For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബഷീക്കയെന്ന് വിളിച്ച് ആദ്യ ഭാര്യ; സുഹാനയെ എപ്പോഴും കളിയാക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ആരാധകരും

  |

  ബിഗ് ബോസ് താരവും നടനും മോഡലുമായ ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരാണ്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടാറുളള താരം ഇപ്പോള്‍ വിമര്‍ശനങ്ങളെയും അതിജീവിച്ച് മുന്നേറുകയാണ്. അതേ സമയം മൂന്നാമതും ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം.

  ഇതിനിടയില്‍ ഇന്ത്യ മുഴുവന്‍ യാത്ര പോയതിന് ശേഷം തിരികെ വീട്ടിലെത്തിയിരിക്കുകയാണ് ബഷീര്‍. പിന്നാലെ ഭാര്യമാരെയും മക്കളെയും കൂട്ടി പുറത്ത് കറങ്ങാന്‍ പോയിരിക്കുകയാണ്. ഇടയ്ക്ക് ഭാര്യമാരെ ട്രോളിയും കളിയാക്കിയും രസകരമായൊരു വീഡിയോയാണ് മഷൂറ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.

  Also Read: ഭർത്താവും ഭാര്യയും രണ്ടാമതും വിവാഹിതാരായോ? അമൃത വീണ്ടും വിവാഹിതയായെന്ന വാര്‍ത്തയെ കുറിച്ച് താരദമ്പതിമാര്‍

  ഭക്ഷണം കഴിക്കുന്നതിനോട് താല്‍പര്യമുണ്ടെന്ന് അറിയാവുന്നത് കൊണ്ട് ഭര്‍ത്താവ് ബഷീര്‍ ഇപ്പോള്‍ ഒരു നന്മമാരമായെന്ന് പറഞ്ഞാണ് മഷൂറ വീഡിയോ തുടങ്ങുന്നത്. എല്ലാ ദിവസവും തന്നെ ഞങ്ങളെ പുറത്ത് കൊണ്ട് പോവാറുണ്ട്. ഇന്ന് സിനിമ കാണാന്‍ വന്നതാണെന്നും ഫുഡ് കഴിച്ചിട്ട് വീട്ടിലേക്ക് പോവുമെന്നും താരം പറയുന്നു. ഇന്ന് ഇളയമകന്‍ സൈഗുവിന്റെ ആഗ്രഹത്തിനാണ് കുടുംബം ഭക്ഷണം കഴിക്കാന്‍ പോയത്. കുറച്ച് ദിവസമായി മകന്‍ പറഞ്ഞ ആഗ്രഹം നടത്തി കൊടുക്കുക എന്നൊരു ലക്ഷ്യവുമായിട്ടാണ് ഞങ്ങളിവിടെ എത്തിയത്.

  Also Read: റഹ്മാന്റെ താരപദവി മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനൊപ്പമായിട്ടും പിന്നിലായി പോയി; കാരണമെന്താണെന്ന് പറഞ്ഞ് താരം

  എന്തായാലും തിന്നാനും കുടിക്കാനുമായി വന്നതിനാല്‍ അത് നല്ലോണം ചെയ്യാമെന്നാണ് സുഹാനയുടെ അഭിപ്രായം. പുറത്ത് പോയി കറങ്ങുന്നതിനേക്കാളും സിനിമയ്ക്ക് പോവുകയും ചില്‍ ചെയ്യുന്നതുമാണ് എനിക്കിഷ്ടമെന്ന് മഷൂറയും സൂചിപ്പിച്ചു. ഇതിനിടെ സുഹാന ഭര്‍ത്താവിനെ ബഷീക്കാ എന്ന് വിളിച്ചത് കേട്ട് ബഷീര്‍ ഞെട്ടിയിരുന്നു. ബഷീക്കയെന്ന വിളി കേട്ടതോടെ ശരി ചേച്ചി എന്നായിരുന്നു ബഷീറിന്റെ മറുപടി. എന്നാല്‍ അത് തീരെ ചേരാത്ത വിളിയായി പോയെന്നാണ് സുഹാനയുടെ അഭിപ്രായം.

  പാനിപൂരി കഴിക്കാന്‍ വേണ്ടിയായിരുന്നു ബഷീര്‍ കുടുംബസമേതം പോയത്. സുഹാനയ്ക്കും ബഷീറിനും ഒരേ ഇഷ്ടമാണെങ്കില്‍ മഷൂറയ്ക്ക് വേറിട്ടതായിരുന്നു. എരിവും മധുരവുമൊക്കെ ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നത് തന്നെ ഒരു കലയാണെന്നാണ് കുടുംബം പറയുന്നത്. വീഡിയോയുടെ താഴെ കുടുംബത്തിന്റെ ഐക്യത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചുമാണ് ആരാധകര്‍ കമന്റിട്ടിരിക്കുന്നത്. ബഷീര്‍ ബഷിയും കുടുംബവും ഭക്ഷണം കഴിക്കുന്നത് കാണാന്‍ തന്നെ പ്രത്യേകമായൊരു രസമുണ്ട്.

  ബഷീറിന്റെ ഫാമിലി വ്ളോഗ് കാണുമ്പോള്‍ സമയം പോകുന്നത് തന്നെ അറിയില്ല. കുടുംബത്തിലെ എല്ലാവരുടെയും മുഖത്ത് കാണുന്ന പോസിറ്റീവ് എനര്‍ജിയാണ് ഏറ്റവും പോസിറ്റീവായ കാര്യം. എന്നാല്‍ ബഷീര്‍ എപ്പോഴും ആദ്യഭാര്യയായ സോനുവിനെ കളിയാക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാല്‍ ബഷീറിന്റെ കളിയാക്കലുകളെ മറികടക്കാന്‍ സുഹാനയ്ക്ക് സാധിക്കുന്നതാണ് വലിയ കാര്യം. എന്തായാലും ഇതേ സന്തോഷത്തോടെ കുടുംബം മുന്നോട്ട് പോവട്ടെ എന്നുള്ള ആശംസകള്‍ വരികയാണ്.

  ബിഗ് ബോസ് മലയാളത്തിൻ്റെ ഒന്നാം സീസണിൽ പങ്കെടുത്തതോട് കൂടിയാണ് ബഷീർ ബഷി ശ്രദ്ധേയനാവുന്നത്. ഒന്നിലധികം വിവാഹം കഴിച്ച് രണ്ട് ഭാര്യമാരുടെ കൂടെ ഒരുമിച്ച് ജീവിക്കുകയാണെന്ന് അറിഞ്ഞതോടെ ബഷീറിന് വലിയ വിമർശനം ലഭിച്ചു. എന്നാൽ പിന്നീട് കുടുംബം വ്ളോഗുമായി വന്നതോടെയാണ് കൂടുതൽ കാര്യങ്ങൾ പുറംലോകം അറിയുന്നത്.

  English summary
  Bigg Boss Fame Basheer Bashi's Wife Mashura New Video With Full Family Outing Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X