For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിലെ വിശേഷങ്ങളുമായി ബഷീറിൻ്റെ ഭാര്യ; സുഹാന നിങ്ങളൊരു ശക്തയായ സ്വതന്ത്രയായ സ്ത്രീയെന്ന് ആരാധകർ

  |

  മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതമായ താരകുടുംബമാണ് ബഷീർ ബഷിയുടേത്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്നുള്ള വിവരം ബഷീർ പറഞ്ഞത്. ഇത് അറിഞ്ഞതോടെ പ്രേക്ഷകരും മത്സരാർത്ഥികളും ഒന്ന് അമ്പരന്നു. ഇതോടെ ബഷീറും കുടുംബവും നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. എന്നാൽ പിന്നീട് ഭാര്യമാരും മക്കളും ഒക്കെ സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെ പ്രേക്ഷകർ ഇവരെ ഇഷ്ടപ്പെടാൻ തുടങ്ങി.

  ബഷീറിൻ്റെ ഭാര്യമാർക്കും മക്കൾക്കും എല്ലാം യൂട്യൂബ് ചാനലുകൾ ഉണ്ട്. ഇതിലൂടെയാണ് കൂടുതലും വിശേഷങ്ങൾ പങ്കുവെക്കുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും കൗതുകമാണ്. നിമിഷ നേരം കൊണ്ടാണ് ഇവരുടെ ഓരോ വീഡിയോസും വൈറലായി മാറുന്നത്. ഓരോരുത്തരുടെ ചാനലുകളിൽ ഓരോ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്.

  ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയാണ് ഡെയ്ലി വീഡിയോസ് അപ്ലോഡ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ 10 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് മഷുവിൻ്റെ ചാനലിനുള്ളത്. സുഹാനയുടെ ചാനലിൽ കുക്കിങ്ങുമായി ബന്ധപ്പെട്ട വീഡിയോസും ബഷീറിൻ്റെ ചാനലിൽ സ്പെഷ്യൽ ദിവസങ്ങളിലെ വിശേഷങ്ങളും യാത്രകളുമായി ബന്ധപ്പെട്ട വിശേഷങ്ങളുമാണ് പങ്കുവെക്കുന്നത്. ബഷീറിനും സുഹാനക്കും എട്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുമാണ് ഉള്ളത്.

  അടുത്തിടെയാണ് ഇവരുടെ കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്നുണ്ടെന്നുള്ള കാര്യം പ്രേക്ഷകരോട് പറഞ്ഞത്. ഇതോടെ ആരാധകരും ഇവരുടെ വിശേഷങ്ങൾ അറിയാൻ വെയിറ്റിംഗിലാണ്. മഷു ഗർഭിണി ആയതോടെ വീഡിയോസ് ഇടുന്നതിൻ്റെ എണ്ണം താരതമ്യേന കുറഞ്ഞു. ഇതോടെ ബഷീറിൻ്റെ ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവെക്കുന്നത്.

  Also Read: അമ്മയാണ് എൻ്റെ ധൈര്യം, കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷൻ്റെ ചികിത്സയിലാണെന്ന് ലക്ഷ്മി മേനോൻ

  അതിനിടെ സുഹാന പുതിയ വീഡിയോയുമായി എത്തിയത്. ബഷീറ്‍ സുഹാനയെക്കാട്ടിലും കൂടുതൽ സബ്സ്ക്രൈബേഴ്സിനെ നേടിയെടുക്കും എന്നു പറഞ്ഞതോടെയാണ് സുഹാന വ്ലോ​ഗ് ചെയ്യാൻ തീരുമാനിച്ചത്. സുഹാനയുടെ ചാനലിലേക്ക് വീഡിയോ ചെയ്തിട്ട് ചെയ്തിട്ട് കുറേ നാളായി. സമയം കിട്ടാറില്ല, മടി എന്നൊക്കെയാണ് സുഹാന പറയുന്നത്. വീട്ടിലെ എല്ലാവരേയും പ്രേക്ഷകർക്ക് ഇഷ്ടമാണെങ്കിലും ഒരൽപം സ്നേഹക്കൂടുതൽ സുഹാനയോടാണ്. അത് ഇവരുടെ വീഡിയോസിൻ്റെ കമൻ്റ് ബോക്സ് നോക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും.

