷ്യൽ പേജ് തുറന്നത്. എബ്രാൻ വളർന്ന് വരുമ്പോൾ ഇപ്പോൾ ഞങ്ങൾ അവന് വേണ്ടി തുറന്ന സോഷ്യൽമീഡിയ അക്കൗണ്ട് അവന് ഉപകാരപ്പെടും ഇൻഫ്ലൂവൻസറായി വളരാനും മറ്റുമൊക്കെ.'
'സുനുവിന് കുഞ്ഞിനെ കിട്ടിയ ശേഷം മഷൂറയെ വിട്ട് വീട്ടിലേക്ക് വരാൻ താൽപര്യമില്ല. കുറെ ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഞാൻ സമാധാനമായി സന്തോഷത്തോടെ ഉറങ്ങിയത്.'

'കുറച്ച് ദിവസമായി ഉറക്കമില്ലായിരുന്നു. സന്തോഷം കൊണ്ടാണ് എല്ലാ കാര്യങ്ങളും ഞാൻ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യുന്നത്. ലക്ഷക്കണക്കിന് പ്രാർഥനകൾ നിറഞ്ഞ മെസേജുകൾക്കിടെ ചില കുരുപൊട്ടിയ മെസേജുകളും വന്നിരുന്നു. അതൊന്നും പക്ഷെ ഞങ്ങൾ മൈൻഡ് ചെയ്യുന്നില്ല.'
'വേദന കാരണം മഷൂറ ആരോടും മിണ്ടുന്നുപോലുമില്ലായിരുന്നു. ശേഷം ഞാൻ വന്ന് ഭക്ഷണം വാരികൊടുത്ത് മോട്ടിവേറ്റ് ചെയ്ത് സംസാരിച്ചശേഷമാണ് മഷൂറ കുറച്ച് ഓക്കെയായത്' ബഷീർ പറഞ്ഞു.

ബഷീറിന്റെ മോട്ടിവേഷൻ കേട്ടപ്പോൾ ആദ്യം ഇയാൾക്ക് ഭ്രാന്താണോയെന്ന് തോന്നിയെന്നാണ് മഷൂറ പറയുന്നത്. തന്റെ സഹോദരൻ മഷൂക്ക് തനിക്ക് കുഞ്ഞ് പിറന്നതോടെ എക്സ്ട്രീം ഹാപ്പിയാണെന്നാണ് മഷൂറ പറയുന്നത്.
മഷൂക്ക് തുരുതുര മെസേജ് അയക്കുകയായിരുന്നുവെന്നും അവൻ സൈക്കോയായോ എന്നുപോലും തോന്നിയെന്നും മഷൂറ പുതിയ വീഡിയോയിൽ പറയുന്നുണ്ട്. സോനുവാണ് മഷൂറയുടെ കുഞ്ഞിന്റെ ബർത്ത് സർട്ടിഫിക്കറ്റ് അടക്കം ഫിൽ ചെയ്തത്.

കുഞ്ഞിന്റെ അമ്മയുടെ പേര് എഴുതുന്ന സമയത്ത് മഷൂറയുടെ പേര് മറന്ന് തന്റെ പേര് എഴുതാൻ തുടങ്ങുകയായിരുന്നുവെന്നും സോനു വീഡിയോയിൽ പറയുന്നുണ്ട്. കുഞ്ഞിനെ തന്റെ കൈയ്യിൽ കിട്ടിയപ്പോൾ അവൻ തന്നെ നോക്കിയപ്പോൾ കരച്ചിൽ കൺട്രോൾ ചെയ്യാൻ പറ്റാതെ പോയതുകൊണ്ടാണ് കഴിഞ്ഞ വീഡിയോയിൽ കരഞ്ഞതെന്നും പുതിയ വീഡിയോയിൽ സോനു പറഞ്ഞു.
മഷൂന്റെ വയറ്റിൽ പിറന്ന കുഞ്ഞാണെങ്കിലും അവൻ തനിക്ക് പിറന്ന കുഞ്ഞിനെപോലെയാണെന്നും സുഹാന പറഞ്ഞു. വാവയെ ഒരു മടിയും കൂടാതെ പ്രേഷകർക്ക് മുന്നിൽ കാണിച്ചതിന് ബഷിക്ക് ഇരിക്കട്ടെ ലൈക്ക് എന്നെല്ലാമാണ് ആരാധകർ ബഷീറിന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചത്.


Click it and Unblock the Notifications