For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹാനയെ ബഷി വഴക്ക് പറയുന്നത് അതിനാണ്; സോനു സൗന്ദര്യം ഒട്ടും ശ്രദ്ധിക്കില്ലെന്ന് മഷൂറ, വീഡിയോ പുറത്ത്

  |

  ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുടുംബത്തിലെ വിശേഷങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. യൂട്യൂബ് ചാനലിലൂടെ കുടുംബത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരങ്ങള്‍ ചെയ്യുന്നതും പതിവാണ്. ഏറ്റവുമൊടുവില്‍ മഷൂറയുടെ ജന്മദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വീഡിയോയില്‍ കാണിച്ചിരുന്നത്.

  അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിലാണ് മഷൂറയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഇതിന് പുറമേ വീട്ടില്‍ നടക്കുന്ന ചില രസകരമായ കാര്യങ്ങളും മഷൂറ അവരുടെ യൂട്യൂബ് ചാനലിലൂടെ കാണിച്ചിരിക്കുകയാണ്. അതിൽ പ്രധാനം സുഹാനയുടെ സൌന്ദര്യ സംരക്ഷണത്തെ കുറിച്ച് പറയുന്നതാണ്.

  Also Read: രണ്ടാം ക്ലാസില്‍ നിന്നാണ് ആദ്യ പ്രണയം; ഭാര്യയ്ക്കിതുവരെ സമ്മാനം വാങ്ങി കൊടുക്കാത്തതിനെ കുറിച്ച് സാജന്‍ സൂര്യ

  സുഹൃത്തുക്കളുടെ കൂടെ ഓള്‍ ഇന്ത്യന്‍ ടൂറിന് പോയ ബഷീര്‍ ഇടയ്ക്ക് ചെറിയൊരു ബ്രേക്ക് എടുത്ത് വീട്ടിലേക്ക് വന്നിരിക്കുകയാണ്. ഇത്തവണ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാനുള്ള വരവായിരുന്നു. നാല് ദിവസത്തെ ലീവിന് വീട്ടിലെ കാര്യങ്ങളും ബിസിനസുമൊക്കെ നോക്കണം. അതിന് ശേഷം ബഷീര്‍ വീണ്ടും യാത്രയിലേക്ക് തിരികെ പോവുമെന്നും പറഞ്ഞിരുന്നു. തിരക്കുള്ള ദിവസങ്ങളാണ് ഇപ്പോള്‍ ജീവിതത്തിലൂടെ കടന്ന് പോവുന്നതെന്നാണ് താരദമ്പതിമാര്‍ പറയുന്നത്.

  Also Read: ഡിവോഴ്‌സിന്റെ തലേദിവസം രാത്രി നടന്നതിതാണ്; മുന്‍ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ കുറിച്ച് നടി മലൈക അറോറ

  മഷൂറയുടെ ജന്മദിനത്തിന്റെ ബാക്കി വീഡിയോയും തിരക്കുള്ള ഒരു ദിവസത്തെ കുറിച്ച് പറയുന്ന മറ്റൊരു വീഡിയോയും ചാനലിലൂടെ വന്നിരുന്നു. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് ചേര്‍ന്നൊരു ആഘോഷമായിട്ടുള്ള ദിവസമായിരുന്നു ഇത്. മാത്രമല്ല ബഷീറിന്റെ പേരില്‍ പുറത്തിറങ്ങുന്ന ക്രീം ഇനി മുതല്‍ താനും ഉപയോഗിച്ച് തുടങ്ങുകയാണെന്ന് പറഞ്ഞാണ് ആദ്യ ഭാര്യ സുഹാന എത്തുന്നത്. എപ്പോഴും തിരക്ക് എന്ന് പറഞ്ഞ് നടക്കാതെ മുഖത്തിന്റെ കാര്യം കൂടി നോക്കണമെന്ന് മഷൂറ സുഹാനയെ ഉപദേശിച്ചിരുന്നു.

  ഞാന്‍ മുഴുവന്‍ തിരക്കിലാണ്. രാവിലെ മുതല്‍ രാത്രി വരെ തിരക്കാണ്. അതുകൊണ്ടാണ് ഇതിലൊന്നും ശ്രദ്ധിക്കാത്തത്. പിന്നെ മടിയാവും. എന്നാല്‍ ഇനി മുതല്‍ അതിനൊരു മാറ്റം വരുത്തുകയാണ്. ഇതൊരു വെല്ലുവിളിയായി ഞാന്‍ ഏറ്റെടുക്കുന്നു. ആഴ്ചകള്‍ക്ക് ശേഷം എനിക്ക് വന്ന മാറ്റമെന്താണെന്ന് കാണിക്കാമെന്നും സുഹാന പറയുന്നു.

  ഇന്ന് മുതല്‍ സുഹാന അതുപയോഗിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം മഷൂറയാണ് പറഞ്ഞത്. സുഹാാനയുടെ ഭര്‍ത്താവ് തിരികെ വന്നിട്ടുണ്ട്. അതുകൊണ്ട് ഉപയോഗിച്ചേ പറ്റുകയുള്ളു. കാരണം സോനു സൗന്ദര്യം സംരക്ഷിക്കാത്തതില്‍ ബഷി എപ്പോഴും വഴക്ക് പറയാറുണ്ട്. പുറത്ത് പോവുമ്പോള്‍ ഹെല്‍മെറ്റിന്റെ ഗ്ലാസ് ഇട്, കൈയ്യില്‍ ഗ്ലൗസ് ഇടൂ, എന്നൊക്കെ പറയുമെങ്കിലും സോനു അത് കേള്‍ക്കാറില്ലെന്ന് മഷൂറ സൂചിപ്പിച്ചു. എന്തായാലും ഇനി അതിലൊരു മാറ്റം വരുത്തുമെന്ന സുഹാനയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ആരാധകര്‍.

  ചര്‍മ സംരക്ഷണത്തിനായി ബഷീറിന്റെ കുടുംബം ഒരുക്കുന്ന ബിബി ക്രീം അടുത്തിടെയാണ് പുറത്ത് വരുന്നത്. ദിവസവും മുന്നൂറും നാനൂറും ഓര്‍ഡറുകളൊക്കെ വരുന്നതിനാല്‍ കുടുംബം മുഴുവനും തിരക്കിലാണെന്നാണ് മഷൂറ പറയുന്നത്. പിന്നെ ഷൂട്ടിങ്ങിനൊന്നും സമയം കിട്ടുന്നില്ലെന്നും മഷൂറ സൂചിപ്പിച്ചു.

  മാത്രമല്ല ഗർഭകാലത്തിൻ്റെ ആറാം മാസത്തിലേക്ക് താൻ പ്രവേശിച്ചതായിട്ടും മഷൂറ പറഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിലോ മാർച്ചിലോ കുഞ്ഞ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്നു.

  English summary
  Bigg Boss Fame Basheer Bashi's Wives Suhana And Mashura Opens Up About Their Beauty Care Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X