  ഇന്നിപ്പോൾ കുറേ നാളത്തെ ഇടവേളക്ക് ശേഷം ഒരു ചെറിയ വ്ലോഗുമായി എത്തിയിരിക്കുകയാണ് സുഹാന. ചെറിയ ഒരു വീഡിയോ ആണെങ്കിൽ പോലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മഷുവിന് സുഖമില്ലാതെ ബഷീ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ സുഹാന തനിച്ചാരുന്നു. മക്കൾ സ്കൂളിലും പോയി. അങ്ങനെയാണ് വ്ലോഗ് ചെയ്യാമെന്ന് കരുതി വീഡിയോ എടുത്തത്, സുഹാന പറഞ്ഞു.

  Also Read: നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപി

  വീഡിയോയിലൂടെ സുഹാനയെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നിരവധി പേർ കമൻ്റ് ചെയ്തു. മറ്റു ചിലർ പറഞ്ഞത് ഇങ്ങനെയാണ് സുഹാന നിങ്ങളൊരു സ്വതന്ത്രയായ ശക്തയായ സ്ത്രീയാണെന്നാണ് കമൻ്റ് ചെയ്തിരിക്കുന്നത്. ഒരു സാധരണ വ്ലോഗ് ഇങ്ങനെ വീട്ടിലെ കാര്യങ്ങൾ വളരെ നാച്യുറലായി അവതരിപ്പിച്ചത് നന്നായി എന്നും പറയുന്നവർ ഉണ്ട്.

  ഉച്ചക്ക് ഭക്ഷണം തയ്യാറാക്കുന്നതും തുണി അലക്കാൻ ഇടുന്നതും മക്കളെ സ്കൂളിൽ വിളിക്കാൻ പോകുന്നതുമൊക്കെ ഉൾപ്പെടുത്തിയിട്ടുള്ള ചെറിയ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ സുഹാന പങ്കുവെച്ചിരിക്കുന്നത്. ഇനിയും സ്ഥിരമായി വീഡിയോസ് ഇടണേ എന്നും ആരാധകർ പറയുന്നുണ്ട്.

  Also Read: എന്നെ നീ എന്ന് വിളിച്ചത് ഐ വി ശശി, ഒരു സെലിബ്രിറ്റി എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞത് നസീർ ഇക്ക; വിധുബാല പറയുന്നു

  കഴിഞ്ഞ ദിവസം മഷുവിന് സുഖമില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ട് പോകുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. രണ്ട് ദിവസമായി പുതിയ വീഡിയോകളൊന്നും കാണുന്നില്ലല്ലോ എന്ന് പറഞ്ഞ് നിരവധി പേരാണ് മെസേജും ഇമെയിലും ഒക്കെ ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ എന്ന് പറഞ്ഞാണ് ബഷീർ തുടങ്ങുന്നത്.

  'കാരണം രണ്ട് ദിവസമായി മഷുവിന് തീരെ വയ്യാതിരിക്കുകയാണ്. നല്ല പനിയുണ്ട്. അതേപോലെ അലർജിയുടെ പ്രശ്‌നങ്ങളും വല്ലാതെ അലട്ടുകയാണ്. ഗർഭിണിയായ സമയത്ത് അലർജി പ്രശ്‌നങ്ങൾ വല്ലാതെ കൂടുകയായിരുന്നു. മഷു കൺസെൽട്ട് ചെയ്യുന്ന ഡോക്ടറിനെ വിളിച്ച് മരുന്ന് കഴിച്ചെങ്കിലും പൂർണ്ണമായി മാറിയിട്ടില്ല. കഴിഞ്ഞ ദിവസം കുറഞ്ഞുവെന്ന് കരുതിയതാണ്, എന്നാൽ ഇപ്പോൾ വീണ്ടും കൂടി. സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അങ്ങനെയാണ് ഇന്ന് ആശുപത്രിയിലേക്ക് പോകുന്നത്', ബഷീർ പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Fame Basheer Bashi's first wife Suhana Basheer New vlog goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X