For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭക്ഷണം കിട്ടിയില്ലെന്ന് പറഞ്ഞു കരഞ്ഞു; ഡോക്ടറെ കാണന്‍ പോയതോടെ ആ കാര്യത്തിലൊരു തീരുമാനമായി, മഷൂറ

  |

  കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബഷീര്‍ ബഷിയും കുടുംബവും. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞുവാവ വീട്ടിലേക്ക് വരുമെന്നും പറഞ്ഞത് മുതല്‍ താരകുടുംബത്തിന്റെ ആരാധകരും പ്രതീക്ഷയിലായിരുന്നു. വ്‌ളോഗിലൂടെ തങ്ങളുടെ പുതിയ വിശേഷങ്ങള്‍ മഷൂറ പങ്കുവെക്കുന്നതും പതിവാണ്.

  ഏറ്റവും പുതിയതായി ഗര്‍ഭകാലത്തിന്റെ പതിനൊന്ന് ആഴ്ച പൂര്‍ത്തിയായ വിശേഷങ്ങളാണ് മഷൂറ പങ്കുവെച്ചത്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ആശുപത്രിയിലേക്ക് പോവുന്നതും തിരിച്ച് വരുന്നതുമൊക്കെ വീഡിയോയില്‍ കാണിക്കുന്നു. വിശദമായി വായിക്കാം..

  ആദ്യ തവണ സ്‌കാനിങ്ങിന് പോയപ്പോള്‍ കരഞ്ഞോണ്ടാണ് മഷൂറ ഇറങ്ങിയത്. 'കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് കേട്ടാല്‍ മതി അതോടെ ടെന്‍ഷന്‍ തീരുമെന്നാണ് അന്ന് കരുതിയതെന്ന് മഷൂറ പറയുന്നു. എന്നാല്‍ അടുത്ത സ്‌കാനിംഗിന് ഡേറ്റ് തന്നതോട് കൂടി ആ വീണ്ടും ടെന്‍ഷനായി. എല്ലാം ഓക്കെ ആയിരിക്കില്ലേന്ന് ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. ബേബി ഓക്കെ ആണോന്ന് ബഷീറിനോട് ചോദിക്കുമ്പോള്‍ ഓക്കെ ആണെന്നുള്ള മറുപടിയാണ് കിട്ടാറുള്ളത്'.

  ജീവിതം ഇവിടെ അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചു; പ്രസവശേഷമുണ്ടായ അവസ്ഥയെ കുറിച്ച് നടി ലക്ഷണ

  ആദ്യത്തെ സ്‌കാനിംഗ് എടുത്തപ്പോള്‍ മാത്രമേ എനിക്ക് ടെന്‍ഷനുണ്ടായിരുന്നുള്ളൂ എന്നാണ് ബഷീറിന്റെ പ്രതികരണം. ഇനിയങ്ങോട്ട് കുഴപ്പമൊന്നുമുണ്ടാവില്ലെന്നും താരം പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥന കൊണ്ടാണ് തനിക്ക് ഇതുവരെ യാതൊരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുന്നതെന്നാണ് മഷൂറ പറയുന്നത്. അതുപോലെ ഏറ്റവും കൂടുതല്‍ തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് പപ്പയാണ്. ഇനിയും ഇതേ പ്രാര്‍ഥന എല്ലാവരില്‍ നിന്നും ഉണ്ടാവണമെന്നും താരങ്ങള്‍ പറയുന്നു.

  രണ്ടാം വിവാഹം നടക്കില്ല, താടി കളഞ്ഞതിന്റെ കഥ മറ്റൊന്നാണ്; ദില്‍ഷയും ബ്ലെസ്ലിയുമാണ് യഥാര്‍ഥ ഗെയിമേഴ്‌സ്, രജിത്

  ബഷീറിനും കുടുംബത്തിനുമൊപ്പം ഇത്തവണ ആശുപത്രിയിലേക്ക് പോവാന്‍ സഹോദരനും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. ഹാര്‍ട്ട്ബീറ്റ് നോക്കിയെങ്കിലും സ്‌കാനിങ് മറ്റൊരു ദിവസത്തേക്ക് ചെയ്യാമെന്ന് പറഞ്ഞു. അതേ സമയം ഒരു മാസം കൊണ്ട് മഷൂറയ്ക്ക് കൂടിയ ശരീരഭാരം കണ്ട് ഡോക്ടര്‍ ഞെട്ടി. കുഞ്ഞ് ആകെ മൂന്ന് കിലോയെ ഉണ്ടാവു. ഉള്ള ഭക്ഷണം മുഴുവന്‍ വാങ്ങി കഴിക്കണമെന്നില്ല. സാധാരണ കഴിക്കുന്നത് മാത്രം കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞതായി ബഷീര്‍ സൂചിപ്പിച്ചു.

  ശരിക്കും ഭാര്യമാർ ഇങ്ങനാണോ? ശിവനെ പഠിപ്പിക്കാനൊരുങ്ങി അഞ്ജലി, സാന്ത്വനത്തില്‍ വീണ്ടും ട്വിസ്റ്റ്

  സുഹാന ഗര്‍ഭിണിയായിരുന്നപ്പോള്‍ ചെയ്തതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. 'സുഹാന ഗര്‍ഭിണിയായിരുന്ന സമയത്ത് രാവിലെ ഷോപ്പിലേക്ക് പോവും മുന്‍പ് കുറേ ജ്യൂസ് ഉണ്ടാക്കി ഫ്രിഡ്ജില്‍ വെക്കും. വൈകുന്നേരം വരുമ്പോഴേക്ക് ഇത് തീര്‍ക്കണമെന്ന് പറഞ്ഞിരുന്നു. സ്നേഹം കൊണ്ട് ചെയ്തൊക്കെ കഷ്ടപ്പെടുത്തല്‍ എന്നാണ് ഇന്ന് പറയുന്നത്. കുട്ടിക്ക് വേണ്ടത് അമ്മയുടെ ശരീരത്തില്‍ നിന്നും കിട്ടുമെന്നും' താരങ്ങള്‍ വ്യക്തമാക്കുന്നു.

  ഒരീസം ഭക്ഷണം കിട്ടാന്‍ വൈകിയതോടെ മഷൂറ കരഞ്ഞതിനെ പറ്റിയും താരങ്ങള്‍ കളിയാക്കി പറഞ്ഞു. എന്റെ വയറ്റിലൊരു കുഞ്ഞുണ്ട്. അതിന് ഭക്ഷണം വേണമെന്ന് പറഞ്ഞാണ് മഷൂറ കരഞ്ഞത്. അന്ന് പുറത്ത് പോയി ഭക്ഷണമൊക്കെ വാങ്ങി കൊടുത്തു. ഇനി മുതല്‍ ഭക്ഷണം കണ്‍ട്രോള്‍ ചെയ്യുമെന്നാണ് മഷൂറ പറയുന്നത്.

  English summary
  Bigg Boss Fame Basheer Bashi's Wife Mashura About Her 11th Week Pregnancy Checkup
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X