For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഷുവിന് വയ്യ, എൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ വയ്യാതാകുന്നത്, പുതിയ വീഡിയോയുമായി ബഷീർ ബഷി

  |

  ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. അടുത്തിടെയാണ് താരത്തിൻ്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുണ്ടെന്നുള്ള കാര്യം പ്രേക്ഷകരെ അറിയിച്ചത്. ബഷീറിൻ്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗർഭിണിയാണ് എന്നുള്ള വിവരം സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഇതോടെ ഇവരുടെ പ്രേക്ഷകരും ഇവരുടെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

  മഷൂവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതും ഗർഭിണിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊരുക്കുന്നതും പ്രിയപ്പെട്ടവർ കാണാൻ എത്തിയതിൻ്റെയും വിശേഷം ഇരുവരും പങ്കുവെച്ചിരുന്നു. മഷൂറയ്ക്ക് സുഖമില്ലെന്ന് പറഞ്ഞുള്ള വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഷുവിന് സുഖമില്ലാതെ ഹോസ്പിറ്റലിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ബഷീർ പുതിയ വീഡിയോ പങ്കുവെച്ചത്.

  രണ്ട് ദിവസമായി പുതിയ വീഡിയോകളൊന്നും കാണുന്നില്ലല്ലോ എന്ന് പറഞ്ഞ് നിരവധി പേരാണ് മെസേജും ഇമെയിലും ഒക്കെ ചെയ്യുന്നത്. അതിന് കാരണം രണ്ട് ദിവസമായി മഷുവിന് തീരെ വയ്യാതിരിക്കുകയാണ്. നല്ല പനിയുണ്ട്. അതേപോലെ അലർജിയുടെ പ്രശ്‌നങ്ങളും വല്ലാതെ അലട്ടുകയാണ്. ഗർഭിണിയായ സമയത്ത് അലർജി പ്രശ്‌നങ്ങൾ വല്ലാതെ കൂടുകയായിരുന്നു.

  മഷു കൺസെൽട്ട് ചെയ്യുന്ന ഡോക്ടറിനെ വിളിച്ച് മരുന്ന് കഴിച്ചെങ്കിലും പൂർണ്ണമായി മാറിയിട്ടില്ല. കഴിഞ്ഞ ദിവസം കുറഞ്ഞുവെന്ന് കരുതിയതാണ്, എന്നാൽ ഇപ്പോൾ വീണ്ടും കൂടി. സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അങ്ങനെയാണ് ഇന്ന് ആശുപത്രിയിലേക്ക് പോകുന്നത്.

  Also Read: 'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു

  'ഗർഭിണിയായത് കൊണ്ട് ഇനിയും വെച്ചുകൊണ്ട് ഇരിക്കുന്നത് ശരിയല്ല. അങ്ങനെയാണ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. എനിക്ക് അലർജിയുണ്ട്, എന്നാൽ എൻ്റെ ജീവിതത്തിൽ ഇത്രയും വയ്യാതെ ആകുന്നത് ഇപ്പോഴാണ്', മഷൂറ പറഞ്ഞു.

  കൊവിഡ് ടെസ്റ്റും അലർജി ടെസ്റ്റും ഡെങ്കിയുടെ ടെസ്റ്റ് നടത്തിയിരുന്നു. അതിന്റെ റിസൽട്ട് കിട്ടാൻ ഒരു ദിവസം എടുക്കും അത് കഴിഞ്ഞ് ചെല്ലാനാണ് ഡോക്ടർ പറഞ്ഞത്. മഷൂനെ കണ്ടിട്ട് സങ്കടം വരുന്നു, പെട്ടെന്ന് സുഖമാവട്ടെ, പ്രാർത്ഥനയിൽ ഉൾപ്പെടുത്താം. മഷൂറ ചിരിച്ച് കണ്ടപ്പോഴാണ് സമാധാനമായത് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

  Also Read: അമ്മയാണ് എൻ്റെ ധൈര്യം, കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷൻ്റെ ചികിത്സയിലാണെന്ന് ലക്ഷ്മി മേനോൻ

  അടുത്തിടെയാണ് ഇളയ മകൻ സൈ​ഗുവിന് ഒരു മൈനർ സർജറി കഴിഞ്ഞത്. 'മൂന്നാം വയസിലാണ് അവന്റെ മൂക്കിൽ ദശ വളരുന്നതായി പരിശോധനയിൽ കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോൾ മുക്കിലൊഴിക്കാനുള്ള മരുന്ന് തന്നു. ഇപ്പോൾ‌ അവന് അഞ്ച് വയസ് കഴിഞ്ഞു. അന്ന് ഡോക്ടർ പറഞ്ഞത് സാധാരണ കുട്ടികളിൽ മരുന്നൊഴിച്ച് കഴിയുമ്പോൾ തനിയെ മാറും എന്നാണ്'.

  'സൈഗുവിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളർന്ന് രാത്രികളിൽ ശ്വാസം കിട്ടാൻ അവൻ വിഷമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. വായിൽ കൂടെയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോൾ നമുക്ക് ഭയമാകും.'

  Also Read: നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപി

  'സർജറി കഴിഞ്ഞ് മോൻ സുഖമായി ഉറങ്ങുകയാണ്. ഇത്രയും നാൾ ഉറങ്ങാൻ നേരം വാ തുറന്ന് വെച്ച് ഉറങ്ങുകയും ശ്വസം എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന എൻ്റെ മോൻ സുഖമായി ഉറങ്ങുന്നത് കാണുമ്പോൾ തന്നെ ഒരു ആശ്വാസമാണ്. സർജറി കഴിഞ്ഞതിന്റെ ചെറിയ ഒരു ക്ഷീണം മാത്രമേയുള്ളൂ. സർജറി ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ കൊടുത്തപ്പോൾ കരഞ്ഞ് കൊണ്ടിരുന്ന സൈഗു വേഗം ബോധം പോയ രംഗം കണ്ട് നിക്കാൻ കഴിഞ്ഞില്ല' , ബഷീർ പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss fame Basheer bashi shared a new about mashura is not well And going to hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X