For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്ത് കണ്ടിട്ടാണ് ഇവനെ പ്രണയിച്ചത്?, പെണ്ണ് ചോദിച്ച് വന്നപ്പോൾ അത്ര നല്ല സ്വീകരണമായിരുന്നില്ല'; മഷൂറ!

  |

  യുട്യൂബിൽ വളരെ അധികം സജീവമായിട്ടുള്ള കുടുംബമാണ് ബി​ഗ് ബോസ് താരം ബഷീർ ബഷിയുടേത്. ബി​ഗ് ബോസിന് ശേഷമാണ് ബഷീർ യുട്യൂബിലും സജീവമായത്. രണ്ട് ഭാര്യമാരാണ് ബഷീറിനുള്ളത്. ബി​ഗ് ബോസിലേക്ക് മോഡൽ‌, ബിസിനസ്മാൻ എന്നീ ലേബലുകളുമായാണ് ബഷീർ എത്തിയത്.

  എഴുപത് ദിവസത്തോളം ഹൗസിനുള്ളിൽ ചിലവഴിച്ച ശേഷമാണ് പുറത്തായത്. രണ്ട് തവണ വിവാഹം ചെയ്തുവെന്നതും ആ രണ്ട് ഭാര്യമാർക്കൊപ്പവും ഒരു വീട്ടിൽ താമസിക്കുന്നുവെന്നതുമാണ് പലരും ബഷീറിനെ കുറ്റപ്പെടുത്താൻ ഉപയോ​ഗിക്കുന്ന പ്രധാന കാര്യം‌.

  Also Read: എല്ലാം നല്‍കിയിട്ടും നല്ലൊരു ദാമ്പത്യം തരാത്തത് എന്തെന്ന് എനിക്ക് ദൈവത്തോട് ചോദിക്കണം: മേതില്‍ ദേവിക

  ബഷീറിന്റേയും മഷൂറയുടേയും പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിത വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം പിറക്കാൻ പോകുന്ന കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ബഷീർ ബഷിയും കുടുംബവും. മഷൂറയുടെ സ്വന്തം നാട് മാം​ഗ്ലൂരാണ്.

  മഷൂറയുടെ ആദ്യത്തെ വിവാഹമാണ്. ബഷീറുമായുള്ള വിവാഹത്തിന് ശേഷം പരിചയക്കാരും കുടുംബക്കാരും അടക്കം എല്ലാവരും മഷൂറയോട് ചോദിച്ച ചോദ്യമാണ് എന്ത് കണ്ടിട്ടാണ് ഇവനെ പ്രണയിച്ചതെന്ന്.

  ബഷീർ പെണ്ണ് ചോദിച്ച് വന്നപ്പോൾ പോലും അത്ര നല്ല സ്വീകരണമായിരുന്നില്ല മഷൂറയുടെ വീട്ടുകാർ നൽ‌കിയത്. എന്നാലിപ്പോൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞ് വരാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ താൻ എന്തുകൊണ്ടാണ് ഇത്രയേറെ ബഷീറിനെ സ്നേഹിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഷൂറ തന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ.

  'എന്റെ സ്നേഹനിധിയായ ഭർത്താവേ... ഞാൻ നിന്നെ കാണുമ്പോഴെല്ലാം.... എന്റെ ഹൃദയം ഇപ്പോഴും ആദ്യ തവണത്തേത് പോലെ മിടിക്കുന്നു....' മഷൂറ ബഷീറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു.

  സീമന്തം ചടങ്ങ് മാം​​ഗ്ലൂരിൽ നടത്തിയപ്പോൾ പകർത്തിയ കപ്പിൾ ചിത്രമാണ് മഷൂറ പങ്കുവെച്ചിരിക്കുന്നത്. സുഹാനയും മക്കളുമെല്ലാം മഷൂറയുടെ അപ്പത്തമം​ഗലത്തിന് നേതൃത്വം കൊടുത്ത് മുന്നിൽ തന്നെ ഉണ്ടായിരുന്നു.

  ബഷീർ‌ രണ്ടാമതും വിവാഹിതനായപ്പോൾ മഷൂറയാണ് സോഷ്യൽമീഡിയ ആക്രമണം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത്. വളരെ മ്ലേച്ഛമായ ഭാഷയിലാണ് പലരും മഷൂറയുടെ ചിത്രങ്ങൾക്കും വീഡിയോയികൾക്കും താഴെ കമന്റ് ചെയ്തത്. സ്വന്തമായി ചാനൽ തുടങ്ങിയപ്പോൾ മഷൂറ നന്നായി കഷ്ടപ്പെട്ടിരുന്നു.

  Also Read: ജയന്റെ മരണം അങ്ങനെ പറ്റിപ്പോയതാണ്! സിനിമയെ പറ്റി അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്; പ്രേം നസീറിന്റെ പ്രസംഗം വൈറൽ

  തുടക്കത്തിലൊക്കെ പല തരത്തിലുള്ള കമന്റുകളായിരുന്നു വന്നത്. ഇന്ന് വിമര്ശിക്കുന്നവരെല്ലാം നാളെ നിന്നെ ഫോളോ ചെയ്യും... അങ്ങനെയൊരു ദിവസം വരുമെന്ന് താൻ മഷൂറയോട് പറഞ്ഞിരുന്നുവെന്ന് ബഷീർ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു.

  വൺ മില്യൺ എന്ന നേട്ടം ആദ്യം സ്വന്തമാക്കിയത് മഷൂറയായിരുന്നു. ഇത് നിന്റെ കഷ്ടപ്പാടിന്റെ റിസൾട്ടാണെന്നാണ് അന്ന് ബഷീർ മഷൂറയോട് പറഞ്ഞത്. എന്ത് കണ്ടിട്ടാണ് നീ അവനെ സ്നേഹിച്ചതെന്നായിരുന്നു വീട്ടുകാർ ബഷിയുമായുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നോട് ചോദിച്ചതെന്ന് മഷൂറ പറഞ്ഞിരുന്നു.

  'ബഷി പെണ്ണ് ചോദിച്ച് വന്നപ്പോൾ ആദ്യം അത്ര നല്ല സ്വീകരണമായിരുന്നില്ലെന്നും പോവാൻ പറഞ്ഞപ്പോൾ തിരിച്ചൊന്നും പറയാതെ പോവുകയായിരുന്നു ബഷിയെന്നും' മഷൂറ പറഞ്ഞിരുന്നു. 'ബഹളം വെച്ച് ബഷി തിരിച്ച് വരുമെന്നായിരുന്നു അവർ കരുതിയത്.'

  'പിന്നീടാണ് മമ്മയും പപ്പയും കാര്യങ്ങളെല്ലാം മനസിലാക്കി വിവാഹത്തിന് സമ്മതിച്ചത്. സോനുവിനേയും മകളെപ്പോലെയാണ് അവർ കാണുന്നത്.' തുടക്കം മുതലുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം മഷൂറ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. മഷൂറയുടെ പ്രസവവും കൊച്ചിയിൽ വെച്ച് തന്നെയാണ് നടക്കുക.

  തന്റെ ആ​ഗ്രഹ പ്രകാരമാണ് അതെന്നും താനാണ് ബഷീറിനോട് പ്രസവം കൊച്ചിയിൽ മതിയെന്ന് ആവശ്യപ്പെട്ടതെന്നും മഷൂറ പറ‍ഞ്ഞിരുന്നു.

  വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും കുഞ്ഞുങ്ങൾ പിറക്കാതെ ആയതോടെ മഷൂറ വലിയ സങ്കടത്തിലായിരുന്നുവെന്ന് ബഷീർ പറഞ്ഞിട്ടുണ്ട്. പൂർണ തൃപ്തിയോട് മഷൂറ ചിരിച്ച് തുടങ്ങിയത് ​ഗർഭിണിയായ ശേഷമാണെന്നും ബഷീർ പറഞ്ഞിരുന്നു.

  Read more about: bigg boss basheer bashi
  English summary
  Bigg Boss Fame Basheer Bashi's Wife Mashura Latest Post About Her Bonding With Husband-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X